വേണം, കന്നുകുട്ടികള്‍ക്ക് ആരോഗ്യ പാസ്‌പോര്‍ട്ട്
വേണം, കന്നുകുട്ടികള്‍ക്ക് ആരോഗ്യ പാസ്‌പോര്‍ട്ട്
Monday, December 3, 2018 4:08 PM IST
കന്നുകുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടോ..? ആലോചിച്ച് നെറ്റിചുളി ക്കാന്‍ വരട്ടെ. കന്നുകുട്ടികള്‍ക്കും വേണം മുന്നോട്ടുള്ള ആരോഗ്യകരമായ ജീവിതത്തിനും വളര്‍ച്ചയ്ക്കുമായൊരു പാസ്‌പോര്‍ട്ട്, അതാണ് കന്നിപ്പാല്‍ അഥവാ കൊളസ്ട്രം. കന്നുകുട്ടിയുടെ ആരോഗ്യസംരക്ഷണത്തില്‍ അതിപ്രധാനമായൊരു പങ്കുവഹിക്കു ന്നതുകൊണ്ടാണ് കന്നിപ്പാലിനെ ജീവിതത്തിലേക്കുള്ള പാസ്‌പോര്‍ട്ട് (Passport to life) എന്ന് ദേശീയ ക്ഷീരവികസന ബോര്‍ഡ് വിശേഷിപ്പിച്ചത്.

കന്നിപ്പാല്‍ വെറുമൊരു പാലല്ല..!

കന്നുകുട്ടികളുടെ ആരോഗ്യകരമായ ജീവിതത്തിനു കൃത്യമായ അളവിലും കൃത്യമായ സമയത്തും കന്നിപ്പാല്‍ ഉറപ്പുവരുത്തേണ്ടത് അതിപ്രധാനമാണ്. ഗര്‍ഭാവ സ്ഥയില്‍ തള്ളപ്പശുവില്‍ നിന്നും രോഗപ്രതിരോധത്തിനായുള്ള ഇമ്മ്യൂണോഗ്ലോബുലിന്‍ പ്രോട്ടീനുകള്‍ അഥവാ ആന്റി ബോഡികള്‍ ഒന്നും തന്നെ കുഞ്ഞിന് ലഭ്യമാവില്ല. എന്നാല്‍ കന്നിപ്പാല്‍ കുടിക്കുന്നതുവഴി ഈ കുറവു നികത്തപ്പെടുന്നു. അമ്മപ്പശു വിവിധ പ്രതിരോധ കുത്തിവയ്പ്പുകള്‍ വഴി ആര്‍ജി ച്ചതും അതിന്റെ ജീവിതകാലത്ത് നേരിട്ട രോഗങ്ങള്‍, രോഗാ ണുക്കള്‍ എന്നിവയ്‌ക്കെതിരെ യെ ല്ലാം ശരീരം ഉത്പാദിപ്പിച്ച തുമായ ഗാമഗ്ലോബുലിന്‍ അടക്ക മുള്ള പ്രതിരോധപ്രോട്ടീനുകള്‍ അവയുടെ ശരീരത്തില്‍ സംഭരി ച്ചിരിക്കും. ഇതെല്ലാം കന്നിപ്പാല്‍ വഴി കിടാവിന് ലഭിക്കുകയും അതുവഴി അവയും രോഗപ്രതി രോധശേഷി കൈവരിക്കുകയും ചെയ്യും.

പ്രത്യേക ശരീരപ്രവര്‍ത്ത നമോ അധ്വാനമോ ഒന്നും കൂടാതെ തന്നെ കന്നുകുട്ടികള്‍ ക്ക് ലഭ്യമാവുന്ന പ്രതിരോധ ശേഷിയായതിനാല്‍ ഇതിനെ നിഷ്‌ക്രിയ പ്രതിരോധശേഷി അഥവാ പാസീവ് ഇമ്മ്യൂണിറ്റി എന്നാണ് വിളിക്കുന്നത്. കന്നിപ്പാ ല്‍ വഴി ലഭിക്കുന്ന പ്രതിരോധ പ്രോട്ടീനുകള്‍ പശുക്കിടാവിന്റെ ശരീരത്തില്‍ സ്വന്തം പ്രതിരോ ധസംവിധാനം രൂപപ്പെടുന്നതു വരെ കിടാവിന് സംരക്ഷണ കവ ചം തീര്‍ക്കും.

ഇതുകൂടാതെ വിറ്റാമിന്‍ എ,ബി അടക്കമുള്ള വിവിധ വിറ്റാമി നുകള്‍, അയേണ്‍, ഫോസ്ഫറസ്, കാല്‍സ്യം, കോപ്പര്‍, മഗ്‌നീഷ്യം, മാംഗനീസ് തുടങ്ങിയ മൂലകങ്ങ ള്‍, ഊര്‍ജം, വിവിധ മാംസ്യങ്ങള്‍ എന്നിവയുടെയെല്ലാം നിറഞ്ഞ സ്രോതസാണ് കന്നിപ്പാല്‍. സാധാരണ പാലിലുള്ളതിനേ ക്കാള്‍ ഏഴിരട്ടി അധികം മാംസ്യ വും രണ്ടിരട്ടി അധികം ഖരപദാര്‍ ഥങ്ങളും കന്നിപ്പാലില്‍ അടങ്ങിയി ട്ടുണ്ട്. ഉദാഹരണമായി കന്നിപ്പാ ലില്‍ വൈറ്റമിന്‍- എയുടെ അളവ് പാലില്‍ ഉള്ളതിനേക്കാള്‍ 15 ഇരട്ടി അധികമാണ്. കന്നിപ്പാല്‍ പോഷ കങ്ങളോടൊപ്പം വിരേചനക്ഷ മതയും പ്രദാനം ചെയ്യുന്നു.

ജനിച്ച ശേഷം പന്ത്രണ്ടു മുതല്‍ ഇരുപത്തിനാലു മണി ക്കൂര്‍ വരെ ഈ ഘടകങ്ങള്‍ അതേപടി നേരിട്ട് ആഗീരണം ചെയ്യാനുള്ള കഴിവ് കന്നുകുട്ടി കളുടെ ദഹനവ്യൂഹത്തിനുണ്ട്. ആദ്യ ഒന്നുരണ്ടു മണിക്കൂറു കളില്‍ ആഗീരണ ശേഷി ഏറ്റവും ഉയര്‍ന്ന തോതില്‍ ആയിരിക്കും. എന്നാല്‍ സമയം ഏറും തോറും ദഹനവ്യൂഹത്തില്‍ വിവിധ രാസാഗ്‌നികള്‍ പ്രവര്‍ത്തിക്കു ന്നതു മൂലം പ്രസ്തുത ഘടക ങ്ങള്‍ വിഘടിക്കുന്നതിനും നേരി ട്ടുള്ള ആഗീരണം തടസപ്പെടു ന്നതിനും കാരണമാവും. ആയതി നാല്‍ കന്നിപ്പാല്‍ കൃത്യമായ അളവില്‍ കൃത്യസമയത്തു നല്‍ കല്‍ പ്രധാനമാണ്.

കന്നിപ്പാല്‍ എപ്പോള്‍, എത്രയളവില്‍, എങ്ങനെ നല്‍കണം

പിറന്നുവീണ് അര മണിക്കൂ റിനുള്ളില്‍ കിടാവിന് കന്നിപ്പാല്‍ ലഭ്യമാക്കണം. സാധാരണഗതി യില്‍ ഒരുമണിക്കൂറിനുള്ളില്‍ കിടാവ് സ്വമേധയാ എഴുന്നേറ്റ് കന്നിപ്പാല്‍ കുടിക്കുമെങ്കിലും അതിന് കഴിഞ്ഞില്ലെങ്കില്‍ കന്നി പ്പാല്‍ നുണയാനായി കിടാവിനെ സഹായിക്കുകയോ കറന്നെടുത്ത് കുടിപ്പിക്കുകയോ ചെയ്യണം. കിടാവ് കുടിക്കുന്നതിനു മുന്‍ പായി അകിടില്‍ കെട്ടിനില്‍ക്കുന്ന പാലില്‍നിന്ന് അല്പം കറന്നു കളഞ്ഞ് അകിട് ക്ലോറിന്‍ ചേര്‍ ത്ത വെള്ളമോ, നേര്‍പ്പിച്ച പൊട്ടാ സ്യം പെര്‍മാന്ഗനേറ്റ് (Potassium permanganate solution) ലായനി യോ ഉപയോഗിച്ചു കഴുകി വൃത്തി യാക്കണം.


ആദ്യ പന്ത്രണ്ടു മണിക്കൂറി നുള്ളില്‍ ശരീര ഭാരത്തിന്റെ പത്തുശതമാനം അളവില്‍ കന്നി പ്പാല്‍ കുടിപ്പിക്കണം. ജനിച്ചു വീഴുന്ന 25-30 കിലോഗ്രാം ശരീര ഭാരമുള്ള സങ്കരയിനം കിടാവിന് മൂന്നുലിറ്റര്‍ കന്നിപ്പാല്‍ ആവശ്യ മായി വരും. സാധാരണ നിലയില്‍ കിടാക്കള്‍ സ്വമേധയാ എഴുന്നേറ്റ് കന്നിപ്പാല്‍ കുടിക്കുമെങ്കിലും, ഇത്രയും ഉയര്‍ന്ന അളവില്‍ കുടി ക്കാന്‍ സാധ്യത കുറവാണ്. അതു കൊണ്ട് കന്നിപ്പാല്‍ വൃത്തിയുള്ള പാത്രത്തില്‍ കറന്നെടുത്ത് ആവ ശ്യമായ അളവില്‍ കിടാക്കളെ കുടിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. ആദ്യ രണ്ടുമണിക്കൂറി നുള്ളില്‍ രണ്ടു ലിറ്റര്‍ കന്നിപ്പാലും പിന്നീട് പന്ത്രണ്ടു മണിക്കൂറിന് മുമ്പായി ശരീര ഭാരമനുസരിച്ച് 1- 2 ലിറ്റര്‍ കന്നിപ്പാല്‍ കൂടി കിടാ വിനെ കുടിപ്പിക്കാം. നിപ്പിള്‍ ഉപയോഗിച്ചോ, തുറന്ന വായ്‌വട്ടം കൂടിയ പാത്രത്തില്‍ പാല്‍ നിറച്ച് ആദ്യം പാലില്‍ വിരലുകള്‍ മുക്കിയും പിന്നീട് നേരിട്ടും പാല്‍ കുടിക്കാന്‍ കിടാക്കളെ ശീലിപ്പി ക്കണം.

കൂടുതല്‍ കന്നിപ്പാല്‍ കുടിച്ചാല്‍ കിടാവിന് വയറിളകുമോ..?

കിടാവിന് ഉയര്‍ന്ന അളവില്‍ കന്നിപ്പാല്‍ നല്‍കുന്നത് വയറിള കുന്നതിന് കാരണമാകുമെന്നു കരുതി കര്‍ഷകര്‍ പലപ്പോഴും ഈ അളവില്‍ കന്നിപ്പാല്‍ നല്കാന്‍ മടിക്കാറുണ്ട്. എന്നാല്‍ കന്നി പ്പാല്‍ ദഹനവ്യൂഹത്തില്‍ വിഘ ടനത്തിനു വിധേയമാവാതെ നേരിട്ട് ആഗീരണം ചെയ്യപ്പെടുന്ന തിനാല്‍ ഈ ആശങ്ക അസ്ഥാന ത്താണ്. മാത്രവുമല്ല കന്നിപ്പാലി ല്‍ ദഹനവ്യൂഹത്തിലെ രാസാ ഗ്‌നികളെ തടയുന്ന ആന്റി ട്രിപ്‌സിന്‍ എന്ന ഘടകവും അട ങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ പ്രോട്ടീനുകളുടെ കലവറയായ കന്നിപ്പാല്‍ രോഗപ്രതിരോധ ത്തിനായുള്ള ദിവ്യഔഷധമാ ണെന്ന കാര്യം എപ്പോഴും മന സില്‍ സൂക്ഷിക്കണം.

തുടര്‍ന്നും അഞ്ചുദിവസം വരെ ഇതേയളവില്‍ പലതവണ കളായി കന്നിപ്പാല്‍ കിടാക്കള്‍ക്ക് നല്‍കണം. ദഹനവ്യൂഹത്തില്‍ രാസാഗ്‌നികള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് കാരണം പ്രതി രോധ പ്രോട്ടീനുകള്‍ ദഹിച്ച് നഷ്ടമാവാന്‍ ഇടയുണ്ടെങ്കിലും മറ്റു പോഷകാംശങ്ങള്‍ കിടാവിന് ലഭ്യമാവും.

കന്നിപ്പാല്‍ കുടിപ്പിക്കാനില്ലെങ്കില്‍ എന്തുചെയ്യും ?

അമ്മപ്പശു പ്രസവത്തോടുകൂടി ചാകുകയോ കാല്‍സ്യകമ്മി പോലുള്ള കാരണങ്ങളാല്‍ തള ര്‍ന്നു വീഴുകയോ, മറ്റു പ്രസവാന ന്തര സങ്കീര്‍ണതകളോ സംഭവി ച്ചാല്‍ കന്നിപ്പാല്‍ കിടാക്കളെ കുടിപ്പിക്കുന്നത് പ്രയാസകരമായി ത്തീരും.

കന്നിപ്പാലിന് പകരമാവില്ലെ ങ്കിലും, കന്നിപ്പാലിന്റെ അഭാവ ത്തില്‍ ഒരു കോഴിമുട്ട, 300 മില്ലിലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ഉടച്ചു ചേര്‍ത്ത്, അതില്‍ അര ടീസ്പൂണ്‍ ആവണക്കെണ്ണയും, ഒരു ടീസ്പൂണ്‍ മീനെണ്ണയും ചേര്‍ത്ത്, അര ലിറ്റര്‍ ചൂടാക്കിയ പാലില്‍ കലക്കി ശരീരതാപനില യില്‍ കിടാവിന് നല്‍കാവുന്നതാണ്. ഇത് ദിവസം മൂന്ന് നാലു തവണകളായി നല്‍കാം .അധിക മുള്ള കന്നിപ്പാല്‍ കറന്നെടുത്ത് ശീതീകരിച്ച് സൂക്ഷിച്ചാല്‍, മുതി ര്‍ന്ന മറ്റു കന്നുകുട്ടികള്‍ക്ക് മതി യായ വെള്ളം ചേര്‍ത്ത് ലയിപ്പിച്ച് നല്‍കുകയും ചെയ്യാം.

ഡോ. മുഹമ്മദ് ആസിഫ് എം.
ഡയറി കണ്‍സള്‍ട്ടന്റ്
[email protected]
9495187522