യമഹ എഫ്സെഡ്എസ്-ഫൈ വി 4 ഡീലക്സ് അവതരിപ്പിച്ചു
Wednesday, February 15, 2023 2:43 PM IST
കൊച്ചി: കൂടുതല്‍ ആകര്‍ഷകമായ ബൈക്കിംഗ് അനുഭവങ്ങളുമായി യമഹ എഫ്സെഡ്എസ് ഫൈ വി4 ഡീലക്സിന്റെ 2023 പതിപ്പ് അവതരിപ്പിച്ചു. ട്രാക്ഷന്‍ കണ്ട്രോള് സംവിധാനം ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് സൗകര്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്‍ഇഡി ഫ്ലാഷറുകള്‍, പുതിയ കളര്‍ സ്കീമുകള്‍ തുടങ്ങിയവയും 2023 പതിപ്പിലുണ്ട്. യമഹയുടെ എല്ലാ മോഡലുകളും 2023 അവസാനത്തോടെ ഇ-20 ഇന്ധന നിബന്ധനകള്‍ പാലിക്കുന്നതാക്കി മാറ്റുമെന്ന് അധികൃതർ അറിയിച്ചു.