ഓഫറുമായി ടാറ്റ: ടാറ്റ ഹാരിയര്‍, ടാറ്റ സഫാരികള്‍ക്ക് ഈ മാസം 60,000 രൂപ വരെ കിഴിവ്
ഓഫറുമായി ടാറ്റ: ടാറ്റ ഹാരിയര്‍, ടാറ്റ സഫാരികള്‍ക്ക് ഈ മാസം 60,000 രൂപ വരെ കിഴിവ്
ന്യൂഡൽഹി: ടാറ്റ മോട്ടോഴ്സ് ഈ മാസം തങ്ങളുടെ രണ്ട് പ്രധാന എസ്യുവികള്‍ക്ക് 60,000 രൂപ വരെ കിഴിവ് നല്‍കുന്നു. ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി എന്നീ മോഡലുകള്‍ക്കാണ് ഒക്ടോബറില്‍ 60,000 രൂപ വരെ കിഴിവ് ലഭിക്കുക.

ഈ രണ്ട് എസ്യുവികളുടെ എല്ലാ വകഭേദങ്ങള്‍ക്കും (ജെറ്റ്, കെഇസഡ്ആര്‍ ഒഴികെ) 50,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് നല്‍കുന്നത്. സഫാരിയുടെ കെഇസെഡ്ആര്‍ വേരിയന്‍റിന് 20,000 രൂപയുടെ ഉപഭോക്തൃ കിഴിവും 40,000 രൂപയുടെ എക്സ്ചേഞ്ച് കിഴിവുമാണുള്ളത്.


ടാറ്റ ഹാരിയറിന് 14.70 ലക്ഷം മുതല്‍ 22.20 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. ടാറ്റ സഫാരിയുടെ വില 15.35 ലക്ഷം മുതല്‍ 23.56 ലക്ഷം രൂപ വരെയാണ്.

രാജ്യത്തെ വാഹന വിപണിയില്‍ രണ്ടാം സ്ഥാനത്തുള്ള ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പ്രധാന എതിരാളികളായ ഹ്യുണ്ടായ് ഇന്ത്യയെ വെല്ലുവിളിച്ചു കൊണ്ടാണ് ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്.