എഥര്‍ എനര്‍ജിയുടെ 450 സ്കൂട്ടര്‍ പുറത്തിറക്കി
Tuesday, July 26, 2022 11:08 AM IST
കൊച്ചി: മികച്ച പ്രകടനവും റൈഡ് നിലവാരവും വര്‍ധിപ്പിക്കുന്ന പുതിയ ഫീച്ചറുകളുമായി എഥര്‍ എനര്‍ജി, പുതിയ 450 എക്സ് ജനറേഷന് 3 കേരളത്തില്‍ പുറത്തിറക്കി.
3.7 കെഡബ്ല്യുഎച്ച് ബാറ്ററിയില്‍ സജ്ജീകരിച്ചിരിക്കുന്ന 450 എക്സ് ജനറേഷന് 3, 146 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചും, 105 കിലോമീറ്ററിന്റെ ട്രൂ റേഞ്ചും ഉറപ്പാക്കുന്നുവെന്ന് എഥര്‍ എനര്‍ജി മാര്‍ക്കറ്റിംഗ് ആന്‍ഡ് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വൈസ് പ്രസിഡന്റ് നിലയ് ചന്ദ്ര പറഞ്ഞു.
1,57,402 രൂപയാണ് കൊച്ചി എക്സ്-ഷോറൂം വില. ടെസ്റ്റ് റൈഡുകള്‍ക്കും ബുക്കിംഗിനും ലഭ്യമാണ്.