ഇറക്കുമതിക്ക് അനുമതി നൽകിയാൽ ഇന്ത്യയിൽ നിർമിക്കാം: മസ്ക്
Monday, May 30, 2022 3:37 PM IST
മുംബൈ: ഇന്ത്യയിൽ തങ്ങളുടെ മോഡലുകൾ ഇറക്കുമതി ചെയ്ത് വിൽക്കാൻ അനുവദിച്ചാൽ മാത്രമേ രാജ്യത്ത് ഉത്പാദന കേന്ദ്രങ്ങൾ ആരംഭിക്കുകയുള്ളൂവെന്ന് ടെസ്ല സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസക്.
രാജ്യത്തേക്ക് ടെസ്ലയുടെ ഇലക്ട്രിക് മോഡലുകൾ ഇറക്കുമതി ചെയ്യുന്നതിന് നികുതിയിളവ് തേടി കന്പനി അധികൃതർ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും അനുകൂലതീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് മസ്കിന്റെ പ്രതികരണം.
ചൈനയിലും മറ്റുരാജ്യങ്ങളിലും നിർമിക്കുന്ന കാറുകൾ ഇന്ത്യയിൽ വില്ക്കാൻ ടെസ്ലയെ അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞമാസം അറിയിച്ചിരുന്നു. തദ്ദേശീയ നിർമാണംമെച്ചപ്പെടുത്തുന്നതിനും ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്നതിനുമായി ഇന്ത്യ ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 100 ശതമാനം ഇറക്കുമതിച്ചുങ്കം ഇന്ത്യ ഈടാക്കുന്നുണ്ട്.