പിയാജിയോ ആപേ എല്‍ഡിഎക്സ് പ്ലസ്
Wednesday, December 9, 2020 3:59 PM IST
കൊച്ചി: ആറടി നീളമുള്ള ഡീസല്‍ മുച്ചക്ര ചരക്കുവാഹനമായ ആപേ എക്സ്ട്രാ എല്‍ഡിഎക്സ് പ്ലസ് പിയാജിയോ വിപണിയിലിറക്കി. പിയാജിയോ ആപേ എക്സ്ട്രാ ശ്രേണിയില്‍ അഞ്ചു മീറ്ററും അഞ്ചര മീറ്ററും നീളമുള്ളവ നേരത്തേ വിപണിയിലുണ്ട്.
കൂടുതല്‍ ഭാരം വഹിക്കാന്‍ കഴിവുള്ളതാണ് എക്സ്ട്രാ എല്‍ഡിഎക്സ് പ്ലസ്. വിലയില്‍ 2000 രൂപയുടെ വ്യത്യാസമാണുള്ളത്. 2,65,615 രൂപയാണു പൂന എക്സ് ഷോറൂം വില.