എംജി ഹെക്ടർ ബുക്കിംഗ് പുനരാരംഭിച്ചു
Tuesday, October 1, 2019 2:32 PM IST
ന്യൂഡൽഹി: എംജി മോട്ടോർ ഇന്ത്യ ഹെക്ടറിന്റെ ബുക്കിംഗ് പുനരാരംഭിച്ചു. വാഹനത്തിന്റെ രണ്ടാം ഘട്ട ഉത്പാദനം നവംബറിൽ തുടങ്ങുന്ന സാഹചര്യത്തിലാണ് ബുക്കിംഗ് പുനരാരംഭിച്ചത്. 50,000 രൂപ അടച്ച് കന്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെയും ഡീലർഷിപ്പുകളിലൂടെയും വാഹനം ബുക്ക് ചെയ്യാം.
രണ്ടാം ഘട്ടത്തിൽ വാഹനത്തിന്റെ വിലയിൽ 2.5 ശതമാനം വർധന വരുത്തിയിട്ടുണ്ട്. മാത്രമല്ല മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വില കൂടുതലുമാണ്. എന്നാൽ, ആദ്യ ഘട്ടത്തിൽ വാഹനം ബുക്ക് ചെയ്തവർക്ക് പുതിയ വിലവർധന ബാധകമാകില്ലെന്ന് കന്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.