മെറ്റ എഐ എങ്ങനെ ലഭിക്കും സേവനം ലഭ്യമാകാനായി വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചര്‍ ആപ്പുകള്‍ അപ്ഡേറ്റ് ചെയ്താല്‍ മതി. ഓരോ പ്ലാറ്റ്ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
വാട്സ്ആപ്പില്‍ ഒരു വ്യക്തിയുമായി ചാറ്റ് ചെയ്യുമ്പോള്‍ മെറ്റ എഐ എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത് വേണ്ട നിര്‍ദേശങ്ങള്‍ നല്കിയാല് മെറ്റ എഐ ഉപയോഗിക്കാം.
ഇന്‍സ്റ്റാഗ്രാമിലും മെസന്ജറിലും @ എന്നതിനു ശേഷം Meta AI എന്നു ടൈപ്പ് ചെയ്തു മെറ്റ എഐ ഉപയോഗിക്കാം.