ഒ​രു വാ​ട്സ്ആ​പ് അ​ക്കൗ​ണ്ട് ഇ​നി നാ​ലു ഫോ​ണു​ക​ളി​ൽ ഒ​രു​മി​ച്ച് ഉ​പ​യോ​ഗി​ക്കാം
ഒ​രു വാ​ട്സ്ആ​പ് അ​ക്കൗ​ണ്ട് ഇ​നി നാ​ലു ഫോ​ണു​ക​ളി​ൽ ഒ​രു​മി​ച്ച് ഉ​പ​യോ​ഗി​ക്കാം
Saturday, April 29, 2023 4:28 PM IST
വാ​ട്സ്ആ​പ് ബീ​റ്റ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​നി ഒ​രേ സ​മ​യം നാ​ലു ഫോ​ണു​ക​ളി​ൽ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കാ​നാ​കും. ബ​ഡ്ഡി മോ​ഡ് എ​ന്നാ​ണ് പു​തി​യ ഫീ​ച്ച​റി​നു പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സെ​ക്ക​ൻ​ഡ​റി സ്മാ​ർ​ട്ട്ഫോ​ണ്‍ അ​ല്ലെ​ങ്കി​ൽ ടാ​ബ് ലെ​റ്റി​ലും വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കാ​നാ​കും. ആ​ൻ​ഡ്രോ​യി​ഡ് വേ​ർ​ഷ​ൻ 2.22.24.18 ലാ​ണ് പു​തി​യ ഫീ​ച്ച​ർ വ​രു​ന്ന​ത്.

ഫോ​ണു​ക​ൾ ഓ​ഫ്‌​ലൈ​നി​ലാ​യി​രി​ക്കു​ന്പോ​ഴും ചാ​റ്റു​ക​ൾ സ​മ​ന്വ​യി​പ്പി​ക്കു​ക​യും എ​ൻ​ക്രി​പ്റ്റ് ചെ​യ്യു​ക​യും സു​ര​ക്ഷി​ത​മാ​യി തു​ട​രു​ക​യും ചെ​യ്യും. ഫോ​ണ്‍ ന​ന്പ​റു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന പ്രാ​ഥ​മി​ക ഫോ​ണു​ക​ളി​ൽ വാ​ട്സ്ആ​പ് തു​റ​ന്ന ശേ​ഷം സെ​റ്റിം​ഗ്സി​ൽ പോ​യി ലി​ങ്ക് ചെ​യ്ത ഡി​വൈ​സു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം ലി​ങ്ക് ചെ​യ്യു​ക എ​ന്ന ഓ​പ്ഷ​ൻ ക്ലി​ക്ക് ചെ​യ്യു​ക.


ഇ​ത്ത​ര​ത്തി​ൽ ഒ​രേ​സ​മ​യം നാ​ലു ഫോ​ണു​ക​ൾ​വ​രെ ലി​ങ്ക് ചെ​യ്യാം. ലി​ങ്ക് ചെ​യ്ത ഡി​വൈ​സു​ക​ൾ ഇ​ന്‍റ​ർ​നെ​റ്റു​മാ​യി ക​ണ​ക്റ്റ് ചെ​യ്തി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം വാ​ട്സ്ആ​പ് അ​ക്കൗ​ണ്ടു​ക​ൾ ക​ണ​ക്റ്റ​ഡ് ആ​യി​രി​ക്കും. 14 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ലി​ങ്ക് ചെ​യ്ത ഫോ​ണു​ക​ൾ ലോ​ഗ്ഔ​ട്ട് ചെ​യ്യ​പ്പെ​ടും.

കൂ​ടാ​തെ, വാ​ട്സ്ആ​പ് അ​ക്കൗ​ണ്ട് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും പു​തി​യ ഫോ​ണു​ക​ൾ ലി​ങ്ക് ചെ​യ്യു​ന്ന​തി​നും പ്രാ​ഥ​മി​ക ഫോ​ണ്‍ ആ​വ​ശ്യ​മാ​ണ്.