കൊച്ചി: സാംസംഗ് ഗാലക്സി എം 14 5 ജി വിപണിയിൽ അവതരിപ്പിച്ചു. 50 എംപി ട്രിപ്പിൾ കാമറ, സെഗ്മെന്റിലെ മുൻനിര 6000 എംഎച്ച് ബാറ്ററി, 5എൻഎം പ്രോസസർ തുടങ്ങിയ സവിശേഷതകൾ പുതിയ മോഡലിലുണ്ട്. 13,490 രൂപ മുതലുള്ള വിലയിൽ ഇതു ലഭിക്കും.