പുതിയ ഫീച്ചറുകളുമായി ഓണ്സ്റ്റാറ
Thursday, February 23, 2023 3:16 PM IST
കൊച്ചി: ഓണ്‍ലൈന്‍ സ്റ്റോറായ ഓണ്സ്റ്റാറ ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. കേരള സ്റ്റാര്‍ട്ടപ്പിന്റെയും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന്റെയും അംഗീകാരത്തോടെയാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതെന്ന് അധികൃതര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉത്പാദകരുടെ സഹകരണത്തോടെ വിലക്കുറവില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താവിന് എത്തിക്കുന്നതിനാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.