പുതിയ ബ്ലൂടൂത്ത് സ്പീക്കറുമായി സെബ്രോണിക്സ്
Thursday, February 16, 2023 3:50 PM IST
ചെന്നൈ: സീബ്രോണിക്സ് സെബ്- റോക്കറ്റ് 500 എന്ന പേരിൽ പുതിയ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ വിപണിയിലെത്തിച്ചു. ഡിസി കഥാപാത്രങ്ങളായ ജോക്കർ, ബ്ലാക്ക് ആദം എന്നിവയിൽനിന്നു പ്രചോദനമുൾക്കൊണ്ടുള്ള ഡിസൈൻ ആണ് സ്പീക്കറിനു നൽകിയിരിക്കുന്നത്.
20 വാട്ട്സ് ഔട്ട്പുട്ട് നൽകുന്ന രണ്ടു ഡ്രൈവറുകൾ, ബിൽറ്റ്-ഇൻ ബാറ്ററി, മൈക്രോഫോണ് ജാക്ക്, എൽഇഡി ലൈറ്റുകൾ, സ്ട്രാപ്പ് എന്നിവ അടങ്ങുന്ന സ്പീക്കറിന് 3,199 രൂപയാണ്.