പേ രൂപ്: വിപണി പിടിക്കാൻ പുതിയ യുപിഐ ആപ്പ്
Friday, February 3, 2023 7:00 PM IST
കോട്ടയം: തടസമില്ലാതെ ഡിജിറ്റൽ പേയ്മെന്റുകൾ നടത്താനും പണം കൈമാറാനും അനുവദിക്കുന്ന ഒരു പുതിയ യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫോസ്)ആപ്പുകൂടി എത്തുന്നു.
പേ രൂപ് (Pay Rup) എന്നു പേരിട്ടിരിക്കുന്ന ഈ ആപ്പിലൂടെ എല്ലാവർക്കും സാന്പത്തിക ഇടപാടുകൾ ഏറ്റവും എളുപ്പത്തിലും സൗകര്യപ്രദമായും നടത്താനാവും. നിലവിലെ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നതിനേക്കാൾ ലളിതവും കൂടുതൽ കാഷ് ബാക്കുകളും ഓഫർ ചെയ്താണ് പേ രൂപിന്റെ വരവും രൂപകല്പനയുമെല്ലാം.
IOS, Android പ്ലാറ്റ്ഫോമുകളിലൂടെ Pay Rup ഇപ്പോൾതന്നെ ഡൗൺലോഡ് ചെയ്യാം. മലയാളികളായ സുരേഷ് കുമാർ, വിശാൽ നായർ എന്നിവരും ബംഗളൂർ സ്വദേശി മഹാദേവപ്പ ഹളകറ്റിയുമാണ് ഈ പുതിയ ആപ്പിന്റെ ഉപജ്ഞാതാക്കൾ.
വരുന്ന ജൂൺ മുതൽ ബസ്-ഫ്ളൈറ്റ്-ഹോട്ടൽ ബുക്കിംഗ് സേവനങ്ങൾ ആപ്പിലൂടെ ലഭ്യമാകും. എല്ലാ ഇടപാടിനും അഞ്ചു ശതമാനം കാഷ് ബാക്ക് ലഭിക്കുമെന്നതാണ് പ്രധാന ആകർഷണം. ബാങ്കിംഗ്, ഫിനാൻഷൽ സർവീസ്, ഇൻഷ്വറൻസ് എന്നീ മേഖലകളിൽ മെച്ചപ്പെട്ട സേവനങ്ങളും ലഭ്യമായിത്തുടങ്ങും.
ബാങ്കിംഗ് രംഗത്ത് 20 വർഷത്തെ പരിചയമുള്ള സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ, കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ ആപ്പിന് രൂപം നല്കിയത്.