വാട്ട്സ് ആപ്പിൽ ക്രെഡിറ്റ് സ്കോർ അറിയാം
Saturday, November 12, 2022 12:38 PM IST
കൊച്ചി: എക്സ്പീരിയൻ ഇന്ത്യ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പിൽ അവരുടെ ക്രെഡിറ്റ് സ്കോർ സൗജന്യമായി പരിശോധിക്കാൻ അനുവദിക്കുന്ന സേവനം പ്രഖ്യാപിച്ചു.
ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്രെഡിറ്റ് ബ്യൂറോ ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് ഇപ്പോൾ അവരുടെ എക്സ്പീരിയൻ ക്രെഡിറ്റ് റിപ്പോർട്ടുകൾ പതിവായി പരിശോധിക്കാനും അവരുടെ ക്രെഡിറ്റ് പോർട്ട്ഫോളിയോ എളുപ്പത്തിൽ നിരീക്ഷിക്കാനും കഴിയും.
വാട്ട്സ്ആപ്പിൽ സൗജന്യ ക്രെഡിറ്റ് സ്കോറുകൾ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ക്രെഡിറ്റ് ബ്യൂറോയാണ് എക്സ്പീരിയൻ.