കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗൂഗിൾ
Thursday, October 20, 2022 12:05 PM IST
ന്യൂൂയോർക്ക്: കുട്ടികള്ക്ക് സുരക്ഷ ഒരുക്കി ഗൂഗിള്. കുട്ടികളെ ട്രാക്ക് ചെയ്യുന്നതുള്പ്പെടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന് സഹായിക്കുന്ന ഫാമിലി ലിങ്ക് ആപ്പിലാണ് പുതിയ അപ്ഡേഷന് കൊണ്ടുവന്നിരിക്കുന്നത്. പുതിയ ഫീച്ചറുകള് മാതാപിതാക്കള്ക്ക് കുട്ടികളുടെ വിവരങ്ങള് അറിയുവാനും കുടുംബത്തിന് വളരെ പ്രയോജനം നല്കുന്നതുമാണെന്ന് ഗൂഗിള് അറിയിച്ചു.
മറ്റൊരു വലിയ പ്രത്യേകതയായി ഗൂഗിള് എടുത്തു പറയുന്നത്, കുട്ടികള് മൊബൈല് ഫോണ് വഴി വഴിതെറ്റുന്നത് കുറയ്ക്കാന് സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
കുട്ടികളുടെ മൊബൈൽ ഉപയോഗം, സ്ക്രീന് സമയം, അടുത്തിടെ ഇന്സ്റ്റാള് ചെയ്ത ആപ്പുകള് എന്നിവയുടെ സ്നാപ്പ്ഷോട്ട് കാണിക്കുന്ന ഒരു ഹൈലൈറ്റ് വിഭാഗം ഫാമിലി ലിങ്ക് ആപ്പില് ഉണ്ട്, ഇത് കുട്ടിമൊബൈൽ എങ്ങനെ ഉപയോഗിക്കുന്നു എന്ന് മനസിലാക്കാന് സഹായിക്കും. ആപ്പില് ഒരു ലൊക്കേഷന് ടാബും ഉണ്ട്, നിങ്ങളുടെ എല്ലാ കുട്ടികളെയും അവരുടെ ഉപകരണ ലൊക്കേഷന് ഉപയോഗിച്ച് ഒരേ മാപ്പില് കാണാന് ഇതിലൂടെ സാധിക്കും.
സ്കൂകൾ, കായിക പരിശീലന കേന്ദ്രങ്ങൾ പോലുള്ള ഒരു നിര്ദിഷ്ട ലക്ഷ്യസ്ഥാനത്ത് തങ്ങളുടെ കുട്ടി എപ്പോള് എത്തുമെന്നോ പോകുമെന്നോ ഉള്ള അലേര്ട്ടുകള് മാതാപിതാക്കൾക്ക് ലഭിക്കും.