പാനസോണിക് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നു
Wednesday, August 10, 2022 3:08 PM IST
കൊച്ചി: പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ, ഉപഭോക്താക്കൾക്കായി ‘ദി ഫെസ്റ്റിവൽ ഓഫ് ലൈഫ്’ ഓഫർ പ്രഖ്യാപിച്ചു. കൺസ്യൂമർ അപ്ലൈയൻസുകളുടെ വിപുലമായ ശ്രേണി പുറത്തിറക്കിയിട്ടുണ്ട്.
4കെ, സ്മാർട്ട് ടിവി പോർട്ട്ഫോളിയോ ഉൾപ്പെടുന്ന എൽഇഡി ടിവികളുടെ 20 പുതിയ മോഡലുകൾ, പാനസോണിക്കിന്റെ മിറൈ -ഐഒടി പിന്തുണയ്ക്കുന്ന വാഷിംഗ് മെഷീനുകളുടെ സ്മാർട്ട് ശ്രേണി, എണ്ണ ആവശ്യമില്ലാത്ത പാചകത്തിനുള്ള ഒരു 30 ലിറ്റർ മൈക്രോവേവ് ഓവൻ, വർധിച്ച സുരക്ഷയ്ക്കായി ഡബിൾ സേഫ്റ്റി ലോക്കുള്ള മോൺസ്റ്റർ സൂപ്പർ മിക്സർ ഗ്രൈൻഡറുകൾ എന്നിവ പുതിയ ഉല്പന്നനിരയിലുണ്ട്.
ഗൃഹോപകരണങ്ങൾ വാങ്ങാനും അപ്ഗ്രേഡ് ചെയ്യാനുമുള്ള വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.