ആമസോണ്‍ പ്രൈം ഡേ 2022 വില്‍പന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇന്ത്യയില്‍
ആമസോണ്‍ പ്രൈം ഡേ 2022 വില്‍പന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇന്ത്യയില്‍
ആമസോണ്‍ പ്രൈം ഡേ 2022 വില്‍പന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇന്ത്യയില്‍ ആരംഭിക്കുന്നു. ജൂലൈ 23, 24 ദിവസങ്ങളിലായുള്ള രണ്ടുദിവസത്തെ പ്രൈം എക്സ്ക്ലൂസീവ് വില്‍പന മേളയില്‍ പുതിയ ലോഞ്ചുകളും മികച്ച ഡീലുകളും ഓഫറുകളും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രൈം ഡേ വില്‍പന പ്രൈം വരിക്കാര്‍ക്ക് മാത്രമായിട്ടാണ് തുറന്നിരിക്കുന്നത്. ഈ ഡീലുകള്‍ ലഭിക്കാന്‍ ഒരു പ്രൈം സബ്സ്ക്രിപ്ഷന്‍ ആവശ്യമാണെന്ന് ഇതിനര്‍ത്ഥം. വില്‍പന ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഒരു സൗജന്യ ട്രയലിനായി സൈന്‍ അപ്പ് ചെയ്യാം അല്ലെങ്കില്‍ പ്രതിമാസ, വാര്‍ഷിക പ്ലാനിലേക്ക് സബ്സ്ക്രൈബ് ചെയ്യാം.


ഈ വര്‍ഷം, ആമസോണ്‍ ജനപ്രിയ മൊബൈല്‍ ഫോണുകള്‍ക്ക് വലിയ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഡിജിറ്റല്‍ കാമറകള്‍, സ്പീക്കറുകള്‍, ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍, ടിവികള്‍, സ്മാര്‍ട് വെയറബിള്‍സ്, മറ്റ് ഇലക്ട്രോണിക്സ് എന്നിവയ്ക്കും നല്ല കിഴിവുകള്‍ നല്‍കും.

ആമസോണിന്‍റെ പ്രൈം ഡേ സെയില്‍ മേളയില്‍ ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മറ്റ് ആമസോണ്‍ പേ അടിസ്ഥാനമാക്കിയുള്ള ഓഫറുകള്‍ക്കൊപ്പം 10 ശതമാനം കിഴിവും ലഭിക്കും.