ഗൂഗിളിന്‍റെ ക്രോംകാസ്റ്റ് സാങ്കേതിക വിദ്യ ഇന്ത്യയിലും
ഗൂഗിളിന്‍റെ ക്രോംകാസ്റ്റ്  സാങ്കേതിക വിദ്യ ഇന്ത്യയിലും
തങ്ങളുടെ ഗൂഗിള്‍ ടിവിക്കൊപ്പം ചേര്‍ക്കുന്ന ക്രോംകാസ്റ്റ് എന്ന സാങ്കേതിക വിദ്യ ഇന്ത്യയിലും ഇറക്കാനൊരുങ്ങുകയാണ് ഗൂഗിള്‍.

ഗൂഗിള്‍ ക്രോംകാസ്റ്റ് ഉപകരണം ടിവിയില്‍ ഘടിപ്പിച്ചാല്‍ മൊബൈലിലും കമ്പ്യൂട്ടറിലുമുള്ള വീഡിയോകള്‍ മികച്ച ദൃശ്യ മേന്മയില്‍ ടിവിയിലൂടെ കാണാന്‍ കഴിയും. ക്രോംകാസ്റ്റുള്ള ഗൂഗിള്‍ ടിവിക്ക് 4കെ എച്ച്ഡിആര്‍ വീഡിയോ, ഡോള്‍ബി വിഷന്‍ നല്‍കാനാകും.

2020ല്‍ അമേരിക്കയില്‍ ഇറങ്ങിയ ഈ വിദ്യ ഇന്ത്യക്കൊപ്പം ന്യൂസിലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങി 11 രാജ്യങ്ങളില്‍ക്കൂടി എത്തിക്കാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്. ജൂണ്‍ 21ന് എട്ടോളം യൂറോപ്യന്‍ രാജ്യങ്ങളിലും ക്രോംകാസ്റ്റ് എത്തും.