സാംസംഗ് ഗാലക്സി എം33 5ജി
Tuesday, April 5, 2022 2:32 PM IST
മുംബൈ: സാംസംഗിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ് മോഡൽ ഗാലക്സി എം33 5ജി ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു.
സ്പെസിഫിക്കേഷൻസ്
6.6 ഇഞ്ച് എൽസിഡി ഡിസ്പ്ലെ, ഒക്റ്റാകോർ സാംസംഗ് എക്സിനോസ് ചിപ്സെറ്റ്, 50 എംപി പ്രൈമറി ഷൂട്ടർ, 5എംപി, 2 എംപി, 2 എംപി മാക്രോ കാമറ തുടങ്ങിയവ ഉൾപ്പെടുന്ന ക്വാഡ് കാമറ സംവിധാനമാണ് പിൻവശത്ത്. എട്ട് എംപി സെൽഫി കാമറ, 6000 എംഎഎച്ച് ബാറ്ററി, 25 വാട്ട് ഫാസ്റ്റ് ചാർജിംഗ്, ആൻഡ്രോയിഡ് 12, ഫിങ്കർപ്രിന്റ് സെൻസർ
വില
6ജിബി ,128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും 8ജിബി, 128ജിബി സ്റ്റോറേജ് വേരിയന്റിന് 19,499 രൂപയുമാണ് വില. ഓഷ്യൻ ബ്ലു, ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഏപ്രിൽ എട്ടിനു വില്പന ആരംഭിക്കും.