വീ​ഡി​യോ ചാ​റ്റി​ൽ 32 പേ​രെ ഉൾപ്പെടുത്താൻ ഗൂഗിൾ ഡ്യോ
മും​ബൈ: ഓ​​ണ്‍​ലൈ​​ൻ വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സിം​​ഗ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​ക്കാ​​രേ​​റു​​ന്ന​​തു പ​​രി​​ഗ​​ണി​​ച്ച് ത​​ങ്ങ​​ളു​​ടെ വീ​​ഡി​​യോ കോ​​ളിം​​ഗ് ആ​​പ്പാ​​യ ഡ്യോ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം വി​​പു​​ല​​മാ​​ക്ക​​ാനൊ​​രു​​ങ്ങി ഗൂ​​ഗി​​ൾ. ഒരേസ​​മ​​യം 32 പേ​​ർ​​ക്കു പ​​ങ്കെ​​ടു​​ക്കാ​​വു​​ന്ന ത​​ര​​ത്തി​​ൽ ഡ്യോ ​​അ​​പ്ഡേ​​റ്റ് ചെ​​യ്യാ​​നാ​​ണ് ക​​ന്പ​​നി​​യു​​ടെ പ​​ദ്ധ​​തി. നി​​ല​​വി​​ൽ 12 പേ​​ർ​​ക്ക് ഡ്യോ​​യി​​ൽ ഒരേസ​​മ​​യം വീ​​ഡി​​യോ കോ​​ളിം​​ഗ് ന​​ട​​ത്താ​ൻ സം​വി​ധാ​ന​മു​ണ്ട്.

അം​ഗസം​ഖ്യ കൂ​ട്ടു​ന്ന​തോ​ടൊ​പ്പം വീ​​ഡി​​യോ കോ​​ളി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​രം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും ക​​ന്പ​​നി അ​​റി​​യി​​ച്ചു.​എ​ട്ടു പേ​ർ​ക്ക് വീ​ഡി​യോ കോ​ളിം​ഗ് ന​ട​ത്താ​ൻ സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്ന ഡ്യോ ​മാ​ർ​ച്ചി​ലാ​ണ് 12 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി വീ​ഡി​യോ കോ​ളിം​ഗ് വി​പു​ല​മാ​ക്കി​യ​ത്.


കോ​​വി​​ഡ്-19 വ്യാ​​പ​​ന​​ത്തി​​ൽ കു​​റ​​വൊ​​ന്നും കാ​​ണാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വ​​ർ​​ക്ക് ഫ്രം ​​ഹോം രീ​​തി തു​​ട​​രു​​ന്ന ക​​ന്പ​​നി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ ദൈ​​നം​​ദി​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി നി​​ര​​വ​​ധി​​യാ​​ളു​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ച്ചു​​കൊ​​ണ്ടു​​ള്ള വീ​​ഡി​​യോ കോ​​ളിം​​ഗ് പ്ലാ​​റ്റ്ഫോ​​മു​​ക​​ളെ കൂ​​ടു​​ത​​ലാ​​യി ആ​​ശ്ര​​യി​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്. ചൈ​​നീ​​സ് ആ​​പ്പാ​​യ സൂം ​​രം​​ഗ​​ത്തു​​ണ്ടെ​​ങ്കി​​ലും സു​​ര​​ക്ഷാ​​പ്ര​​ശ്ന​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച ആ​​രോ​​പ​​ണ​​ങ്ങ​​ൾ ആ​​പ്പി​​നേ​​തി​​രേ സ​​ജീ​​വ​​മാ​​ണ്. 50 പേ​​രെ പ​​ങ്കെ​​ടു​​പ്പി​​ച്ചു​​കൊ​​ണ്ടു​​ള്ള വീ​​ഡി​​യോ കോ​​ളിം​​ഗി​​ന് സം​​വി​​ധാ​​ന​​മു​​ള്ള ഫേ​​സ്ബു​​ക്ക് മെ​​സ​​ഞ്ച​​ർ റൂം ​​പ്ലാ​​റ്റ്ഫോ​​മും വൈ​​കാ​​തെ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ക്കും.