ഡാ​റ്റാ സ്രോ​ത​സു​ക​ൾ​ക്കാ​യി അ​ധി​ക നി​ക്ഷേ​പം ന​ട​ത്തും
ഡാ​റ്റാ സ്രോ​ത​സു​ക​ൾ​ക്കാ​യി  അ​ധി​ക  നി​ക്ഷേ​പം ന​ട​ത്തും
Wednesday, January 29, 2020 2:36 PM IST
ഇ​ന്ത്യ​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഡാ​റ്റാ ശേ​ഖ​ര​ണ​ത്തി​നു​ള്ള ബ​ദ​ൽ സ്രോ​ത​സു​ക​ൾ​ക്കാ​യി അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് ട്രാ​ൻ​സ് യൂ​ണി​യ​നു വേ​ണ്ടി ന്യൂ ​എ​യി​റ്റ് ഗ്രൂ​പ് ഗ്ലോ​ബ​ൽ ന​ട​ത്തി​യ ആ​ഗോ​ള പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ഡാ​റ്റ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന് ഇ​ന്ത്യ​യി​ലെ 86 ശ​ത​മാ​നം എ​ക്സി​ക്യൂ​ട്ടീ​വു​ക​ളും സ​മ്മ​തി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് ഈ ​പ്ര​വ​ണ​ത.

ഡാ​റ്റാ ശേ​ഖ​ര​ണ​ത്തി​നാ​യി പു​തി​യ സ്രോ​ത​സു​ക​ൾ ക​ണ്ടെ​ത്താ​ൻ 65 ശ​ത​മാ​ന​ത്തോ​ളം അ​ധി​കം ചെ​ല​വു ന​ട​ത്തു​മെ​ന്നാ​ണ് ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​തി​ക​രി​ച്ച​വ​രി​ൽ പ​കു​തി​യി​ലേ​റെ സൂ​ചി​പ്പി​ച്ച​ത്. ഇ​തേ സ​മ​യം ഇ​ന്ത്യ​യി​ൽ 76 ശ​ത​മാ​നം അ​ധി​കം ചെ​ല​വാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വെ​ബ് ബ്രൗ​സിം​ഗും ആ​പ് ഉ​പ​യോ​ഗ​വും അ​ട​ക്ക​മു​ള്ള പു​തി​യ രൂ​പ​ത്തി​ലു​ള്ള ഡാ​റ്റ​യാ​ണ് ഇ​തേ രീ​തി​യി​ൽ ശേ​ഖ​രി​ക്കു​ക. ബി​സി​ന​സ് ത​ന്ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​ൻ ഇ​ത്ത​രം സ്ഥി​തി വി​വ​ര ക​ണ​ക്കു​ക​ളു​ടെ സം​യോ​ജ​നം ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് എ​ക്സി​ക്യൂ​ട്ടീ​വു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.


മൊ​ബൈ​ൽ ഡാ​റ്റ (ബ്രൗ​സിം​ഗ്, ആ​പ് ഉ​പ​യോ​ഗം), വാ​ങ്ങ​ലു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​രം, സാ​മൂ​ഹ്യ മാ​ധ്യ​മ ഡാ​റ്റ, ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഇ​ട​പാ​ടു​ക​ളും സം​ബ​ന്ധി​ച്ച ഡാ​റ്റ തു​ട​ങ്ങി​യ​വ​യ്ക്കാ​യാ​ണ് നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക.