സൂപ്പർ നൈറ്റ് മോഡ് കാമറകളുമായി വിവോ വി 17
Friday, January 3, 2020 2:17 PM IST
കൊച്ചി : സൂപ്പർ നൈറ്റ് മോഡ് കാമറകളുമായി വിവോ വി 17പുറത്തിറക്കി. വിവോയുടെ വി സീരീസ് ശ്രേണിയിലെ ഏറ്റവും പുതിയ സ്മാർട്ട് ഫോണാണ് വി 17. അൾട്രാ സ്റ്റേബിൾ വീഡിയോ മോഡോഡുകൂടിയ 32എംപി മുൻ കാമറ, 48എംപി എഐ ക്വാഡ് റിയർ കാമറ എന്നിവ ഏറ്റവും മികച്ച കാമറ അനുഭവം സാധ്യമാക്കുന്നു.
എഐ സൂപ്പർ നൈറ്റ് മോഡ് ഇരുട്ടത്തും മികച്ച ചിത്രങ്ങൾ ലഭ്യമാക്കുന്നു. വി 17 റിയർ കാമറയിലെ നോയ്സ് റിഡക്ഷൻ പോലുള്ള സവിശേഷതകൾ ചിത്രത്തെ കൂടുതൽ വ്യക്തവും മനോഹരവുമാക്കുന്നു.
ഫ്രെയിംമെർജിങ് സാങ്കേതികവിദ്യ, എച്ച്ഡിആർ, വിവോയുടെ സ്വന്തം പോർട്രെയിറ്റ് അൽഗോരിതം എന്നിവ പിന്തുണയ്ക്കുന്ന സൂപ്പർ നൈറ്റ് മോഡ് പിൻ, മുൻ കാമറകളിൽ കുറഞ്ഞ ലൈറ്റ് ഷോട്ടുകൾ നൽകുന്നു. വി 17ന്റെ വില 22,990 രൂപയാണ്.