ലക്ഷക്കണക്കിനു ഫോണുകളിൽ വാട്സ്ആപ്പ് സേവനം നിർത്തുന്നു
വാ​ട്സ്ആ​പ്പി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പി​ലേ​ക്കു​മാ​റാ​നോ പു​തി​യ അ​ക്കൗ​ണ്ട് എ​ടു​ക്കാ​നോ ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ർ​ക്ക് ഇ​നി ആ​വി​ല്ല. ആ​ൻ​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ്, വി​ൻ​ഡോ​സ് ഫോ​ണു​ക​ളി​ൽ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ വാ​ട്സ് ആ​പ്പ് സേ​വ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കാ​നാ​ണ് ഫേ​സ്ബു​ക് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ന്പ​നി​യു​ടെ തീ​രു​മാ​നം.

ഐ​ഫോ​ണി​ൽ ഐ​ഒ​എ​സ് 8 വ​രെ​യും ആ​ൻ​ഡ്രോ​യ്ഡ് 2.3.3 ജിം​ജ​ർ​ബേ​ർ​ഡ് വേ​ർ​ഷ​നി​ലും വാ​ട്സ്ആ​പ്പ് കി​ട്ടി​ല്ല. വി​ൻ​ഡോ​സി​ന്‍റെ 8.1 വേ​ർ​ഷ​നു താ​ഴെ​യു​ള്ള ഫോ​ണു​ക​ളി​ലും നി​രോ​ധ​ന​മു​ണ്ട്. 2010 ലാ​ണ് ആ​ൻ​ഡ്രോ​യ്ഡ് ജി​ഞ്ച​ർ​ബേ​ർ​ഡ് വേ​ർ​ഷ​ൻ എ​ത്തി​യ​ത്. 2014ലാ​ണ് ആ​പ്പി​ൾ ഐ​ഒ​എ​സ് 8 അ​വ​ത​രി​പ്പി​ച്ച​ത്. സു​ര​ക്ഷാ​പാ​ളി​ച്ച​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​ന്നു​വെ​ന്നാ​ണ് ക​ന്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം.