കൂടുതൽ സേവനങ്ങളിലേക്ക് ആമസോണ്‍
Wednesday, November 27, 2019 3:48 PM IST
ബംഗളൂരു: ഇ-കൊമേഴ്സ് വന്പൻ ആമസോണ്‍ ഇന്ത്യയിൽ കൂടുതൽ സേവനങ്ങൾ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബസ് ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ് ഉൾപ്പെടെയുള്ള സേവനങ്ങളാണ് കന്പനി പുതുതായി അവതരിപ്പിക്കാനിരിക്കുന്നത്. ഈ പേമെന്റ് പ്ലാറ്റ്ഫോമായ ആമസോണ്‍ പേയുടെ ഉപവിഭാഗങ്ങളായി പ്രത്യേകആപ്പുകളിലാകും ഈ സേവനങ്ങൾ എത്തുക. ബസ് ടിക്കറ്റ് ബുക്കിംഗിനുള്ള ആപ്പായ റെഡ് ബസുമായി സഹകരിച്ചാകും ആമസോണ്‍ ബസ് ടിക്കറ്റ് ബുക്കിംഗ് സേവനം നൽകുക.
നിലവിൽ ബസ് ബുക്കിംഗ്,ഫുഡ് ഡെലിവറി തുടങ്ങിയ സേവനങ്ങൾ നൽകിവരുന്ന വാൾമാർട്ടിന്റെ ഫോണ്‍പെ, ഗുഗിൾ പേ,പേടിഎം തുടങ്ങിയ കന്പനികൾ അരങ്ങുവാഴുന്നിടത്തേക്ക് ആമസോണ്‍ കൂടി എത്തുന്നതോടെ മത്സരം കടുക്കും.
അതേസമയം പുതിയ സംരംഭങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ആമസോണ്‍ വക്താവ് അറിയിച്ചു.