നൂ​റു സ്റ്റോ​റു​ക​ൾ ല​ക്ഷ്യ​മി​ട്ട് മൈ​ജി
മൊ​ബൈ​ൽ റീ​ട്ടെ​യി​ലിം​ഗ് ശൃം​ഖ​ല​യാ​യ മൈ​ജി 2020 ആ​കു​ന്പോ​ഴേ​ക്കും 100 സ്റ്റോ​റു​ക​ളും 1000 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വും ല​ക്ഷ്യം​വെ​യ്ക്കു​ന്ന​താ​യി മൈ​ജി യു​ടെ ചെ​യ​ർ​മാ​ൻ എ.​കെ ഷാ​ജി അ​റി​യി​ച്ചു.​അ​തി​ന്‍റെ ഭാ​ഗ​മാ​യി 75 ാമ​ത്തെ ഷോ​റൂം കോ​ഴി​ക്കോ​ട് പൊ​റ്റ​മ്മ​ലി​ൽ മൈ​ജി​യെു​ട ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ​കൂ​ടി​യാ​യ മോ​ഹ​ൻ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.​നാ​ല് നി​ല​ക​ളി​ലാ​യി 12000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഷോ​റൂ​മാ​യ ഇ​ത് ഒ​രു​ങ്ങു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കു പു​റ​മേ അ​ക്സ​സ​റീ​സു​ക​ൾ,ലാ​പ്ടോ​പ്പു​ക​ൾ, എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ൾ തു​ട​ങ്ങി ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​കു​മെ​ന്നും ഷാ​ജി അ​റി​യി​ച്ചു.


കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്കും ഷേ​റൂം ശൃം​ഖ​ല വ്യാ​പി​പ്പി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ക​ന്പ​നി. ത​മി​ഴ്നാ​ട്, ക​ർ​ണ്ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ദു​ബാ​യ്,ഷാ​ർ​ജ,അ​ബു​ദാ​ബി എ​ന്നി​ങ്ങ​നെ ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ത​ന്നെ പ്ര​മു​ഖ് ബ്രാ​ൻ​ഡാ​വു​ക എ​ന്ന ല​ക്ഷ്യം കൂ​ടി​യു​ണ്ട് മൈ​ജി​ക്ക്. അ​തോ​ടൊ​പ്പം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി മൈ​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി സ്ഥാ​പി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളും ക​ന്പ​നി ന​ട​ത്തു​ന്നു​ണ്ടെ​ന്ന് കെ.​എ ഷാ​ജി അ​റി​യി​ച്ചു.