ഷവോമിയുടെ എംഐ എ3 അവതരിപ്പിച്ചു
ന്യൂഡൽഹി: പു​തി​യ സ്‌​മാ​ർ​ട്ട്ഫോ​ൺ മോ​ഡ​ലാ​യ എം​ഐ എ3 ‌​ഷ​വോ​മി ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ആ​ൻ​ഡ്രോ​യ്ഡ് വ​ൺ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ൽ ഇ​റ​ങ്ങു​ന്ന ഫോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റെ​സ​ല്യൂ​ഷ​നു​ള്ള കാ​മ​റാ സം​വി​ധാ​ന​മാ​ണ്.

12,999 രൂ​പ മു​ത​ൽ വി​ല​യു​ള്ള ഫോ​ണി​ൽ ക്വാ​ൽ​കോം സ്‌​നാ​പ്ഡ്രാ​ഗ​ൺ 665 ചി​പ്പ്സെ​റ്റ്, സൂ​പ്പ​ർ അ​മോ​ലെ​ഡ് ഡി​സ്പ്ലേ, 4030 എം​എ​എ​ച്ച് ബാ​റ്റ​റി, 48 എം​പി ട്രി​പ്പി​ൾ കാ​മ​റ, ഇ​ൻ-​സ്ക്രീ​ൻ ഫിം​ഗ​ർ​പ്രി​ന്‍റ് സ്‌​കാ​ന​ർ തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ളു​ണ്ട്.


സോ​ണി​യു​ടെ 48 എം​പി ഐ​എം​എ​ക്‌​സ്586 സെ​ൻ​സ​ർ, 8 എം​പി അ​ൾ​ട്രാ വൈ​ഡ്, 2 എം​പി ഡെ​പ്‌​ത്ത് സെ​ൻ​സ​ർ എ​ന്നി​വ​യ​ട​ങ്ങി​യ ട്രി​പ്പി​ൾ കാ​മ​റ സെ​റ്റ​പ്പാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ 32 എം​പി മു​ൻ​കാ​മ​റ​യു​മു​ണ്ട്.

4 ജി​ബി + 64 ജി​ബി പ​തി​പ്പി​ന് 12,999 രൂ​പ മു​ത​ലും 6 ജി​ബി + 128 ജി​ബി പ​തി​പ്പി​ന് 15,999 രൂ​പ മു​ത​ലു​മാ​ണ് വി​ല.