വിവോ സെഡ് 1 പ്രോ ഫ്ലിപ്കാർട്ടിലൂടെ
Wednesday, July 3, 2019 4:37 PM IST
കൊച്ചി: വിവോ ഫ്ലിപ്കാർട്ടുമായി സഹകരിച്ച് വിവോ സെഡ് 1 പ്രോ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശേഷിയുള്ള സെഡ് 1 പ്രോ ഓൺലൈൻ വിപണി ലക്ഷ്യംവച്ച് വിവോ പുറത്തിറക്കിയ ആദ്യ സ്മാർട്ട്ഫോണാണ്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 സീരീസ് പ്രൊസസർ, ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ ബാറ്ററി, എഐ ട്രിപ്പിൾ പിൻകാമറകൾ, വിവോയുടെ തന്നെ ആദ്യത്തെ ഇൻ ഡിസ്പ്ലേ സെൽഫി കാമറ എന്നിവയാണ് സെഡ് 1 പ്രോയുടെ പ്രധാന സവിശേഷതകൾ.