ഫേസ്ബുക്കിനെതിരേ അന്വേഷണം
Saturday, April 27, 2019 2:58 PM IST
കലിഫോർണിയ: ടെക് വന്പൻ ഫേസ്ബുക്ക് അനുമതിയില്ലാതെ 1.5 മില്യണ്‍ ഉപയോക്താക്കളുടെ ഇമെയിൽ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ന്യൂയോർക്ക് അറ്റോർണി ജനറൽ ലെടിഷ്യ ജേംസ്.
ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതു ഗുരുതര സുരക്ഷാവീഴ്ചയാണെന്നും അന്വേഷണം അനിവാര്യമാണെന്നും ലെടിഷ്യ ജേംസ പറഞ്ഞു. അതേസമയം, ന്യൂയോർക്ക് അറ്റോർണി ജനറൽ ആവശ്യപ്പെട്ട വിഷയങ്ങളിലുള്ള തങ്ങളുടെ മറുപടി നൽകിക്കൊണ്ടിരിക്കുകയാണെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.
കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ നൽകിയ കേസിലും ഫേസ്ബുക്കിനെതിരേ അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷന്റെ അന്വേഷണം നടന്നുവരികയാണ്.