ചൈ​ന​യി​ൽ ആ​മ​സോ​ണിന് തിരിച്ചടി
ബെ​​​​യ്ജിം​​​​​ഗ്: ചൈ​​​​​ന​​​​​യി​​​​​ലെ ത​​​​​ങ്ങ​​​​​ളു​​​​​ടെ ഓ​​​​​ണ്‍​ലൈ​​​​​ൻ റീ​​​​​ട്ടെ​​​​​യ്ൽ ബി​​​​​സി​​​​​ന​​​​​സ് സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ൾ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ വ​​​​​ന്പ​​​​​ൻ ആ​​​​​മ​​​​​സോ​​​​​ണ്‍ നി​​​​​ർ​​​​​ത്താ​​​​​നൊ​​​​​രു​​​​​ങ്ങു​​​​​ന്നു. ജാ​​​​​ക് മാ ​​സാ​​​​​ര​​​​​ഥി​​​​​യാ​​​​​യ ആ​​​​​ലി​​​​​ബാ​​​​​ബ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ചൈ​​​​​നീ​​​​​സ് ക​​​​​ന്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ ​മു​​​​​ന്നി​​​​​ൽ പി​​​​​ടി​​​​​ച്ചു​​​​​നി​​​​​ൽ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​തെ​​​​​യാ​​​​​ണ് ആ​​​​​മ​​​​​സോ​​​​​ണി​​​​​ന്‍റെ പി​​​​​ന്മാ​​​​​റ്റ​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ. ജൂ​​​​ലൈ ​മു​​​​​ത​​​​​ൽ ചൈ​​​​ന‍യി​​​​ലെ ആ​​മ​​സോ​​ൺ റീ​​​​​ട്ടെ​​​​​യ്ൽ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടി​​യേ​​ക്കും. എ​​​​​ന്നാ​​​​​ൽ, ആ​​​​​മ​​​​​സോ​​​​​ണ്‍ വെ​​​​​ബ്സീ​​​​​രീ​​​​​സ്, കി​​​​​ൻ​​​​​ഡി​​​​​ൽ ഇ ​​​​​ബു​​​​​ക്ക്സ് എ​​​​ന്നീ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളും രാ​​​​​ജ്യാ​​​​​ന്ത​​​​​ര ക​​​​​ച്ച​​​​​വ​​​​​ട​​​​​ങ്ങ​​​​​ളും ചൈ​​​​​ന​​​​​യി​​​​​ൽ ആ​​​​​മ​​​​​സോ​​​​​ണ്‍ തു​​​​​ട​​​​​രും.

ആ​​​​​ദ്യ ഘ​​​​​ട്ട​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​കു​​​​​ന്ന ന​​​​​ഷ്ട​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​തെ വി​​​​​പ​​​​​ണി​​​​​യി​​​​​ൽ പി​​​​​ടി​​​​​ച്ചു​​​​​നി​​​​​ന്ന് ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല​​​​​ാടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ലാ​​​​​ഭം നേ​​​​​ടാ​​​​​റു​​​​​ള്ള ആ​​​​​മ​​​​​സോ​​​​​ണി​​​​​ന്‍റെ പി​​​​​ന്മാ​​​​​റ്റ​​​​​ത്തെ ഞെ​​​​​ട്ട​​​​​ലോ​​​​​ടെ​​​​​യാ​​​​​ണ് സാ​​​​​ന്പ​​​​​ത്തി​​​​​ക ലോ​​​​​കം വീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്. 2004ലാ​​​​​ണ് ആ​​​​​മ​​​​​സോ​​​​​ണ്‍ ചൈ​​​​​നീ​​​​സ് വി​​​​പ​​​​ണി​​​​യി​​​​ൽ കാ​​​​ലു​​​​കു​​​​ത്തി​​​​യ​​​​ത്. അ​​​​​വി​​​​​ട​​​​​ത്തെ ഓ​​​​​ണ്‍​ലൈ​​​​​ൻ ബു​​​​​ക്ക് വി​​ല്​​​​​പ​​​​​ന ക​​​​​ന്പ​​​​​നി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യാ​​​​​യി​​​​​രു​​​​​ന്നു തു​​​​​ട​​​​​ക്കം.​​​ പി​​​​​ന്നീ​​​​​ട് വെ​​​​​യ​​​​​ർ ഹൗ​​​​​സു​​​​​ക​​​​​ളും ഡാ​​​​​റ്റാ സെ​​​​​ന്‍റ​​​​​റു​​​​​ക​​​​​ളും സ്ഥാ​​​​പി​​​​ച്ച് ബി​​​​​സി​​​​​ന​​​​​സ് ശൃം​​​​​ഖ​​​​​ല വി​​​​​പു​​​​​ല​​​​​മാ​​​​​ക്കി. 2016​ലാ​​​​​ണ് ആ​​​​​മ​​​​​സോ​​​​​ണ്‍ ത​​​​​ങ്ങ​​​​​ളു​​​​​ടെ പ്രൈം ​​​​​മെം​​ബ​​​​​ർ​​​​​ഷി​​​​​പ് പ​​​​​ദ്ധ​​​​​തി ചൈ​​​​​ന​​​​​യി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്. പി​​​​​ന്നീ​​​​​ടും പ​​​​​ല പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളും കൊ​​​​​ണ്ടു​​​​വ​​​​​ന്നെ​​​​​ങ്കി​​​​​ലും ഒ​​​​​രു ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ താ​​​​​ഴെ​​​​​മാ​​​​​ത്ര​​​​​മു​​​​​ള്ള വി​​​​​പ​​​​​ണി പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​മേ ആ​​​​​മ​​​​​സോ​​​​​ണി​​​​​ന് ചൈ​​​​​ന​​​​​യി​​​​​ൽ നേ​​​​​ടാ​​​​​നാ​​​​​യു​​​​​ള്ളൂ. അ​​​​​തേ​​​​​സ​​​​​മ​​​​​യം ചൈ​​​​​ന​​​​​യി​​​​​ൽ തി​​​​​രി​​​​​ച്ച​​​​​ടി നേ​​​​​രി​​​​​ട്ടി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും ചൈ​​​​ന​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള രാ​​​​​ജ്യ​​​​​ന്ത​​​​​ര വ്യാ​​​​​പ​​​​​ാര​​​​​ത്തി​​​​​ൽ ശ്ര​​​​​ദ്ധ​​​​​കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ പ്രാ​​​​​മു​​​​​ഖ്യം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്നും ആ​​​​​മ​​​​​സോ​​​​​ണ്‍ വ​​​​​ക്താ​​​​​വ് അ​​​​​റി​​​​​യി​​​​​ച്ചു.


ചൈ​​​​​ന​​​​​യി​​​​​ൽ​​​​​നി​​​​​ന്നു പി​​​​​ൻ​​​​​വാ​​​​​ങ്ങു​​​​​ന്ന​ ആ​​​​​മ​​​​​സോ​​​​​ണ്‍ ഇ​​​​ന്ത്യ​​​​​യി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യി കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നു​​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​മു​​​​ണ്ട്. 2013​ൽ ​​​​ഇ​​​​​ന്ത്യ​​​​​ൻ വി​​​​​പ​​​​​ണി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ ആ​​​​​മ​​​​​സോ​​​​​ണി​​​​​ന് നി​​​​​ല​​​​​വി​​​​​ൽ അ​​ന്പ​​തി​​ലേ​​​​​റെ വെ​​​​​യ​​​​​ർ​​​​​ഹൗ​​​​​സു​​​​​ക​​​​​ളാ​​​​​ണ് രാ​​​​​ജ്യ​​​​​ത്തു​​​​​ള്ള​​​​​ത്. എ​​​​​ന്നാ​​​​​ൽ, ഇ​​​​​ന്ത്യ​​​​​ൻ സ്റ്റാ​​​​​ർ​​​​​ട്ട​​​​​പ്പു​​​​​ക​​​​​ളി​​​​​ലും മ​​​​​റ്റും നി​​​​​ക്ഷേ​​​​​പം ന​​​​​ട​​​​​ത്തി വി​​​​​പ​​​​​ണി പി​​​​​ടി​​​​​ക്കാ​​​​​ൻ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന ആ​​​​​ലി​​​​​ബാ​​​​​ബ ഇ​​​​​വി​​​​​ടെ​​​​​യും ആ​​​​​മ​​​​​സോ​​​​​ണി​​​​​ന് വ​​​​​ലി​​​​​യ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​കും.