യുറേക്കാ ഫോബ്സിന്റെ പുതിയ അക്വാഗാർഡ് വിപണിയിൽ
Tuesday, April 9, 2019 2:49 PM IST
അവശ്യ ധാതുക്കൾ അടങ്ങിയ കോപ്പർ കാഡ്രിഡ്ജും ആക്ടിവേറ്റഡ് കോപ്പർ മാക്സും സഹിതമുള്ള ഡോ അക്വാഗാർഡ്, യൂറേക്ക ഫോബ്സ് അവതരിപ്പിച്ചു. ദൈനംദിന പോഷണ ത്തിന് ആവശ്യമായ കോപ്പറിന്റെ സമതുലിതാവസ്ഥ ഓരോ തുള്ളി വെള്ളത്തിലും ഈ ആധുനിക സാങ്കേതികവിദ്യ ഉറപ്പാക്കുന്നു.
വെള്ളത്തിന്റെ പോഷക ഗുണം വർധിപ്പിക്കാൻ വീടുകളിൽ പരന്പരാഗതമായി ചെന്പുപാത്രങ്ങളിൽ വെള്ളം സൂക്ഷിക്കാറുണ്ട്. അയേണിക് ഫ്യൂഷനോടു കൂടിയ പുതിയ ഡോ.അക്വാഗാർഡ് കുടിവെള്ളത്തിൽ ചെന്പിന്റെ ഗുണഫലങ്ങൾ ഇരട്ടിപ്പിക്കുന്നു.
സുരക്ഷിതവും ആരോഗ്യകരവുമായ കുടിവെള്ളം ലഭ്യമാക്കി പ്രതിരോധശേഷി വർധിപ്പിക്കുകയാണ് പുതിയ അക്വാഗാർഡ്. കറുപ്പ്, സിൽവർ നിറങ്ങളിൽ ലഭ്യമാണ്.