സാംസംഗ് ഗാലക്സി എ20 ഇന്ത്യയിലെത്തി
Monday, April 8, 2019 3:12 PM IST
ന്യൂഡൽഹി: ഇലക്ട്രോണിക്സ് വന്പൻ സാംസംഗിന്റെ ഗാലക്സി എ സീരിസിലെ ഏറ്റവും പുതിയ സ്മാർട്ഫോണ്‍ മോഡൽ ഗാലക്സി എ 20 ഇന്ത്യൻ വിപണിയിലെത്തി. 12,490 രൂപയാണ് വില.
6.4 ഇഞ്ച് ഇൻഫിനിറ്റി വി എച്ച്ഡി ഡിസ്പ്ലേ, മൂന്നു ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്, എക്സിനോസ് ഒക്റ്റാകോർ പ്രോസസർ, എട്ട് മെഗാപിക്സലിന്റെ സെൽഫി കാമറ, 13 മെഗാപിക്സലിന്റെയും 5 മെഗാപിക്സലിന്റെയും രണ്ടു പിൻകാമറകൾ, 4000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഫീച്ചറുകൾ.
ആൻഡ്രോയിഡ് പൈ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന എ 20, റെഡ്, ബ്ലൂ , ബ്ലാക് എന്നീ മൂന്നു നിറങ്ങളിൽ ലഭ്യമാണ്.