സാംസംഗിന്റെ ട്രിപ്പിൾ ഇൻവെർട്ടർ എസി
Saturday, April 6, 2019 3:05 PM IST
കൊച്ചി: മുൻനിര കണ്‍സ്യൂമർ ഇലക്ട്രോണിക്സ്, മൊബൈൽ ഫോണ്‍ ബ്രാൻഡായ സാംസംഗ് പുതിയ എസികളുടെ ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. ട്രിപ്പിൾ ഇൻവെർട്ടർ സാങ്കേതികവിദ്യയോടു കൂടിയവയാണു പുതിയ എസി ശ്രേണി.
അതിവേഗം തണുപ്പ് ലഭ്യമാക്കുന്ന പുതിയ എസികൾക്കു വൈദ്യുതി ഉപയോഗം തീരെ കുറവാണ്.വില 45,400 രൂപ മുതൽ 75,000 രൂപ വരെ. പിഎഫ്സി, കോപ്പർ മോഡലുകളിലായി 3 സ്റ്റാർ, 5 സ്റ്റാർ വിഭാഗങ്ങളിൽ മൊത്തം 36 എസ്കെയുകൾ വിവിധ ടണ്ണുകളിലായുണ്ട്.