ദക്ഷിണ കൊറിയ ആദ്യ 5ജി രാജ്യം
Friday, April 5, 2019 2:49 PM IST
സിയൂൾ: രാജ്യത്തു സന്പൂർണമായി ആദ്യം 5ജി സംവിധാനം തുടങ്ങിയതിന്റെ പെരുമ ദക്ഷിണ കൊറിയയ്ക്ക്. ബുധനാഴ്ച പ്രാദേശിക സമയം 11നാണ് ദക്ഷിണ കൊറിയയിൽ 5ജി സേവനം ആരംഭിച്ചത്. ഇന്നു തുടക്കമിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ, അമേരിക്ക തങ്ങൾക്കു മുമ്പേ സന്പൂർണ 5ജി ആരംഭിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ വന്നതോടെയാണു ദക്ഷിണ കൊറിയ 5ജി സേവനം ഒരു ദിവസം നേരത്തെ ആരംഭിച്ചത്. രാജ്യത്തെ മൂന്നു പ്രധാന ടെലികോം സേവന ദാതാക്കളായ എസ്കെ ടെലികോം, കെടി, എൽജി പ്ലസ് എന്നീ കന്പനികളാണ് 5ജി സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ദക്ഷിണ കൊറിയൻ ഒളിന്പ്യൻ താരം കിംയുവാനയും രണ്ട് പോപ് താരങ്ങളും ലോകത്തെ ആദ്യത്തെ 5 ജി സ്മാർട്ഫോണ്‍ വരിക്കാരായെന്നും ദക്ഷിണ കൊറിയ അറിയിച്ചു.
പല രാജ്യങ്ങളിലും ചില നഗരങ്ങൾ കേന്ദ്രീകരിച്ചു 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഒരു രാജ്യം മുഴുവൻ സേവനം ലഭ്യമാക്കുന്നത് ഇതാദ്യമാണ്.