ടിക് ടോക്കിനു പത്തുഭാഷകളിൽ സേഫ്റ്റി സെന്റർ
Saturday, March 30, 2019 3:01 PM IST
തൃശൂർ: ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക് മലയാളം ഉൾപ്പെടെ പത്തു ഭാഷകളിൽ സേഫ്റ്റി സെന്റർ അവതരിപ്പിച്ചു. സേഫ്റ്റി പോളിസി ടൂൾസ്, ഓണ്‍ലൈൻ റിസോഴ്സസ് എന്നിവ ഉൾപ്പെടുന്ന പ്രാദേശിക വെബ്സൈറ്റാണ് സേഫ്റ്റി സെന്റർ. ടിക് ടോക് ഉപയോഗിക്കുന്നവർക്കു പ്രോഡക്ട് അവബോധവും സുരക്ഷിതത്വവും ലഭ്യമാക്കുകയാണ് ഉദ്ദേശ്യം.
ടിക് ടോക് ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ അസാധാരണമായ വർധനയാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു ടിക്ടോക് ഗ്ലോബൽ പബ്ലിക് പോളിസി ഡയറക്ടർ ഹെലെന ലെർഷ് പറഞ്ഞു. ദുരുപയോഗം തടയുന്നതിനു മലയാളം, ഹിന്ദി, തെലുഗു, തമിഴ്, ഗുജറാത്തി, പഞ്ചാബി, മറാത്തി, ബംഗാളി, കന്നഡ, ഒറിയ എന്നീ 10 ഭാഷകളിലാണ് സേഫ്റ്റി സെന്റർ അവതരിപ്പിച്ചിരിക്കുന്നത്.
ജനങ്ങൾക്കു സ്വന്തം ഭാഷയിൽ അക്കൗണ്ടുകൾ സുരക്ഷിതമായി സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും കഴിയുമെന്നതാണ് സേഫ്റ്റി സെന്ററിന്റെ പ്രത്യേകത.