ഇൻഡോഗ്രേസിന്റെ ഇ മാർട്ട്
Wednesday, March 27, 2019 3:14 PM IST
കെട്ടിട നിർമാണ വസ്തുക്കൾ തങ്ങളുടെ താൽപ്പര്യമനുസരിച്ചും വേഗത്തിലും സൗകര്യപ്രദമായും തെരഞ്ഞെടുക്കാൻ അവസരമൊരുക്കുകയാണ് ഇൻഡോഗ്രേസ് ഇ മാർട്ടിലൂടെ.
നിർമിത ബുദ്ധിയും വിർച്വൽ റിയാലിറ്റിയും അടക്കമുള്ള ആധുനീക സാങ്കേതിക വിദ്യകളുടെ പിൻബലത്തോടെയുള്ള ഇൻഡോഗ്രേസ് ഇ മാർട്ട് വഴി സ്റ്റീൽ, സിമന്റ്, കന്പി. പെയിന്റ് തുടങ്ങിയ പതിനായിരക്കണക്കിനു കെട്ടിട നിർമാണ സാമഗ്രികളാണ് ലഭ്യമാക്കിയിട്ടുള്ളത്.
ഗുണനിലവാരം, വില തുടങ്ങിയവയെല്ലാം താരതമ്യം ചെയ്ത് ഉപഭോക്താക്കൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ച് സാമഗ്രികൾ തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഇൻഡോഗ്രേസ് വെബ്സൈറ്റിൽ ഒരുക്കിയിട്ടുള്ള ഇൻഡോഗ്രേസ് ഇ മാർട്ട് വഴി ലഭിക്കുക.
വലിയ തോതിലെ ഡിസ്ക്കൗണ്ടും നേടിയെടുക്കാനാവും. ഇൻഡോഗ്രേസ് ഇ മാർട്ടിന്റെ മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ നിന്നു ഡൗണ്‍ലോഡു ചെയ്ത് ഉപയോഗിക്കാനും സാധിക്കും.
ഓണ്‍ലൈനിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ഉൽപ്പന്നങ്ങൾ നേരിട്ടു കണ്ട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ബിൽഡിങ് മെറ്റീരിയൽ ഹബ്ബുകൾക്കും ഇൻഡോഗ്രേസ് തുടക്കം കുറിക്കും. ഒരു ലക്ഷം ചതുരശ്ര അടിയിൽ തിരുവനന്തപുരം ടെക്നോസിറ്റിക്കു സമീപമാണ് ആദ്യ ഹബ്ബ് ആരംഭിക്കുന്നത്. എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ 100 കോടി ചെലവിൽ ബിൽഡിങ് മെറ്റീരിയൽ ഹബ്ബ് ആരംഭിക്കും.
നൂറ്റന്‍പതിലേറെ കന്പനികളുമായി തങ്ങൾ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും ഓരോ ഉൽപ്പന്നത്തിന്റേയും നിരവധി ബ്രാൻഡുകൾ തെരഞ്ഞെടുക്കാനായുണ്ടെന്നും ഇൻഡോഗ്രേസ് ഇ മാർട്ട് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എം.എസ്. സബീർ പറഞ്ഞു. കരാറുകാരോ ഇലക്ട്രീഷനോ നൽകുന്ന ഉൽപ്പന്നങ്ങളുടെ പട്ടിക ഓണ്‍ലൈനായി ഇ മാർട്ടിലേക്കു നൽകാനാവും. ഇതിനുള്ള ക്വട്ടേഷൻ ലഭിക്കനും വിവിധ രീതികളിൽ പണമടക്കൽ നടത്താനുമെല്ലാം സൗകര്യമുണ്ടാകുമെന്നും സബീർ പറഞ്ഞു.
ഉൽപ്പാദകർ, മൊത്ത കച്ചവടക്കാർ, ഡീലർമാർ, വിതരണക്കാർ എന്നിവർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇൻഡോഗ്രേസിലൂടെ ലഭ്യമാക്കാനാവും. വ്യാപാരികൾക്ക് അവരുടെ ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലെത്തിക്കാനുള്ള സംവിധാനവും ഇൻഡോഗ്രേസിന്റെ സാങ്കേതികവിദ്യാ സംവിധാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.