ബ്ലൂടൂത്ത് സ്പീക്കറുമായി എഫ് ആൻഡ് ഡി
മും​ബൈ: ആ​ദ്യ​കാ​ല ഓ​ഡി​യോ ബ്രാ​ന്‍ഡു​ക​ളി​ലൊ​ന്നാ​യ എ​ഫ് ആ​ൻ​ഡ് ഡി ​പോ​ർ​ട്ട​ബി​ൾ ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ർ ഡ​ബ്ല്യു19 അ​വ​ത​രി​പ്പി​ച്ചു. പാ​ർ​ട്ടി സീ​രീ​സി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഈ ​സ്പീ​ക്ക​റി​ന് 1.18 കി​ലോ​ഗ്രാ​മാ​ണ് ഭാ​രം.

3,000 എം​എ​എ​ച്ച് ഇ​ന്‍റേ​ണ​ൽ ലി​ഥി​യം അ​യോ​ണ്‍ ബാ​റ്റ​റി​യാ​ണ് ഉ​പ​ക​ര​ണ​ത്തി​ന്‍റെ ഊ​ർ​ജ​സ്രോ​ത​സ്. ബ്ലൂ​ടൂ​ത്ത് സം​വി​ധാ​ന​മി​ല്ലാ​ത്ത ഉ​പ​ക​ര​ണ​ത്തി​ൽ 3.5 എം​എം ഓ​ഡി​യോ ജാ​ക്ക് വ​ഴി ബ​ന്ധി​പ്പി​ക്കാം, ടി​എ​ഫ് കാ​ർ​ഡ്, യു​എ​സ്ബി എ​ന്നി​വ​യും സ്പീ​ക്ക​റി​ൽ ഉ​പ​യോ​ഗി​ക്കാം.


12 മാ​സ​ത്തെ വാ​റ​ന്‍റി​യോ​ടെ ആ​മ​സോ​ണി​ലും പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ റീ​ട്ടെ​യി​ൽ ഷോ​പ്പു​ക​ളി​ലും ല​ഭ്യ​മാ​കു​ന്ന സ്പീ​ക്ക​റി​ന് 2990 രൂ​പ​യാ​ണ് വി​ല.