ആഡ്സ് ട്രാൻസ്പരൻസി സെന്ററുമായി ട്വിറ്റർ
Thursday, March 14, 2019 2:26 PM IST
മുംബൈ: തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെയുള്ള രാഷ്ട്രീയ പ്രചാരണങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ആഡ്സ് ട്രാൻസ്പരൻസി സെന്റർ ആരംഭിച്ച് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ.
ആരോക്കെയാണ് ട്വിറ്ററിലൂടെ രാഷ്ട്രീയ പരസ്യങ്ങൾ അവതരിപ്പിക്കുന്നത്, ഏതു പ്രദേശത്തുള്ളവരെയാണ് അവർ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്, ആ പരസ്യത്തിനു ലഭിച്ച സ്വീകാര്യത തുടങ്ങിയവ ആഡ്സ് ട്രാൻസ്പരൻസി സെന്ററിൽ സേർച്ച് ചെയ്താൽ യൂസേഴ്സിന് ലഭ്യമാകുമെന്ന് ട്വിറ്റർ അറിയിച്ചു. ട്വിറ്ററിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് നേരത്തെ കേന്ദ്രസർക്കാർ ട്വിറ്റർ മേധാവികളെ വിളിപ്പിച്ചിരുന്നു.
തങ്ങളുടെ പ്ലാറ്റ്ഫോമിലുടെയുള്ള രാഷ്ട്രീയ പരസ്യങ്ങളുടെ വിശദാശങ്ങൾ സുതാര്യമാക്കാൻ അടുത്തിടെ ഫേസ്ബുക്കും പ്രത്യേക സംവിധാനം ആരംഭിച്ചിരുന്നു.