തൊട്ടതെല്ലാം പൊന്നാക്കി ജിജി-മിനി ദന്പതികൾ
Saturday, August 5, 2023 4:47 PM IST
ബഹുവിള കൃഷിക്കൊപ്പം അധിക വരുമാനത്തിനു വിവിധ കാർഷിക സംരഭങ്ങളും തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി മാറ്റുകയാണു ജിജി കളപ്പുരയും ഭാര്യ മിനിയും. ഉത്പന്നങ്ങളുടെ വിപണന സാധ്യതകൾ കണ്ടറിഞ്ഞാണ് ഓരോ പുതിയ സംരംഭങ്ങളും ആരംഭിക്കുന്നത്.
വിജയിക്കാൻ ആ വഴിയാണു വേണ്ടതെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. ഇടുക്കി ജില്ലയിൽ മൂലമറ്റത്തിനു സമീപം വെള്ളിയാമറ്റത്താണ് ജിജിയുടെ 14 ഏക്കർ കൃഷിത്തോട്ടം.
വീടിനോടു ചേർന്ന് ഏഴേക്കറിൽ കൊക്കോ, ജാതി, കമുക്, തെങ്ങ്, മംഗോസ്റ്റിൻ, റംബൂട്ടാൻ എന്നിവയും ബാക്കി ഏഴേക്കറിൽ റബറുമാണു കൃഷി. ഒന്നിനു വില കുറഞ്ഞാൽ മറ്റൊന്നിനു കിട്ടുമെന്ന ഉറപ്പാണ് ബഹുവിളകൃഷിയുടെ പ്രത്യേകത.

ജലസേചനസൗകര്യം ഒരുക്കിയിട്ടു ള്ളതിനാൽ വേനൽക്കാലത്തും തോട്ടം ഹരിതാഭമാണ്. മൈക്രോ സ്പ്രിംഗ്ലർ ഉപയോഗിച്ചാണ് തൈകൾ നനയ് ക്കുന്നത്. രാസവളം അപൂർവമായേ ഉപയോഗിക്കാറുള്ളു.
മണ്ണിന്റെ ഘടന യ്ക്ക് കോട്ടം തട്ടാതിരിക്കാൻ ജൈവ വളമാണ് നൽകുന്നത്. ജഴ്സി, എച്ച്.എഫ് ഇനത്തിൽപ്പെട്ട മൂന്നു പശുക്കളുമുണ്ട്. ബയോഗ്യാസ് പാന്റു ള്ളതിനാൽ അതിൽ നിന്നുള്ള സ്ലറിയാണ് പ്രധാന വളം.
തോട്ടത്തിൽ ചെറുതേൻ, വൻതേൻ കോളനികൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ സമീപപ്രദേശങ്ങളിലെ കർഷകർ ഉത്പാദിപ്പിക്കുന്ന തേനും വാങ്ങുന്നുണ്ട്.
തേൻ പ്രോസസിംഗ് നടത്തി കുപ്പികളിലാക്കിയാണ് വിൽപന നടത്തുന്നത്. പ്രതിവർഷം 30 ടണ്‍ തേൻ വിൽപനയുണ്ട്. തൊടുപുഴ കാഡ്സ്, കാഞ്ഞിരപ്പള്ളി, മടുക്കക്കുഴി ആയുർവേദ വൈദ്യശാല തുടങ്ങിയ സ്ഥലങ്ങളിലാണ് തേൻ വിറ്റഴിക്കുന്നത്.
2000 രൂപയ്ക്ക് കർഷകരിൽ നിന്നു വാങ്ങുന്ന ചെറുതേൻ പ്രോസ സിംഗിനു ശേഷം പായ്ക്കു ചെയ്ത് 2400 രൂപയ്ക്കും 150-160 രൂപയ്ക്ക് വാങ്ങുന്ന വൻതേൻ 220 രൂപയ്ക്കു മാണു വിൽക്കുന്നത്.

ചക്ക പ്രോസസിംഗിനുള്ള മൂന്ന് ഡ്രയർ യൂണിറ്റുകളും ജിജി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു ദിവസം 20 ചക്കകൾ പ്രോസസിംഗ് നടത്താം. കാഡ്സ് ഓപ്പണ്‍ മാർക്കറ്റിലാണു പ്രധാനമായും ഇവ വിറ്റഴിക്കുന്നത്.
ഇടിയിറച്ചി, പ്രോസസ് ചെയ്ത ശുദ്ധമായ ബീഫ് എന്നിവയും വിൽപന യുണ്ട്. സ്വദേശത്തും വിദേശ ത്തും ഇവയ്ക്കു നിരവധി ഉപഭോക്താ ക്കളുണ്ട്. കാർഷിക അനുബന്ധ സംരഭങ്ങ ൾക്കും മൂല്യവർധിത ഉത്പന്നങ്ങൾ ക്കും നല്ല ഭാവിയുണ്ടെന്നാണ് ജിജി യുടെ നിരീക്ഷണം.
എന്നാൽ, തൊഴി ലാളികളുടെ ക്ഷാമവും കർഷി കോത്പന്നങ്ങളുടെ വിലയിടിവും ഗ്രാമീണ കാർഷിക മേഖലയുടെ പ്രധാന പ്രശ്നങ്ങളെന്ന് ഇദ്ദേഹം പറയുന്നു.
ഭാര്യ മിനിയുടെ മേൽനോട്ട ത്തിൽ റബർപാൽ, ഒട്ടുപാൽ, റബർഷീറ്റ് എന്നിവയുടെ സംഭരണവും നടത്തുന്നുണ്ട്. മക്കൾ: മാത്യൂസ്, ലിയ.
ഫോണ്‍: 9446133137
ജോയി കിഴക്കേൽ