ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ...
Friday, May 5, 2023 4:30 PM IST
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ വളർത്താവുന്ന എണ്ണം അഥവാ ഫാമിന്റെ വലിപ്പം ശ്രദ്ധാപൂർവം തീരുമാനിക്കേണ്ടതു സംരംഭത്തിന്റെ ആദായ ത്തെയും നിലനിൽപിനെയും സ്വാധീനിക്കുന്ന ഘടകമാണ്. പലപ്പോഴും തരപ്പെടുത്താവുന്ന മുടക്കു മുതലും ലഭിക്കേണ്ട വരുമാനവും മാത്രം പരിഗണിച്ചാണു ഫാമുകൾ തുടങ്ങുന്നത്.
സർക്കാർ വകുപ്പുകളുടെ പദ്ധതികൾ പോലും 5,10,20,50 എന്നിങ്ങനെ നിശ്ചിത എണ്ണം ഉരുക്കളെ വളർത്തുന്ന ഫാമുകൾ തുടങ്ങാൻ നൽകുന്ന ധനസഹായം, അതും വലിയ ഒരു ഭാഗം സബ്സിഡിയോടു കൂടി നൽകി കർഷകരെ ഈ മേഖലയിലേക്ക് അടുപ്പിക്കുന്നതു പതിവാണ്. എന്നാൽ ഇവയിൽ മിക്ക സംരംഭങ്ങളും അധികകാലം നിലനിൽക്കാറില്ല എന്നു മാത്രമല്ല, നിലനിൽക്കുന്നവ പോലും ആദായകരമാകാറില്ല എന്നതു മനസിലാക്കൻ ലളിതമായ സാന്പത്തിക വിശകലനം മാത്രം മതി.
ഫാമിൽ ആവശ്യമാകുന്ന സാന്ദ്രിത തീറ്റ വസ്തുക്കൾ മുഴുവനും വിപണിയിൽ നിന്നു വാങ്ങി നൽകുക, ആവശ്യമായ തീറ്റപ്പുല്ല് പൂർണമായും കൃഷി ചെയ്തു ഉത്പാദിപ്പിക്കേണ്ടി വരിക, പത്തിൽ കുറവ് പശുക്കളെ പരിപാലിക്കാൻ ആവശ്യമായ അധ്വാനത്തിനു വേതനം നൽകി തൊഴിലാളികളെ ആശ്രയിക്കുക എന്നീ പരിപാലന മാർഗങ്ങൾ അവലംബിക്കുന്ന പക്ഷം ലഭ്യമാകുന്ന വരുമാനം ഏതാണ്ട് പൂർണമായും ദൈനംദിന ചെലവുകൾ ക്കായി വിനിയോഗിക്കേണ്ടി വരുന്ന തിനാൽ കാര്യമായ ആദായം ഉണ്ടകാ നാടിയില്ല.
അതായത്, ഫാമിൽ നിന്നുള്ള ആദായത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ അധികം ചെലവി ല്ലാതെ സാന്ദ്രിത തീറ്റ വസ്തുക്കൾ, തീറ്റപ്പുല്ല്, തൊഴിൽ അഥവാ അധ്വാനം എന്നിവ എത്രമാത്രം ലഭ്യമാകുന്നു എന്നതാണ്. ചെറിയ ഫാമുകൾ ആകു ന്പോൾ തീറ്റ വസ്തുക്കളുടെയും അധ്വാനത്തിന്റെയും ആവശ്യം ഏതാ ണ്ട് പൂർണമായി കുറഞ്ഞ ചെലവിൽ ലഭ്യമാക്കാം എന്നതിനാൽ അത്തരം ഫാമുകൾ ആദായകരമാകാൻ സാധ്യത ഏറെയാണ്.
കേരളത്തിൽ തീറ്റപ്പുല്ല് വളരാനുള്ള സ്ഥല പരിമിതി, സാന്ദ്രിത തീറ്റ വസ്തുക്കൾ കൃഷി ചെയ്തുണ്ടാ ക്കുന്നതിനുള്ള പ്രതിബന്ധങ്ങൾ, എന്നിവ മൂലം ഒട്ടു മിക്ക സ്ഥലങ്ങ ളിലും ആവശ്യമായ അളവിൽ തീറ്റ വസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്നതുകൊണ്ട് ഓരോ പ്രദേശത്തും കുറഞ്ഞ അളവിലാണെങ്കിലും അധികം ചെലവില്ലാതെ ലഭ്യമാകുന്ന തീറ്റ സാമഗ്രികൾ ആശ്രയിച്ചു നിലനിൽ ക്കാവുന്ന ചെറിയ ഫാമുകൾ തുടങ്ങുന്ന താവും ഏറെ ആദായകരം.
മിക്ക വീടുകളിലും ഓന്നോ രണ്ടോ ഉരുക്കളെ വളർത്തുന്നതായിരുന്നല്ലോ പരന്പരാഗതമായി നില നിന്നിരുന്ന രീതി. ഈ രീതി കുറഞ്ഞ തോതി ലാണെങ്കിലും ആദായകരമായിരുന്ന തിനാലാണ് നിലനിന്നു പോന്നത്. തീറ്റപ്പുല്ല് കൃഷി ചെയ്യാതെ മേയ്ക്ക ലിനു മുൻഗണന നൽകിയും, സാന്ദ്രിത തീറ്റകൾ കാര്യമായ അളവിൽ വില കൊടുത്തു വാങ്ങാതെ, ഗാർഹിക ഭക്ഷ്യാവശിഷ്ടങ്ങളും കാർഷിക ഉപോ ത്പന്നങ്ങളും ആശ്രയിച്ചു നിലനിന്നി രുന്ന ഈ രീതി കാര്യമായ തീറ്റച്ചില വില്ലാത്തതിനാൽ ലഭ്യമാകുന്ന വരുമാന ത്തിന്റെ ഏറിയ പങ്കും മിച്ചം വരുമായി രുന്നു. കുറഞ്ഞ എണ്ണത്തെ മാത്രം വളർത്തുന്നതുകൊണ്ട് കുടുംബാംഗങ്ങളുടെ മിച്ച സമയം മൃഗങ്ങളെ പരിപാലിക്കാൻ ഉപയോഗിച്ചിരു ന്നതിനാൽ തൊഴിൽ വേതനവും ആവശ്യമായിരുന്നില്ല.
ആയതിനാൽ തീറ്റ സാമഗ്രികളുടെ ദൗർലഭ്യവും ഉയർന്ന തൊഴിൽ വേതനവും നിലനിൽ ക്കുന്ന സാഹചര്യത്തിൽ തദേശീയമായി ലഭിക്കുന്ന വസ്തുക്കൾ ഫലപ്രദമായി വിനിയോഗിച്ചു കുറഞ്ഞ ചെലവിൽ പരിപാലിക്കാവുന്ന ചെറിയ ഫാമുകളാ യിരിക്കും കേരള സാഹചര്യത്തിൽ ഏറെ ആദായകരവും അനുയോജ്യവും എന്നു സാരം.
മുൻ കാലങ്ങളിൽ വളർത്തിയിരുന്ന ഉരുക്കൾ ഉത്പാദന ശേഷി കുറഞ്ഞവ ആയിരുന്നെങ്കിലും ഉത്പാദന ശേഷി കൂടിയ മൃഗങ്ങൾക്കും ഈ രീതി അനുയോജ്യമാണ്. ഉത്പാദന ശേഷി കൂടുന്നതിന് അനുസരിച്ചു ശരീര വലിപ്പവും തീറ്റ വസ്തുക്കളുടെ ആവശ്യകതയും കൂടുതലായിരിക്കു മെന്നതിനാൽ ലഭ്യമായ നിശ്ചിത സാഹചര്യത്തിൽ വളർത്താവുന്ന എണ്ണം കുറയ്ക്കേണ്ടി വരുമെന്നു മാത്രം. കേരളത്തിലെ ഭൂരിഭാഗം ക്ഷീര കർഷകരും മിതമായ ഉത്പാദന ശേഷിയുള്ള സങ്കരയിനം പശുക്കളെ ഗാർഹിക സംരംഭങ്ങളിൽ വളർത്തു ന്നവരാണ് എന്നു പറയേണ്ടതില്ലല്ലോ.
ഈ അടുത്ത കാലത്തായി കൂടുതൽ എണ്ണം പശുക്കളെ വളർത്തുന്ന ഫാമു കൾ തുടങ്ങാൻ സർക്കാർ വകുപ്പുകളും മറ്റു പല ഏജൻസികളും കാര്യമായ പ്രോൽസാഹനം നൽകി വരുന്നുണ്ട്. മുതൽ മുടക്കാൻ തയാറുള്ള ധാരളം സ്വകാര്യ സംരംഭകരും മുന്നോട്ടു വരുന്നുണ്ട്. എന്നാൽ ഇപ്രകാരം തുടങ്ങുന്ന മിക്ക ഫാമുകളും ഏതാനും വർഷം കൊണ്ടു പൂട്ടുന്നതാണു കേരളത്തിൽ കന്നുകാലികളുടെ എണ്ണം നിരന്തരം കുറഞ്ഞു കൊണ്ടിരിക്കുന്ന തിന്റെ പ്രധാന കാരണം.
ഒരു സംരംഭം എന്ന നിലയിൽ ഡയറി ഫാം തുടങ്ങുന്പോൾ തൊഴി ലിന് ആളെ വയ്ക്കുന്നതിന്, അതു വഴി ആവശ്യമായി വരുന്ന വേതനം ഫലപ്രദമായി ഉപയോഗിക്കുന്നതിന് 5 മുതൽ 10 പശുക്കളെയെങ്കിലും വളർ ത്തേണ്ടതുണ്ട്. എന്നാൽ ഫാമിന്റെ ദൈന്യംദിന ചെലവിന്റെ 60-70 % വരുന്ന തീറ്റച്ചെലവ്, അതായത് വർഷം മുഴുവനും വേണ്ടി വരുന്ന തീറ്റപ്പുല്ല്, സാന്ദ്രിത ആഹാരം എന്നിവ അധികം ചെലവില്ലാതെ എങ്ങനെ ലഭ്യമാക്കാം എന്നതായിരിക്കണം ഫാമിന്റെ വലിപ്പം തീരുമാനിക്കുന്നതിന് അടിസ്ഥാന മാക്കേ ണ്ടത്.
തീറ്റപുല്ല് കൃഷി ചെയ്തു വർഷം മുഴുവനും നൽകുന്നതും ഗുണമേ·യുള്ള സാന്ദ്രിത തീറ്റകൾ വിപണിയിൽ നിന്നു വാങ്ങി നൽകുന്നതും ഏറെ ചെലവേറിയതാണ് എന്നു മുന്പു സൂചിപ്പിച്ചതാണല്ലോ. കുറഞ്ഞ ചെലവിൽ തീറ്റപ്പുല്ലും സാന്ദ്രിതാ ഹരവും ലഭ്യമാക്കാനുള്ള രണ്ടു വഴി കൾ കൃഷി ചെയ്യാതെ ലഭിക്കുന്നവ കൂടുതൽ ആശ്രയിക്കുകയോ, പരമാ വധി യന്ത്രവത്കരണം സാധ്യമാക്കാ വുന്ന വിധം തീറ്റ സാമഗ്രികൾ ഉത് പാദിപ്പിക്കുന്ന വൻകിട സംരംഭങ്ങൾ തുടങ്ങുകയോ ചെയ്യുക എന്നിവയാണ്. ഈ സാധ്യതകൾ കണക്കിലെടുത്തു മാത്രമേ എവിടെയും ആദായകര മാകുന്ന ഫാമിന്റെ വലിപ്പം തീരുമാനി ക്കാവൂ.
കൂടിയ തൊഴിൽ വേതനം നിലവി ലുള്ള കേരള സാഹചര്യത്തിൽ ഫാമിന്റെ ദൈനം ദിന പ്രവൃത്തികൾ പരമാവധി യന്ത്രവത്രിക്കേണ്ടത് അനി വാര്യമാണ്. ഇതിനായി സാധ്യമായ വിധം ഫാമിന്റെ വലിപ്പം കൂട്ടുകയും ചെറിയ ഫാമുകളിലും സാധ്യമായ വിധം യന്ത്രവത്കരണം നടപ്പാക്കു കയും വേണം. എന്നിരുന്നാലും ഫാമി ലെ മൊത്തം ചെലവിന്റെ 25-30 % മാത്രം വരുന്ന തൊഴിൽ വേതനത്തേ ക്കാൾ, ഫാമിന്റെ വലിപ്പം തീരുമാനി ക്കുന്നതിൽ മുൻഗണന 60-70% വരുന്ന തീറ്റച്ചെലവിനായിരിക്കണം എന്നു പറയേണ്ടതില്ലല്ലോ. ചെറുകിട ഗാർ ഹിക സംരംഭങ്ങളിൽ പശുക്കളെ തുറന്നു വിട്ടോ, കെട്ടിയിട്ടോ മേക്കു ന്നതു വഴി തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കുന്നു.
കാരണം തീറ്റപ്പുൽ കൃഷി, പുല്ല് ശേഖരണം, നിലം ഇളക്കി ചാണകം ചേർക്കൽ എന്നീ പ്രവൃത്തി കളെല്ലാം മൃഗങ്ങൾ സ്വയം നിർവഹി ക്കുന്നതിനാൽ മാനുഷിക പ്രയത്നം ഗണ്യമായി കുറയുന്നതോടൊപ്പം ഉരുക്കൾക്ക് വ്യായാമവും അതുവഴി മെച്ചപ്പെട്ട ആരോഗ്യവും പ്രധാനം ചെയ്യുന്നു. ഇപ്രകാരം യന്ത്രവത്കരണ ത്തിന്റെ അഭാവത്തിലും ചെറിയ ഫാമുകളിൽ കുറഞ്ഞ തീറ്റച്ചെലവിനോ ടൊപ്പം വേതനത്തിന്റെ ആവശ്യം ഗണ്യമായി കുറയ്ക്കുന്നു എന്നതു കൊണ്ട് സുസ്ഥിര വികസനത്തിന്റെ മന്ത്രം ചെറുകിട ഫാമുകൾ മാത്ര മായിരിക്കും.
ഫോണ്: 9562497320
ഡോ. സി. ഇബ്രാഹിം കുട്ടി
കൃഷി വിജ്ഞാന കേന്ദ്രം,
തവനൂർ, മലപ്പുറം