ചാക്കുകളിൽ മണ്ണ് നിറച്ചു പാടവരന്പിൽ കുക്കുംബർ; ജോബിക്ക് കൃഷി പരീക്ഷണവും
Tuesday, May 2, 2023 5:03 PM IST
ചാക്കുകളിൽ മണ്ണ് നിറച്ചു പാടവരന്പിൽ കുക്കുംബർ വിളയിച്ചു കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ കാവാലം ആറിൽ ജോബി ആന്റണി. കാവാലം പഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറെ അതിർത്തിയിലെ ആറേക്കറോളം വരുന്ന സ്ഥലത്താണ് ജോബിയുടെയും പിതാവ് ആന്റപ്പന്റെയും വീടും കൃഷിഭൂമിയുമുള്ളത്. മൊബൈൽ ഫോണ് ടെക്നീഷ്യനായ ജോബി സൗദിയിൽ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു.
ചെറുപ്പം മുതൽത്തന്നെ കൃഷിയോടു വലിയ താത്പര്യമായിരുന്നതിനാൽ 2017 ൽ പ്രവാസജീവിതം അവസാനിപ്പിച്ചു കുടുംബസമേതം നാട്ടിലെത്തി. ആദ്യം കുടുംബവകയായി വീടിനോടു ചേർന്നുള്ള കണിയാർകാട് പാടശേഖര ത്തിലെ നെൽകൃഷിയുമായി പിതാവി നൊപ്പം ചേർന്നു. ഇതോടൊപ്പം വീട്ടു വളപ്പിൽ നടത്തിയിരുന്ന മത്സ്യ കൃഷിയും വിപുലമാക്കി. രണ്ടേ ക്കറോളം വരുന്ന പുരയിടത്തിൽ തെങ്ങുകൃഷിയും വ്യാപിപ്പിച്ചു. 2018 ലെ മഹാപ്രളയത്തിൽ പ്രളയജലത്തിനൊപ്പം വളർത്തുമീനുകളും ഒഴുകിപ്പോയെങ്കിലും സർക്കാരിൽ നിന്നു ലഭിച്ച ധന സഹായവുമായി വീണ്ടും കൃഷി വിപുലപ്പെടുത്തി.
പിന്നീടാണു പച്ചക്കറി കൃഷിയുടെ സാധ്യതകൾ കണ്ടെത്തുന്നത്. പയർ, വെള്ളരി, വെണ്ട തുടങ്ങിയവയാണ് ആദ്യം പരീക്ഷിച്ചത്. കഴിഞ്ഞ വർഷം മുതൽ കുക്കുംബർ കൃഷിയും തുടങ്ങി. നെൽകൃഷിയിറക്കിയിരിക്കുന്ന പാടവരന്പിൽ ചാക്കുകളിൽ മണ്ണു നിറച്ചാണു കുക്കുംബർ നട്ടിരിക്കുന്നത്. പടർന്നു കയറാൻ ചാലിനോടു ചേർന്നു വേലിപ്പന്തലും തയാറാക്കി. പന്തലിൽ കയറിയ വള്ളികളിൽ കായ്കൾ വിരിഞ്ഞു തുടങ്ങിയിട്ടുണ്ട്.
പാടത്തോടു ചേർന്നുള്ള പുരയിട ത്തിൽ പയറാണു കൃഷി ചെയ്യുന്നത്. ഇവയ്ക്കു പുറമെ നൂറോളം നാടൻ കോഴികളും ജോബിയുടെ കൃഷിയിട ത്തിലുണ്ട്. ഇവയെ തുറന്നുവിട്ടു വളർത്തുന്നതുമൂലം പറന്പിൽ തരിപോലും പുല്ലു കിളിർക്കില്ല. കാവാലം കൃഷിഭവൻ പരിധിയിൽ വരുന്ന രാജപുരം കായലിലടക്കം 25 ഏക്ക റോളം നെൽകൃഷിയും ജോബി ക്കുണ്ട്. രാജപുരം കായൽ നെല്ലുത്പാദ കസമിതി ജോയിന്റ് സെക്രട്ടറിയുമാണ്.
വിസ്തൃതിയുള്ള കൃഷിയിടത്തിൽ പച്ചക്കറികൾ കൃത്യമായി നനയ്ക്കുക ശ്രമകരമായതിനാൽ സ്വന്തമായി വികസിപ്പിച്ചെടുത്ത ഡ്രിപ്പ് ഇറിഗേഷൻ രീതിയാണ് അവലംബിച്ചിരിക്കുന്നത്. പിവിസി പൈപ്പുകൾ, കന്നുകാലികൾ ക്കുപയോഗിക്കുന്ന 14 എംഎം സിറി ഞ്ചുകൾ എന്നിവ ഉപയോഗിച്ചാണ് ഇവയുടെ നിർമാണം. 400 രൂപ മാത്രം വിലയുള്ള മോട്ടോറാണ് പന്പിംഗിന് ഉപയോഗിക്കുന്നത്. സമീപത്തെ മത്സ്യ ക്കുളത്തിൽ നിന്നുള്ള വെള്ളം കൊണ്ടാണ് നനയ്ക്കുന്നത്. ഇതു തന്നെയാണു പച്ചക്കറി കൃഷിക്കുള്ള പ്രധാന വളമെന്നും ജോബി പറയുന്നു.
കൃഷിക്കാവശ്യമായ വിത്തുകളും മറ്റും മങ്കൊന്പ് കീടനിരീക്ഷണകേന്ദ്ര ത്തിൽ നിന്നാണ് വാങ്ങുന്നത്. ആവ ശ്യമായ ഉപദേശങ്ങളും ഇവിടെ നിന്നും ലഭിക്കും. കാവാലം കൃഷിഭവനിലെ ഉദ്യോഗസ്ഥരും നല്ല പിന്തുണ നൽകു ന്നുണ്ട്. ഏഴിലും രണ്ടിലും പഠിക്കുന്ന മക്കളും, ഭാര്യയും കൃഷി യിൽ ജോബിക്കൊപ്പമുണ്ട്.
കായൽ രാജാവെന്നറിയപ്പെടുന്ന ജോസഫ് മുരിക്കനെ ഏറെ ആദരവോടെ കാണുന്ന യുവകർഷകനാണ് ജോബി. തന്റെ സുവർണകാലത്ത് മുരിക്കന്റെ യാത്രാവാഹനമായിരുന്ന ഏലിയാസ് ബോട്ടിന്റെ ഡ്രെെവറായി രന്നു ജോബിയുടെ വല്യപ്പൻ ഔതക്കുട്ടി.
ഫോണ്: 88483 48176
ജോമോൻ കാവാലം