കാലിത്തീറ്റയ്ക്ക് വില കൂടുതലോ? പരിഹാരമുണ്ട്
Tuesday, March 21, 2023 5:21 PM IST
കാലിത്തീറ്റയുടെ അടിക്കടിയുണ്ടാകുന്ന വിലവര്‍ധന ക്ഷീരകര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ്. മൊത്തം പരിപാലനച്ചെലവിന്റെ 60 മുതല്‍ 70 ശതമാനം കന്നുകാലികളുടെ ആഹാരത്തിനു മാത്രം വേണ്ടി വരുന്നു. കന്നുകാലികള്‍ക്ക് നല്‍കേണ്ട തീറ്റയുടെ മൂന്നില്‍ രണ്ടു ഭാഗം പരുഷാഹാരവും മൂന്നിലൊരു ഭാഗം സാന്ദ്രിതാഹാരവുമാകുന്നതാണ് അഭികാമ്യം.
ഇപ്രകാരം ഗുണമേന്മയുള്ള പരുഷാഹാരം എന്ന നിലയ്ക്ക് ആവശ്യാനുസരണം പച്ചപ്പുല്ല് ലഭ്യമാക്കുന്നതിനായി തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കാന്‍ ധാരാളം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും തീറ്റപ്പുല്‍ ലഭ്യതയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ഗുണമേന്മയുള്ള തീറ്റപ്പുല്ല് ആവശ്യാനുസരണം ലഭ്യമാക്കുകയാണെങ്കില്‍ സാന്ദ്രിതാഹാരത്തിന്റെ ആവശ്യകത ഒരു പരിധി വരെ കുറയ്ക്കാമെങ്കിലും ആവശ്യമായ അളവില്‍ ഗുണമേന്മയുള്ള തീറ്റപ്പുല്ല് ലഭ്യമാകാത്തതിനാല്‍ സാന്ദ്രിതാഹാരത്തിന്റെ ആവശ്യകത വര്‍ധിക്കുന്നു. ഉരുക്കളുടെ ശരീര തൂക്കത്തിന്റെ 10 % പച്ചപ്പുല്ല് നിത്യേന പരുഷാഹാരമായി നല്‍കേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ മേച്ചില്‍ പുറങ്ങളുടെ അനുപാതം കുറവായ കേരളത്തില്‍ ശരീര വലി പ്പവും ഉത്പാദന ശേഷിയും കൂടിയ സങ്കരയിനങ്ങളെ വളര്‍ത്താന്‍ തുടങ്ങി യതോടെ തീറ്റപ്പുല്ലിന്‍റെ ആവശ്യകത വളരെയധികം വര്‍ധിക്കാന്‍ ഇടയായി. അതേ സമയം, മറ്റു കാര്‍ഷിക വിളകള്‍ക്കു സമാനമായി പുല്‍കൃഷി ചെയ്യുന്നതിനുവേണ്ടി വരുന്ന ഭാരിച്ച ചെലവ്, കൃഷിക്കനുയോജ്യമായ സ്ഥലലഭ്യതയുടെ കുറവ്, തീറ്റപ്പുല്‍ ലഭ്യതയിലെ കാലാന്തരം എന്നിവ യെല്ലാം പുല്‍കൃഷി വ്യാപിപ്പിക്കുന്ന തിനു തടസമായി നില്‍ക്കുന്ന ഘടക ങ്ങളാണ്.
തന്മൂലം പരുഷാഹാരമായി വൈക്കോല്‍ പോലുള്ള കാര്‍ഷിക ഉപോത്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കേണ്ട അവസ്ഥയും അതി ലുപരി സിംഹഭാഗവും മറ്റു സംസ്ഥാന ങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെ ടുന്ന സാന്ദ്രിതാഹാര വസ്തുക്കളെ അമിതമായി ആശ്രയിക്കാനും കര്‍ഷകര്‍ നിര്‍ബന്ധിതരായി.
അടിക്കടിയുണ്ടാകുന്ന കാലിത്തീറ്റ വിലവര്‍ധനയുടെ അടിസ്ഥാന കാരണം നമ്മുടെ സംസ്ഥാനത്ത് ആവശ്യത്തിന് ഉത്പാദിപ്പിക്കാന്‍ കഴിയാത്ത സാന്ദ്രി താഹാര ഘടകങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുന്ന വിധത്തില്‍ ക്ഷീരോത്പാദന മേഖലയെ പരിവ ര്‍ത്തനം ചെയ്ത തെറ്റായ സമീപന മാണ്.
അതായത് പെട്ടെന്നുള്ള പാലുത്പാദനം ലക്ഷ്യം വച്ച് വിദേശ ജനുസുകളുമായി നടത്തിയ വര്‍ഗ സങ്കരണം തീറ്റ സാമഗ്രികളുടെ ആവശ്യം പല മടങ്ങ് വര്‍ധിപ്പിക്കു കയും ഇറക്കുമതിയിലൂടെ ലഭ്യമാകുന്ന വസ്തുക്കളുടെ അമിത വിലയ്ക്കും, ഗുണമേന്മ ശോഷണത്തിനും കരണ മാവുകയും പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴി വയ്ക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സങ്കര യിനം പശുക്കളുടെ പാലുത്പാദനം നാടന്‍ പശുക്കളെ അപേക്ഷിച്ച് മൂന്നോ നാലോ മടങ്ങ് കൂടിയെങ്കിലും ഉത്പാദന ചെലവ് പത്തോ ഇരുപതോ മടങ്ങ് വര്‍ധിച്ചു എന്ന വസ്തുത കാണാതെ പോകരുത്.
ആദായകരമായ ഉത്പാദനത്തിന് പാലുത്പാദനം കൂടുന്നതിനേക്കാ ളുപരി ഉത്പാദനച്ചെലവ് കുറക്കേണ്ട തുണ്ട്. ഇതിനുള്ള ഏക പരിഹാരം സാഹചര്യത്തിനനുസരിച്ചുള്ള സംരംഭങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് നിര്‍ധാരണം വഴി ക്രമേണ സുസ്ഥിര വികസനം സാധ്യമാക്കലാണ്. എന്നാ ല്‍, ഇത്രയും കാലം അനുവര്‍ത്തിച്ച് പോരുന്ന സമീപനം പെട്ടെന്നുള്ള ഉത്പാദന വര്‍ധനവിനു അനുയോ ജ്യമാം വിധം മൃഗങ്ങളുടെ ജനിതക മേന്മ വര്‍ധിപ്പിക്കുകയും അതിനോടനു ബന്ധിച്ച് അവയ്ക്കാവശ്യമായ സാഹ ചര്യങ്ങള്‍ ഒരുക്കാനുള്ള പരിശ്രമ വുമായിരുന്നു.
ഇപ്രകാരം ജനിതക ഗുണം വലിയ തോതില്‍ മാറ്റാന്‍ കഴിഞ്ഞെങ്കിലും, ഉത്പാദന സാഹ ചര്യം വേണ്ടവിധം പരിവര്‍ത്തനം ചെയ്യുന്നതില്‍ പാടെ പരാജയപ്പെടു കയാണുണ്ടായത്. തന്മൂലം നേടിയെ ടുത്ത ജനിതക മേന്മയുടെ ഗുണം പോലും കിട്ടാതെ പോയി
എന്നു മാത്രമല്ല കൂടുതല്‍ പ്രതികൂലമായി ക്കൊണ്ടിരിക്കുന്ന അന്തരീക്ഷ ഭൗതിക സാഹചര്യത്തില്‍ വര്‍ധിച്ചു കൊണ്ടി രിക്കുന്ന രോഗാതുരത നിലവിലുള്ള സമീപനം തിരുത്തപ്പെടേണ്ടതാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

തദ്ദേശീയ വസ്തുക്കള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തുക
തീറ്റച്ചെലവ് കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗം തദ്ദേശീയമായി ലഭ്യമാകുന്ന വസ്തുക്കള്‍ പരമാവധി തീറ്റയില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. മുന്‍കാലങ്ങളില്‍ കന്നുകാലികളെ വളര്‍ത്തിയിരുന്നത് വീടുകളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും ലഭ്യമാകുന്ന തീറ്റ സാമഗ്രികളെ ആശ്രയിച്ചായി രുന്നു. എന്നാല്‍ ഗാര്‍ഹിക സംരംഭ ങ്ങളില്‍ നിന്നു ഫാമുകളിലെ പരിപാല നത്തിലേക്കുള്ള മാറ്റവും ഉത്പാദന ശേഷി കൂടിയ ഉരുക്കള്‍ക്ക് പരമ്പരാഗത പരിപാലന രീതി അനുയോജ്യമല്ല എന്ന ധാരണയും വിപണിയില്‍ ലഭ്യ മാകുന്ന കാലിത്തീറ്റയെ കൂടുതല്‍ ആശ്രയിക്കുന്ന സ്ഥിതി വിശേഷമുണ്ടാക്കി.
ഇതു മൂലം നിലവിലുള്ള ഗാര്‍ ഹിക സംരംഭങ്ങളില്‍ പോലും പരമ്പ രാഗത പരിചരണ രീതിക്ക് പ്രചാരം കുറയുകയാണുണ്ടായത്. ഇപ്രകാരം നടപ്പിലാക്കി വരുന്ന കാലിത്തീറ്റ അധിഷ്ഠിത കന്നുകാലി വളര്‍ത്തല്‍ സംസ്‌കാരത്തിന് കാലിത്തീറ്റ കമ്പനി കളും സാങ്കേതിക വിദഗ്ധരും ഒരു പോലെ കാരണക്കാരാണ്.
വിപണിയില്‍ ലഭ്യമാകുന്ന കാലി ത്തീറ്റകളുടെ വര്‍ധിച്ചു കൊണ്ടി രിക്കുന്ന വിലയും അതോടൊപ്പം ഗുണമേന്മയില്‍ കുറവും സ്ഥിരതയി ല്ലായ്മയും പ്രധാന വെല്ലുവിളിയാ ണെന്നിരിക്കേ തീറ്റച്ചെലവ് കുറയ് ക്കാന്‍ അനിവാര്യമായ മാറ്റം പരമാവധി ഗാര്‍ഹിക സംരംഭങ്ങള്‍ പ്രോല്‍ സാഹിപ്പിക്കുക, വീടുകളില്‍ നിന്നും പരിസരത്തു നിന്നും ചെലവില്ലാതെ ലഭ്യമാകുന്ന ഭക്ഷ്യ യോഗ്യമായ വസ്തുക്കള്‍ പരമാവധി കന്നുകാലി കള്‍ക്ക് തീറ്റയായി ഉപയോഗിക്കുക എന്നിവയാണ്.
മുന്‍ കാലങ്ങളില്‍ അനുവര്‍ത്തിച്ച് പോന്നിരുന്ന ആഹാര പരിപാലനം ഉത്പാദന ശേഷി കൂടിയ സങ്കരയിനം പശുക്കളിലും ഉപയോഗ്യ മാണെന്ന് കെ. വി. കെ നടത്തിയ പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. അതായത് ഉത്പാദന തോതും ശാരീരിക അവസ്ഥയും പരിഗണിച്ച് ആവശ്യമായ മൊത്തം കാലിത്തീറ്റ യുടെ 30 മുതല്‍ 40 % മാത്രം ഏതെ ങ്കിലും പിണ്ണാക്കുകള്‍ (മാംസ്യ സ്രോതസ്സ്) സാന്ദ്രിതാഹാരമായി നല്‍കുകയും കാലിത്തീറ്റയുടെ മുഖ്യ ഘടകമായ (60 മുതല്‍ 65 % വരെ) ഊര്‍ജ സ്രോതസുകള്‍ക്ക് പകരമായി ഗാര്‍ഹിക ഭക്ഷ്യാവശിഷ്ടങ്ങള്‍ തീറ്റ യായി ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.
കാലിത്തീറ്റകളില്‍ പോഷക ഘടന അനുസരിച്ച് 30 മുതല്‍ 40 % മാംസ്യ സ്രോതസുകള്‍, 60 മുതല്‍ 65 % വരെ ഊര്‍ജ സ്രോതസുകള്‍, 510% കൊഴുപ്പ്, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവയുടെ സ്രോതസുകള്‍ എന്നിവ യാണ് ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഗാര്‍ഹിക ഭക്ഷ്യാവശിഷ്ടങ്ങളിലാകട്ടെ 90 മുതല്‍ 95 % വരെ ഊര്‍ജ സ്രോതസുകളാണ് അടങ്ങിയിട്ടുള്ളത്.
മാനുഷിക ഭക്ഷ്യാവശിഷ്ടങ്ങള്‍ ആയതിനാല്‍ മുന്തിയ ഗുണമേന്മയു ള്ളതും സൗജന്യമായി ലഭിക്കുന്നതു മായ ഇത്തരം ഊര്‍ജ സ്രോതസുകള്‍ വെറുതെ കളയുകയും സമാന വസ്തുക്കള്‍ കാലിത്തീറ്റയിലൂടെ (കാലിത്തീറ്റയുടെ പകുതിയിലധികം ഊര്‍ജസ്രോതസുകള്‍) വിപണിയില്‍ നിന്ന് വിലയ്ക്ക് വാങ്ങി നല്‍കുകയും ചെയ്യുന്നത് ഈ രംഗത്ത് നില നില്‍ക്കുന്ന ഏറ്റവും വലിയ വിരോധാ ഭാസമാണ്. ഗാര്‍ഹിക ഭക്ഷ്യാവശി ഷ്ടങ്ങളില്‍ പൊതുവെ കുറവാകാ നിടയുള്ള മാംസ്യത്തിന്റെ കുറവ് നികത്താന്‍ മാംസ്യ സ്രോതസുകള്‍ (പിണ്ണാക്കുകള്‍) മാത്രം നല്‍കുക എന്നതായിരുന്നല്ലോ പരമ്പരാഗതമായി നിലനിന്നിരുന്ന തീറ്റ ക്രമം.
അതായത് ആവശ്യമായ മൊത്തം കാലിത്തീറ്റയുടെ പകുതിയോളം ഗാര്‍ഹിക ഭക്ഷ്യാവശിഷ്ടങ്ങളും 30 മുതല്‍ 40 % പിണ്ണാക്കും 5 മുതല്‍ 10 % തവിടും നല്‍കുന്നതിലൂടെ ആഹാരം പോഷക സമീകൃതമാകുന്നു. ഇപ്രകാരം പരമ്പരാഗത രീതി അനുവര്‍ത്തിക്കുന്നതിലൂടെ സാന്ദ്രിത തീറ്റകള്‍ക്ക് വേണ്ടി വരുന്ന ചെലവ് പകുതിയിലധികം കുറയുന്നു എന്നു മാത്രമല്ല ശരീരം മെലിച്ചില്‍, വന്ധ്യത, ചര്‍മ രോഗങ്ങള്‍ തുടങ്ങിയ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമാണ്.
ഇപ്രകാരം പരിപാലിക്കപ്പെടുന്ന പശുക്കളില്‍ കാലിത്തീറ്റ മാത്രം നല്‍കുന്നവയെ അപേക്ഷിച്ച് പാലുത്പാദനം കുറയുന്നില്ല എന്നു മാത്രമല്ല പാലിന്റെ അളവും സാന്ദ്രതയും കൊഴുപ്പിന്റെ അനുപാതവും കൂടുകയും ചെയ്യുന്നു.
ഉത്പാദനം കൂടുതലുള്ള ഉരുക്കള്‍ക്ക് കൂടുതല്‍ സാന്ദ്രിതാഹാരം ആവശ്യമായതിനാല്‍ കൂടിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷ്യാവശിഷ്ടങ്ങള്‍ ഒരുമിച്ച് നല്‍കുന്നത് ദഹനക്കേടിനും അതുവഴി മൃഗത്തിന്റെ മരണത്തിനു വരെ കാരണമാകാവുന്നതാണ്, കൂടിയ അളവില്‍ ഭക്ഷിച്ച കാര്‍ബോഹൈഡ്രേറ്റ് വയറ്റിനുള്ളില്‍ വച്ച് പുളിക്കുന്നത് അമ്‌ളത്വം വര്‍ധിപ്പിക്കുകയും ആമാശയ ഭിത്തിയില്‍ ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയാത്ത വിധം കേടുപാടുകളും ദഹനത്തിന് അനിവാര്യമായ വിവിധ തരം സൂക്ഷ് മാണുക്കളുടെ നാശത്തിനും കാരണമാകുന്നു.
ഇപ്രകാരമുള്ള മാറ്റങ്ങള്‍ ഒരു പരിധിക്കപ്പുറം കടന്നാല്‍ പിന്നെ മരണമല്ലാതെ പോംവഴില്ലാത്ത മാരക പ്രശ്‌ന മാണ് ദഹനക്കേട്. ആയതിനാല്‍ പുതിയ തീറ്റ വസ്തുക്കള്‍ എന്തും കുറഞ്ഞ അളവില്‍ ആരംഭിച്ച് ഏതാനും ദിവസം കൊണ്ട് ക്രമേണ മാത്രമേ വര്‍ധിപ്പിക്കാവൂ. ഫോണ്‍:9562497320.
ഡോ. സി. ഇബ്രാഹീം കുട്ടി
പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഐസിഎആര്‍, മലപ്പുറം