ചെള്ളുപനി പ്രശ്‌നമാണ് ജാഗ്രതൈ...
ചെള്ളുപനി പ്രശ്‌നമാണ് ജാഗ്രതൈ...
ലോകത്തിലെ ഏറ്റവും പഴകിയതും എന്നാല്‍ പലപ്പോഴും അവഗണിക്ക പ്പെടുന്നതുമായ ജന്തുജന്യ രോഗങ്ങളിലൊന്നാണു സ്‌ക്രബ് ടൈഫസ് അഥവാ ചെള്ളുപനി. 1899- ല്‍ ജപ്പാനിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം ലോകമഹായുദ്ധകാലത്ത് കിഴക്കന്‍ സൈനികരില്‍ രോഗം ഭയാനകമായി പടര്‍ന്നു.

ഒരു കാലത്ത് സുത്സുഗാമുഷി ട്രയാംഗിളില്‍ മാത്രം കാണപ്പെട്ടിരുന്ന ലെപ്‌റ്റോ ട്രോംബിഡിയം വിഭാഗത്തില്‍പ്പെടുന്ന ചെള്ളുകളുടെ ലാര്‍വകള്‍ വഴിയാണു രോഗം മനുഷ്യരിലെത്തിയത്. 1980 മുതല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിച്ചു തുടങ്ങി.

1955 ലെ ഇന്ത്യ-പാക് യുദ്ധത്തിലും, പിന്നീട് 1990 കളിലുമൊക്കെ രോഗം ഇന്ത്യയിലും വേരുറപ്പിച്ചു. 2021-ല്‍ ഏകദേശം 438 സ്‌ക്രബ് ടൈഫസ് രോഗബാധ കേരളത്തിലും സ്ഥിരീകരിക്കപ്പെട്ടു. ഇതില്‍ 6 പേര്‍ മരിക്കുകയും ചെയ്തു. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഒരു ദശലക്ഷത്തോളം ആളുകളില്‍ ഈ രോഗം പിടിപെടുന്നുണ്ട്.

രോഗഹേതു

ഓറിയന്‍ഷ്യാ സുത്സുഗാമുഷി എന്ന ബാക്ടീരിയയാണു രോഗകാരണം. 'ചെറുതും അപകടമേറിയതും എന്ന ര്‍ഥം വരുന്ന സുത്സുഗ എന്ന ജാപ്പ നീസ് പദത്തില്‍ നിന്നും, ഷഡ്പദം എന്നര്‍ഥം വരുന്ന മുഷി എന്ന ജാപ്പ നീസ് പദത്തില്‍ നിന്നുമാണ് ബാക്ടീ രിയ്ക്ക് ഈ പേരു ലഭിച്ചത്.

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ലെപ്‌റ്റോട്രോബിഡിയം ജനുസിലെ ട്രോബികുലസ് വിഭാഗത്തില്‍പ്പെടുന്ന ലെപ്‌റ്റോട്രോബിഡിയം ഡീലിയന്‍സ്, ലെപ്‌റ്റോട്രോബിഡിയം അകാമുഷി എന്നീയിനം ചെള്ളുകളുടെ ലാര്‍വകള്‍ വഴിയാണ് രോഗം പകരുന്നത്. തിളക്ക മാര്‍ന്നതും ഒരു മില്ലീമീറ്ററില്‍ താഴെ മാത്രം വലുപ്പമുള്ളതുമായ ഇവയെ ചിഗറുകള്‍ എന്നും വിളിക്കുന്നു.

രോഗപ്പകര്‍ച്ച

പ്രധാനമായും എലി, അണ്ണാന്‍, മുയലുകള്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് രോഗഹേതുവായ ബാക്ടീരിയകള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഈ രോഗാണു രോഗമുണ്ടാക്കുന്നില്ലെങ്കിലും ഇത്തരം മൃഗങ്ങളുടെ ശരീരത്തില്‍ വസിക്കുന്ന ട്രോബിക്കുലസ് വിഭാഗ ത്തില്‍പ്പെടുന്ന ചെള്ളുകള്‍ കടിക്കുന്ന തിലൂടെ മൃഗങ്ങളില്‍ നിന്നു മനുഷ്യരി ലേക്കു രോഗമെത്തുന്നു. മനുഷ്യരുടെ കോശ ദ്രാവകങ്ങള്‍ ഭക്ഷണമാക്കുന്ന ചിഗറു കള്‍ കടിക്കുന്നതുവഴി അവയുടെ ഉമിനീര്‍ ഗ്രന്ഥിയില്‍ നിന്ന് രോഗാണു മനുഷ്യരില്‍ എത്തുന്നു.

വനനശീകരണം, ദ്രുത ഗതാഗതം, കൃഷിരീതിയിലെ മാറ്റങ്ങള്‍ എന്നി ങ്ങനെ ആസൂത്രിതമല്ലാത്ത വികസന നടപടികള്‍ മൂലം, മുമ്പ് പര്‍വത പ്രദേ ശങ്ങളിലും വനമേഖലയിലെ കുറ്റി ച്ചെടി കളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ചിഗറുകളുടെ ആവാസ വ്യവസ്ഥ തകിടം മറിയുന്നതിനും അവ കൂടുതല്‍ മേഖലകളിലേക്ക് വ്യാപി ക്കുന്നതിനും കാരണമായി.

ഉഷ്ണ മേഖല കാലാവസ്ഥ രോഗവ്യാ പനത്തിന് അനുയോജ്യവുമായ സാഹചര്യം സൃഷ്ടിക്കുന്നു. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ്, ഉയര്‍ന്ന ഈര്‍പ്പം എന്നിവ ചിഗറുകളുടെ നിലനില്പിനും പ്രവര്‍ത്തനത്തിനും അനുകൂല സാഹചര്യമൊരുക്കുന്ന തിനാല്‍ തന്നെ ഏകദേശം 80 ശതമാനം കേസുകളും ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് കണ്ടു വരുന്നത്.


രോഗലക്ഷണങ്ങള്‍

രോഗബാധയുള്ള ചിഗറുകള്‍ കടിച്ച ശേഷം ആറു മുതല്‍ ഇരുപത്തി യൊന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ ണങ്ങള്‍ പ്രകടമാകും. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പനി, തലവേദന, ശരീരവേദന, വിശപ്പില്ലായ്മ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.

കുറ്റിച്ചെടികള്‍ നിറഞ്ഞ ഗ്രാമപ്രദേശങ്ങളില്‍ പാര്‍ക്കുന്നവരുടെയും രോഗ ബാധ സംശയിക്കപ്പെടുന്നവരുടെയും ശരീരം സമഗ്രമായി പരിശോധിച്ചാല്‍ ചിഗറു കളുടെ കടിയേറ്റ ഭാഗത്ത് ചുവന്ന നിറത്തിലുള്ള തിണര്‍പ്പുകളോ, കറുത്ത നിറത്തിലുള്ള വ്രണങ്ങളോ കാണാം. എസ്ചാര്‍ എന്നറിയപ്പെടുന്ന ഈ വ്രണങ്ങള്‍ രോഗത്തിലേക്കു വിരല്‍ ചൂണ്ടുന്നവയാണ്.

എസ്ചാര്‍ ശരീരത്തില്‍ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാമെ ങ്കിലും, നേര്‍ത്തതും ഈര്‍പ്പം നിലനില്‍ ക്കുന്നതുമായ ചര്‍മമടക്കു കളിലാണ് (കക്ഷം, കഴുത്ത്, അര ക്കെട്ട്) സാധാര ണയായി കാണപ്പെടുന്നത്. ചില രോഗികളില്‍ ഓക്കാനം, ഛര്‍ദി, വയറിളക്കം എന്നീ രോഗലക്ഷണ ങ്ങളും കാണാറുണ്ട്. രോഗം സങ്കീര്‍ ണമായാല്‍ വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നിവയെ ബാധിക്കുകയും മരണം സംഭവി ക്കുകയും ചെയ്യാം.

രോഗനിര്‍ണയം

ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പനി, ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന എസ്ചാ റുകള്‍, ചുവന്ന തിണര്‍പ്പുകള്‍ എന്നിവ വിലയിരുത്തിയാണ് രോഗം തിരിച്ച റിയുന്നത്. രോഗമുണ്ടായി 7-10 ദിവസമാകുമ്പോഴേക്കും നടത്തുന്ന ആന്റിബോഡി ടെസ്റ്റുകള്‍ രോഗ നിര്‍ണയത്തിനു സഹായകമാണ്. വീല്‍ ഫെലികിസ് ടെസ്റ്റ്, ഇമ്യൂണോ പെറോക്‌സിഡേസ് ടെസ്റ്റ്, വെസ്റ്റേണ്‍ ബ്ലോട്ടിംഗ്, എന്‍സൈം ലിങ്കിട് ഇമ്യൂ ണോ സോര്‍ബന്റ് അസേ എന്നീ ടെസ്റ്റുകളും രോഗനിര്‍ണയത്തിനു സഹായകമാണ്.

പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ എന്ന സാങ്കേതിക വിദ്യയു പയോഗിച്ച് രോഗബാധിതരായ വ്യക്തി കളുടെ ശരീരത്തിലെ എസ്ചാറുകളില്‍ നിന്നും ലസികാഗ്രന്ഥിയില്‍ നിന്നും ശേഖരിക്കുന്ന ബയോപ്‌സി സാമ്പിളു കളില്‍ നിന്ന് രോഗാണുവിന്റെ ജനിതക പദാര്‍ഥം തിരിച്ചറിയുന്നതിനും കൃത്യത യോടെ രോഗം സ്ഥിരീകരിക്കുന്നതിനും സഹായകമാണ്.

ചികിത്സ

രോഗലക്ഷണങ്ങളുടെ വ്യാപ്തിയും തീവ്രതയുമനുസരിച്ച് ഡോക്‌സിസൈ ക്ലിന്‍, ക്ലോറാംഫെനിക്കോള്‍, അസി ത്രോമൈസിന്‍ എന്നീ വിഭാഗങ്ങളില്‍ പ്പെടുന്ന ആന്റിബയോട്ടിക്കുകളാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.

പ്രതിരോധം

മനുഷ്യ ആവാസകേന്ദ്രങ്ങളോട് ചേര്‍ന്നുള്ള കുറ്റിക്കാടുകളും കുറ്റി ച്ചെടികളും നീക്കം ചെയ്യുന്നതു പ്രധാനമാണ്. രോഗബാധിത മേഖല കളിലേക്കിറങ്ങുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുന്നതും ചെള്ളുകളെ പ്രതിരോധിക്കാനുള്ള ലേപനങ്ങള്‍ പുരട്ടുന്നതും നല്ലതാണ്.

വ്യക്തി ശുചിത്വം അത്യാവശ്യമാണ്. യാത്രയ്ക്കു ശേഷം ചെറുചൂടു വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ചു കുളിക്കുകയും വസ്ത്ര ങ്ങള്‍ ചൂടു വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ചു കഴുകുകയും വേണം. വസ്ത്രങ്ങള്‍ കല്ലിലും മണ്ണിലുമിട്ട് ഉണങ്ങരുത്.
ഫോണ്‍: 8606719132

ഡോ. കൃപ റോസ് ജോസ്
വെറ്ററിനറി കോളജ്, മണ്ണുത്തി

ഡോ. കെ. വിജയകുമാര്‍
വെറ്ററിനറി കോളജ്, മണ്ണുത്തി