ജൈവവൈവിധ്യം കാക്കുന്ന കർഷകർ
Wednesday, January 19, 2022 2:50 PM IST
കാർഷിക ജൈവവൈവിധ്യ സംരക്ഷകർക്ക് ഇന്ത്യ നൽകുന്ന ഏറ്റവും വലിയ അംഗീകാരമാണ് പ്ലാന്റ് ജീനോം സേവിയർ അവാർഡുകൾ. മൂന്നു തലങ്ങളിൽ നൽകുന്ന ഇവയിൽ കമ്യൂണിറ്റി അവാർഡുൾപ്പെടെ കേരളത്തിന് ഇത്തവണ ലഭിച്ചത് നിരവധി പുരസ്കാരങ്ങൾ. വർഷം അഞ്ചു ഗ്രൂപ്പുകൾക്കാണ് കമ്മ്യൂണിറ്റി അവാർഡ് നൽകുന്നത്. പത്തു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണിത്.
ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള 10 ഫാർമർ റിവാർഡുകളും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്ന 20 കർഷക അംഗീകാരങ്ങളും ഓരോ വർഷവും നൽകുന്നു. കേന്ദ്ര കാർഷിക മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റി ആൻഡ് ഫാർമേർസ് റൈറ്റ്സ് അഥോറിറ്റിയാണ് അവാർഡ് നൽകുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അപേക്ഷകൾ പരിശോധിച്ച് സ്ഥലങ്ങൾ നേരിട്ടു സന്ദർശിച്ചാണ് അവാർഡ് നിർണയം നടത്തുന്നത്. ഇത്തവണ കേരളത്തിൽ നിന്ന് അവാർഡിനർഹരായവരെ കുറിച്ച്...

നാട്ടു മാഞ്ചോട്ടിലെ ഷൈജു മാച്ചാത്തി
കേരളത്തിലെ നാട്ടുമാവുകളുടെ സംരക്ഷണ, ഗവേഷണാത്മക പഠന മേഖലകളിൽ അഞ്ചു വർഷമായി നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ നടത്തിയ പ്രവർത്തനങ്ങൾ ക്കാണ് ഇത്തവണത്തെ പ്ലാന്റ് ജീനോം സേവിയർ കമ്യൂണിറ്റി അവാർഡ്.
നാട്ടുമാവുകളെ തേടി കണ്ണൂരിലെ കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശേരി, കല്യാശേരി, പട്ടുവം, മയ്യിൽ, മാടായി, ഏഴോം തുടങ്ങി എട്ടോളം പഞ്ചായത്തുകളിലേക്കാണ് നാട്ടു മാഞ്ചോട്ടിൽ കൂട്ടായ്മ ഇറങ്ങിയത്. നാട്ടുമാവ് സംരക്ഷകനായ ഷൈജു മാച്ചാത്തി നേതൃത്വം നൽകിയ പഠനത്തിൽ കണ്ടെത്തിയത് വ്യത്യസ്തമായ ഇരുനൂറോളം നാട്ടു മാവിനങ്ങൾ. കണ്ണപുരം ഗ്രാമപഞ്ചായത്തിൽ നിന്നു മാത്രം കണ്ടെത്തിയത് നൂറിലധികം നാട്ടുമാവിനങ്ങളാണ്. ഇവയുടെയെല്ലാം സവിശേഷതകൾ സചിത്രമായി രേഖപ്പെടുത്തി. ഇതിൽ 160 ഇനങ്ങളുടെ പുതിയ തൈകൾ ഉത്പാദിപ്പിച്ച് കേരളത്തിൽ ഉടനീളമെത്തിച്ചു.
ഇതിൽ കണ്ണപുരം പഞ്ചായത്ത് പത്താം വാർഡിലെ ചുണ്ട കുറുവക്കാവ് പ്രദേശത്ത് 300 മീറ്റർ ചുറ്റളവിൽ നാട്ടുമാവുകളുടെ അതി സാന്ദ്രതയും വൈവിധ്യവും കണ്ടെത്തി. ഈ പഠനറിപ്പോർട്ട് ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റിക്ക് ഷൈജു കൈമാറി. ഇതു പഠിച്ച ബയോഡൈ വേഴ്സിറ്റി ബോർഡ് 2020 ജൂലൈ 22 നു ദേശീയ മാന്പഴ ദിനത്തിൽ ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക പ്രദേശമായി കുറുവക്കാ വിനെയും ഗ്രാമമായി കണ്ണപുരത്തെയും പ്രഖ്യാപിച്ചു.
നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് ഈ പ്രവർ ത്തനങ്ങൾക്കെല്ലാം സാങ്കേതിക സഹാ യം നൽകി. കണ്ണപുരം മാവുകളെ മറ്റു ജില്ലകളിലേക്കടക്കം വ്യാപിപ്പിക്കാ നുള്ള ശ്രമങ്ങൾക്കു സഹായം നൽകു കയും ചെയ്തു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ആലപ്പുഴ ജില്ലയിലെ കളർകോട് എന്നിവിടങ്ങളിൽ കണ്ണപുര ത്തിന്റെയും പരിസര പഞ്ചായത്തു കളിലെയും എഴുപതോളം ഇനം നാട്ടുമാവുകൾ കേന്ദ്രീകൃതമായി നട്ട് സംരക്ഷിക്കുന്നു.
സുഗതകുമാരി സ്മൃതി മാന്തോപ്പ് പദ്ധതി
സംസ്ഥാന കൃഷിവകുപ്പിനു വേണ്ടി നടത്തിയ മറ്റൊരു പ്രവർത്തനമാണ് സുഗതകുമാരി സ്മൃതി മാന്തോപ്പ് പദ്ധതി. കേരളത്തിലെന്പാടുമായി നൂറിനം നാട്ടുമാവുകളുടെ 100 തോട്ടങ്ങളുണ്ടാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതിനായി പതിനായിരത്തോളം നാട്ടുമാവ് തൈ കൾ ഉത്പാദിപ്പിച്ചു. തൃശൂർ കുട്ടനല്ലൂർ ഗവണ്മെൻറ് കോളജിൽ ആദ്യത്തെ നൂറിനം മാവുകളുടെ തോട്ടം സ്ഥാപിച്ചു.
തുടക്കത്തിൽ തൃശൂർ, കണ്ണൂർ ജില്ലകളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. കണ്ണൂർ ജില്ലയിൽ മാത്രം 44 പഞ്ചായത്തുകളിൽ സുഗത കുമാരി മാന്തോപ്പിന്റെ നടീൽ പൂർത്തി യായിക്കഴിഞ്ഞു. ഈ പ്രവർത്തന ങ്ങളുടെയെല്ലാം ആശയവും ആവി ഷ്കാരവും നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ യുടേതായിരുന്നു.
രാസഗുണ പരിശോധന
നാട്ടുമാവിനങ്ങളെക്കുറിച്ച് ആഴ ത്തിലറിയാൻ അതിന്റെ രാസഗുണ പരിശോധനക്ക് കാസർഗോഡ് പടന്ന ക്കാട് കാർഷിക ഗവേഷണ കേന്ദ്രവു മായി സഹകരിച്ചു കൊണ്ടുള്ള പ്രവർത്തനം നടന്നുവരികയാണ്. ഇതിനകം 44 ഇനങ്ങളുടെ സാന്പിളു കളുടെ കെമിക്കൽ അനാലിസിസ് നടത്തിയിട്ടുണ്ട്.
ലിറ്റിൽ മാംഗോ ഗ്രോവ്
ഈ പ്രവർത്തനങ്ങളെല്ലാം വിവിധ ഗവണ്മെന്റ് ഏജൻസികൾ വഴിയു ള്ളതായതിനാൽ നാട്ടുമാവ് സംര ക്ഷിക്കാൻ സന്നദ്ധമായി മുന്നോട്ടു വരുന്ന സ്വകാര്യ വ്യക്തികളെകൂടി കണ്ടെത്തിക്കൊണ്ടുള്ള പുതിയൊരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ലിറ്റിൽ മാംഗോ ഗ്രോവ് അഥവാ ചെറു മാന്തോപ്പ് എന്നതാണ് ആ പദ്ധതി. 30 സെന്റ് ഭൂമിയിലെങ്കിലും നാട്ടുമാവു കൾ നട്ടുപരിപാലിക്കാൻ സന്നദ്ധരായ ആളുകൾക്കു വേണ്ടിയുള്ളതാണിത്. ഈ രീതിയിൽ അന്പതിലധികം ഇന ങ്ങൾ നട്ടു പരിപാലിച്ചു കൊണ്ടുള്ള മൂന്ന് ചെറു മാന്തോപ്പുകളുടെ നടീൽ പൂർത്തിയായി. പതിനഞ്ചോളം ചെറു മാന്തോപ്പുകളുടെ മുന്നൊരുക്ക പ്രവർ ത്തനം നടന്നു വരികയാണ്.
അവാർഡ് തുക മുഴുവനായും നാട്ടു മാവുകളുടെ സംരക്ഷണ പ്രവർത്തന ങ്ങൾക്കായി വിനിയോഗിക്കുമെന്ന് നാട്ടു മാഞ്ചോട്ടിൽ ഇന്റീജെനസ് ഫ്രൂട്ട് പ്ലാന്റ് കണ്സർവേഷൻ ആൻഡ് എജ്യുക്കേഷണൽ റിസർച്ച് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഈ കൂട്ടായ്മയെ അവാർഡിലേക്കു നയിച്ച പഠന-ഗവേഷണ പ്രവർത്തനങ്ങൾ ക്കെല്ലാം മേൽനോട്ടം വഹിച്ച ഷൈജു മാച്ചാത്തി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഗണ്മാനാ യിരുന്നു. ഇപ്പോൾ കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷനിൽ ജനമൈത്രി ബീറ്റ് ഓഫീസറായി ജോലി ചെയ്തു വരികയാണ്.
കേരള കാർഷിക സർവകലാശാല യിലെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് അവാൻഡിനുള്ള നോമിനേഷനും മറ്റു പ്രവർത്തനങ്ങളും നടത്തിയത്. കേരളത്തിൽ നിന്ന് ഗ്രൂപ്പ് അവാർഡ് നേടുന്ന ഏഴാമത്തെ കമ്മ്യൂ ണിറ്റി ആണിത്. ഫോണ്: ഷൈജു മാച്ചാത്തി- 94967 878 72
ഡോ. സി.ആർ.എൽസി
മുൻ മേധാവി, ബൗദ്ധിക സ്വത്തവകാശ സെൽ
കേരള കാർഷിക സർവകലാശാല
താനാകുളക്കരയിലെ ദേവാരണ്യകം

പുളിയൂരാനും മട്ടിചോപ്പനും അമ്മിക്കുട്ടി കൊലന്പനും ഒരു കരയിൽ ഒരുമിക്കുന്നു. ഉണ്ണിപ്പുളിയനും സിന്ദൂരച്ചോപ്പനും കൂട്ടിനുമുണ്ട്. കേൾക്കുന്പോൾ തന്നെ കൗതുകമേറുന്ന പേരുകൾ. മൂവാണ്ടനും കിളിച്ചുണ്ടനും പുളിച്ചിയും ശർക്കരച്ചിയുമൊക്കെ നാട്ടുമാവിൻപേരുകളിൽ അറിയപ്പെട്ടിരുന്ന നാട്ടിലേക്കാണ് എഴുപതോളം ദേശത്തനിമയുള്ള മാവുകളുടെ കടന്നുവരവ്.
പ്രകൃതി സൗഹൃദ നന്മച്ചിട്ടകൾ അന്യംനിന്നുവരുന്ന കാലഘട്ടത്തിൽ പരിസ്ഥിതി പരിപോഷണം ലക്ഷ്യമിട്ട് ഒരു പറ്റം സുമനസുകളാണ് "ടീം താനാകുളം’ എന്ന സൗഹൃദകൂട്ടായ്മയ്ക്ക് രൂപം നൽകിയത്. ഇവരാണ് "ദേവാരണ്യകം’ എന്ന പേരിൽ ആലപ്പുഴ കളർകോട് ക്ഷേത്രക്കുളക്കരയിൽ നാട്ടുമാവിനങ്ങളുടെ ഒരു തോട്ടമൊരുക്കുന്നത്.
നാട്ടുമാവ് സംരക്ഷണത്തിൽ ശ്രദ്ധകാട്ടുന്ന നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയുടെ മാവിനങ്ങൾ, തൃശൂർ നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് ആണ് ദേവാരണ്യകത്തിനു നൽകിയത്.
മാന്തോട്ടത്തിനൊപ്പം നക്ഷത്രവൃക്ഷനിര, ഒൗഷധസസ്യത്തോട്ടം, ശലഭോദ്യാനം എന്നിവ കൂടി ടീം താനാകുളം ലക്ഷ്യമിടുന്നു. ക്ഷേത്രാവശ്യത്തിനുള്ള ചെത്തി, തുളസി, അരളി, ചെണ്ടുമല്ലി, ബന്തി ചെടികളിലും ഇതൾ നാന്പിട്ടുതുടങ്ങി. അതിവിശാലമായ ജലപ്പരപ്പിൽ ഒഴുകി നടക്കുന്ന രാമച്ചക്കാടും ദേവാരണ്യകത്തിന്റെ ഭാഗമാണ്.
പ്രഭാതത്തിലും പ്രദോഷത്തിലും സമയം ചെലവിടാൻ തക്കവിധം വിശാലമായ നടപ്പാതകളും ഇരിപ്പിടങ്ങളും രൂപപ്പെടുത്തുന്നുണ്ട്. ഹോർട്ടികൾച്ചർ തെറാപ്പിയുടെ ഗുണഫലം ജനങ്ങളിലേക്കെത്തിക്കാനാണിത്. നൂറ് റോയൽ പാമുകളും അലങ്കാരവൃക്ഷങ്ങളും വളർന്നുയരുന്പോൾ ഉദ്യാനഭംഗിയും ഏറുമെന്ന് ദേവാരണ്യകത്തിലെ കൃഷിക്ക് ചുക്കാൻ പിടിക്കുന്ന കർഷകമിത്രവും ഫാം ജേർണലിസ്റ്റുമായ കളർകോട് സുരേഷ് കുമാറും കൂട്ടുകാരും പറയുന്നു. ഫോണ്: ഹരികുമാർ- 94479 09 238.
ഹരികുമാർ വാലേത്ത്
അഗളി കുരുമുളകും കെ.വി. ജോർജും

"അഗളി പെപ്പർ’ എന്ന ഗുണമേ·യുള്ള കുരുമുളകിനം കണ്ടെത്തിയ പാലക്കാട്, തച്ചന്പാറയിലെ കെ.വി. ജോർജിന് കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് ജീനോം സേവിയർ അവാർഡ്. അഗളി പെപ്പർ യഥാർഥത്തിൽ നാരായക്കൊടി ഇനമാണ്. ഇത്ര നല്ല ഗുണ വിശേഷമുള്ള കുരുമുളകിനം വേറെയില്ലെന്നു തന്നെ പറയാം.
അഗളിയിലെ അദ്ദേഹത്തിന്റെ ആറേക്കർ സമ്മിശ്ര തോട്ടത്തിൽ വേറെയും പലയിനം കുരുമുളകുകളുണ്ട്. എങ്കിലും ഈ ഒരിനത്തിനു മാത്രമാണ് ഇത്ര നല്ല ഉണക്കും വെള്ളക്കുരുമുളക് ലഭ്യതയും കണ്ടത്. ഒരു കിലോയിൽ നിന്ന് 46 ശതമാനം ഉണക്കകുരുമുളകും 37 ശതമാനം വെള്ളക്കുരുമുളകും ലഭിക്കും. ഇനത്തിന്റെ കായകൾ വലുതും ആകർഷകവുമായതിനാൽ പ്രീമിയം വില ലഭിക്കുന്നു.
ഒരു കിലോ സാധാരണ പച്ച കുരുമുളകിൽ നിന്ന് 40 ശതമാനം ഉണക്ക കുരുമുളകാണു ലഭിക്കുന്നത്. 30- 35 ശതമാനമാണ് ശരാശരി ഉണക്കകുരുമുളകു ലഭ്യത. വെളുത്ത കുരുമുളക് ലഭ്യത ഏകദേശം 30 ശതമാനം മാത്രവും. ഇവിടെയാണ് ന്ധഅഗളി’ വ്യത്യസ്തമാകുന്നത്.
ഇത്ര നല്ല ഗുണവിശേഷമുള്ള കുരുമുള കിനങ്ങൾ വേറെയില്ലെന്നു തന്നെ പറയാം. ഈ ഇനത്തിന്റെ മുളകിന് അല്പം കൂടിയ വിലയും ജോർജിനു ലഭിക്കുന്നു. ഭൗമസൂചകത്തിന്റെ പേരിൽ എന്തെങ്കിലും ഗുണം ലഭിച്ചേക്കാം എന്നു കരുതിയാണ് സ്ഥലനാമം ചേർത്ത് ന്ധഅഗളി പെപ്പർ’ എന്ന വിളിപ്പേരു നൽകിയത്. കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രം വഴിയാണ് അപേക്ഷ സമർപ്പിച്ചത്. സീനിയർ സയന്റിസ്റ്റ് ഡോ. ലിജോ തോമസ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ കെ.വി. സജി എന്നിവർ അപേക്ഷ തയാറാ ക്കുന്നതിനും സമർപ്പിക്കുന്നതിനും സഹായിച്ചു. ജോർജിന്റെ നഴ്സറി വഴി ഇതിന്റെ തൈകൾ നൽകുന്നണ്ട്.
ഫോണ്: ജോർജ്- 9961556318.
വൈവിധ്യങ്ങൾ വിളയിച്ച കിഴങ്ങു കർഷകൻ

കിഴങ്ങുവർഗ കൃഷിയിൽ വൈവിധ്യങ്ങൾ വിളയിച്ചതിനാണ് പത്തനംതിട്ട റാന്നി അങ്ങാടി പുല്ലൂപ്രം കടയ്ക്കേത്ത് റെജി ജോസഫിന് പ്ലാന്റ് ജീനോം സേവിയർ റിവാർഡ് ലഭിച്ചത്. 200 ലധികം വൈവിധ്യമാർന്ന കിഴങ്ങുവർഗങ്ങളുടെ ശേഖരമാ ണ് റെജിയുടെ പക്കലുള്ളത്. നാട്ടിൻപുറങ്ങളിലെ എല്ലാത്തരം വിളകളെയും സംരക്ഷിക്കുന്നു.
നാടൻ ചേന്പിന്റെ 20 ഇനങ്ങൾ കൃഷിചെയ്യുന്നു. മരച്ചീനിയിൽ മൂന്നിനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കിഴങ്ങിൽ 12 ഇനങ്ങൾ കൃഷിചെയ്യുന്നു. മഞ്ഞൾ, ഇഞ്ചി, കാച്ചിൽ ചേന എന്നിവയിലെല്ലാം വൈവിധ്യങ്ങൾ വേണ്ടുവോളം. ഒരേക്കറിലെ കൃഷി പൂർണമായി കിഴങ്ങുവർഗങ്ങളാണ്. 20 വർഷമായി കൃഷിയിൽ സജീവം. കാട്ടുപന്നിയാണ് പ്രധാന ശല്യക്കാരൻ.
ഇവയെ തുരത്താൻ വനംവകുപ്പിന്റെ അനുമതിയുള്ള കർഷകനാണ് റെജി. പത്തനംതിട്ട ജില്ലാ കൃഷിവിജ്ഞാന കേന്ദ്രമാണ് റെജിയെ അവാർഡിനായി നാമനിർദ്ദേശം ചെയ്തത്. ഇവിടത്തെ സീനിയർ സയന്റിസ്റ്റ് പി.സി. റോബർട്ട്, വിനോദ്, റിൻസി, അന്പിളി തുടങ്ങിയവരുടെ പിന്തുണയും ഇതിനൊപ്പമുണ്ടായിരുന്നു.തിരുവനന്തപുരം സിറ്റിസിആർഐയിലെ ഡോ. ജെയിംസ് ജോർജാ ണ് കിഴങ്ങിനങ്ങൾ പരിചയപ്പെടുത്തിയത്. ഇവിടത്തെ ഡോ. ബൈ ജുവും ഏറെ സഹായങ്ങൾ നൽകി. തൃശൂർ എൻബിപിജിആറിലെ ഡോ. ജോസഫ് ജോണും അന്യം നിന്നു പോകുന്ന നിരവധിയിനങ്ങൾ റെജി ക്കു സമ്മാനിച്ചു.
2013ൽ ഏറ്റവും ഉയരം കൂടിയ ചേന്പ്, നീളംകൂടിയ വെണ്ടയ്ക്ക എന്നി വ ഉത്പാദിപ്പിച്ച് ലിംക ബുക്ക് ഓഫ് റിക്കാർഡ്സിലും വൈവിധ്യമാർന്ന വിളകൾ ഉത്പാദിപ്പിക്കുന്നതിന് ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സിലുമൊക്കെ ഇടം നേടിയിട്ടുണ്ട് റെജി. ഒരു തടത്തി ൽ നിന്ന് അഞ്ച് കിലോഗ്രാം കിഴങ്ങ്, 18.38 കിലോഗ്രാം മഞ്ഞൾ തുടങ്ങിയ വയുടെ ഉത്പാദനത്തിനും ദേശീയ അംഗീകാരങ്ങൾ സ്വന്തമാക്കി.
കാച്ചിലിനങ്ങളായ പെരുവിലത്തിൽ, കടുവാ കൈയ്യൻ, നീല അംഗമാലി, നൂറുണ് അടിച്ചിപുഴ, മരച്ചീനി ഇനമായ കാ ന്താരി പടപ്പൻ, പ്രഗതി മഞ്ഞൾ, ഗജേ ന്ദ്ര ചേന, ഇഞ്ചി ഇനങ്ങളായ വരദ, ആങ്ങമൂഴി, റിയോഡി തുടങ്ങി വൈവി ധ്യമാർന്ന ഇനങ്ങൾ സംരക്ഷി ക്കുക യും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഫോണ്: റെജി- 9447463096.
ബിജു കുര്യൻ
പത്തനംതിട്ട