ആര്യപദ്ധതിയിൽ പരിശീലനത്തിന് അപേക്ഷിക്കാം
ആര്യപദ്ധതിയിൽ  പരിശീലനത്തിന് അപേക്ഷിക്കാം
കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ 40 വയസിനു താഴെയുള്ള യുവതീയുവാക്കൾക്കായി നഴ്സറി, ഗാർഡനിംഗ്, കൂണ്‍ കൃഷിയും വിപണനവും, തേനീച്ച വളർത്തൽ, ഭക്ഷ്യസംസ്കരണവും മൂല്യവർധനവും എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിനായി നടപ്പാക്കുന്ന ആര്യപദ്ധതിയിലേക്ക് അപേക്ഷിക്കാം.

മുൻകൂർ രജിസ്റ്റർ ചെയ്യുന്ന മുറയ്ക്കാണ് പരിശീലനത്തിന് ക്ഷണിക്കുന്നത്.
ഫോണ്‍ 04602 226087