ജെയ്ഡ് വൈൻ: ഉദ്യാനത്തിലെ വേഴാന്പൽ
ജെയ്ഡ് വൈൻ: ഉദ്യാനത്തിലെ വേഴാന്പൽ
മലമുഴക്കി വേഴാന്പലിന്‍റെ ചുണ്ടിന്‍റെ ആകൃതിയിൽ ഒന്നിനു താഴെ ഒന്നായി കണ്ണഞ്ചിപ്പിക്കുന്ന വർണാഭമായ പൂക്കൾ. താഴേക്കു ഹാരം പോലെ പ്രകൃതി തന്നെ കോർത്തിണക്കിയ പൂങ്കുലകളാൽ സന്പന്നയായ പൂച്ചെടി. പ്രകൃതി ഒരുക്കിയ ഈ പൂങ്കുലച്ചാർത്ത് ആരും ഒരുവേള സ്വയംമറന്നു നോക്കിനിന്നു പോകും. അതാണ് ജെയിഡ് വൈൻ എന്ന പുഷ്പവള്ളിച്ചെടിയുടെ സവിശേഷത.

ഫിലിപ്പീൻസിലെ ഉഷ്ണമേഖലാ വനങ്ങളിലും ഈർപ്പമേറിയ നദീതീര വനമേഖലകളിലുമാണ് ഇവ സമൃദ്ധമായി വളർന്നിരുന്നത്. വന്യസാഹചര്യങ്ങളിൽ ഇത് 18 മീറ്റർ വരെ ഉയരത്തിൽ വളരും. പക്ഷെ അപൂർവമായേ ഇത്രയും ഉയരത്തിൽ ഇതെത്താറുള്ളൂ. വിദേശികളെ ഹരം കൊള്ളിച്ചിരുന്ന ജെയിഡ് വൈൻ ഇപ്പോൾ കേരളത്തിലെ കാലാവസ്ഥയിലും വളരുകയും നിറയെ പുഷ്പ്പിക്കുക യും ചെയ്തിരിക്കുന്നെന്നത് ഉദ്യാന പ്രേമികൾക്ക് സന്തോഷം നൽകുന്ന താണ്. ന്ധഎമറാൾഡ് ക്രീപ്പർ’ എന്നും ഇതിനു പേരുണ്ട്.

പുഷ്പ പരിചയം

രൂപത്തിലെ വ്യതിരിക്തത പൂക്കളു ടെ നിറത്തിലുമുണ്ട്. ചെടിയുടെ ത ണ്ടിന് ഇളംപ്രായത്തിൽ പർപ്പിൾ കലർന്ന പച്ചനിറവും മൂക്കുന്പോൾ കടുത്ത ബ്രൗണ്‍ നിറവുമാകും. കടും പച്ചയിലകളിൽ മുമ്മൂന്നു കുഞ്ഞിലക ൾ ചേർന്നിരിക്കുന്നു. പൂങ്കുലയ്ക്ക് ഏതാണ്ട് ഒരു മീറ്ററോളം നീളം. മെഴുകു പുരട്ടി പുലിനഖം പോലെ വളഞ്ഞ് അത്യുജ്വലമായ സമുദ്രനീല നിറം(നീലപ്പച്ച) അല്ലെങ്കിൽ പച്ച രത്നനിറമുള്ള പൂക്കൾ. ചിലപ്പോൾ പൂക്കൾക്ക് കടുംചുവപ്പു നിറവു മാകാം.

ഒറ്റപ്പൂങ്കുലയിൽ ഏതാണ്ട് 75 പൂക്കൾ വരെയുണ്ടാകും. സന്ധ്യാസ മയത്തു റോന്തുചുറ്റാൻ ഇറങ്ങുന്ന വവ്വാലുകളാണ് ഈ പൂക്കളുടെ പ്രധാന ആരാധകർ. പൂക്കളുടെ തിളക്കത്തിൽ കണ്ണഞ്ചുന്ന വവ്വാ ലുകൾ നേരെ അതിലേക്കെത്തും. താഴേക്കു ഞാന്നു കിടക്കുന്ന പൂങ്കുല യിൽ നിന്നു തല കീഴായിക്കിടന്ന് തേൻ കുടിക്കുകയും ഒപ്പം തല കൊണ്ട് പൂന്പൊടി ഉരസി പറ്റിക്കുകയും ചെയ്യും.

പൂവിന്‍റെ പെണ്‍ പ്രജനനഭാഗത്തു പൂന്പൊടി പുര ട്ടാനും വവ്വാലുകൾ മറക്കാറില്ല. ഇങ്ങനെയാണ് ഇതിൽ പരാഗണം സാധ്യമാകുന്നത്. പരാഗണം വിജ യിച്ചാൽ ഏറെ വൈകാതെ കായു ണ്ടാകും. നമുക്കു സുപരിചിതമായ പയറിന്‍റെയും ബീൻസിന്‍റെയും കുടുംബാംഗമാണ് തലയെടുപ്പുള്ള ഈ സുന്ദരപുഷ്പിണി. സഞ്ചാര വഴിയിൽ കിട്ടുന്നതെന്തിലും കൊളു ത്തിപ്പിടിച്ചു വളരുന്നതാണ് ഇതിന്‍റെ സ്വഭാവം.

ജെയ്ഡ് വൈൻ പൂക്കളുടെ സവിശേഷ വർണഭംഗി ചില വർണ കങ്ങളുടെ സാന്നിധ്യവും ഒത്തു ചേരലും നിമിത്തം സംഭവിക്കുന്ന താണ്. മാൽവിൻ, സാപൊനാരിൻ എന്നീ വർണകങ്ങളാണ് ഇതിനു നിദാനം. ഇവ 1:9 എന്ന അനുപാത ത്തിലാണ് ഇതളുകളുടെ കോശങ്ങളിൽ ഉണ്ടാകുക. ഇതിൽ വ്യതിയാനം വരുന്പോഴാണ് ഇതളുകൾക്കു നിറ ഭേദം സംഭവിക്കുന്നത്. വളരുന്ന മണ്ണി ൽ ക്ഷാരാംശം തെല്ലു കൂടിയാൽ ഇതിൽ സാപൊനാരിൻ ശക്തമായി മഞ്ഞനിറമുള്ള വർണകം ഉത്പാദി പ്പിക്കും. മാൽവിൻ നീലനിറമാണുണ്ടാക്കുക. ഈ വർണസങ്കലനമാണു ഫലത്തിൽ വേഴാന്പൽ പൂക്കൾക്കു സമ്മിശ്രമായ വേറിട്ട സമുദ്രനീലപ്പച്ച നിറം നൽകുന്നത്. അലൗകിക ഭംഗിയുള്ള ഈ പൂക്കൾ ഹ്രസ്വആയു സുകളാണ് എന്നുമാത്രം.

കൃഷിയറിവുകൾ

നനവും ജൈവവളപ്പറ്റും വെള്ളം വാലാൻ സൗകര്യവുമുള്ള മണ്ണിലാണ് ഈ പൂവള്ളിക്ക് വളരാൻ ഇഷ്ടം. എങ്കിലും വേരുപടലത്തിൽ അധികം വെയിൽ നേരിട്ടടിക്കാതെ തണൽ നൽകുന്നതാണു നല്ലത്. ഇതിനു ചെടിച്ചുവട്ടിൽ കട്ടിക്ക് പുതയിട്ടാൽ മതി. പടർന്നു വളരാൻ വേണ്ട സൗകര്യം മുൻകൂട്ടി ഉണ്ടാവണം. ദൃഢവളർച്ചാ സ്വഭാവമായതിനാൽ ശക്തിയുള്ള താങ്ങുകൾ തന്നെ വേണ്ടിവരും. അമിതനന പാടില്ല. ഇട വേളകളിൽ ചുവടു തെല്ലുണ ങ്ങാൻ തുടങ്ങു ന്പോൾ മതിയാകും തുടർനന. ജൈവവളങ്ങൾക്കു പുറമെ വെള്ള ത്തിൽ ലയിക്കുന്ന രാസവള മിശ്രിതം നേർപ്പിച്ചു തെളി തടത്തിൽ ഒഴിച്ചു കൊടുക്കാം. വർഷത്തിൽ രണ്ടു തവണ മതിയാകുമിത്.പൂക്കളുടെ നിറം മങ്ങി തുടങ്ങുന്പോൾ നേരിയ തോതിൽ കൊന്പുകോതാം. ഇത് അമിതമാകരുത്. കാരണം പുതിയതും പഴയതുമായ തണ്ടുകളിൽ പൂക്കൾ വിടരും. 6 -12 ഇഞ്ച് നീളമുള്ള മുട്ടു കളുള്ള കഷണങ്ങളായി തണ്ടു മുറിച്ചു നട്ടാണു ജെയ്ഡ് വൈൻ വളർത്തുന്നത്. ഇതു വേരുപിടി പ്പിക്കൽ ഹോർമോണ്‍ പൊടിയിൽ മുക്കി നടണം. ഒട്ടുതൈകളും നടാൻ ഉപയോഗിക്കാറുണ്ട്.


ജെയ്ഡ് വൈൻ എന്ന പുഷ്പ സുന്ദരിയുടെ സസ്യനാമം ന്ധസ്ട്രോ ങ്കൈലൊഡോണ്‍ മാക്രോബോട്രിസ്’ എന്നാണ്. തെക്കു കിഴക്കൻ ഏഷ്യ യിലും ദക്ഷിണ പസഫിക്കിലുമായി ജ·ംകൊണ്ട ഏതാണ്ട് ഇരുപതോളം ഇനങ്ങളുണ്ടെ ങ്കിലും സുലഭമായി കാണുന്നത് ഈ ഇനം മാത്രമാണ്. ഇതുൾപ്പടെ ഒട്ടുമിക്ക ഇനങ്ങളും ഇന്നു വംശനാശ ഭീഷണി നേരിടുകയാണ്.

മനോഹരമായ പൂക്ക ൾക്കു വേണ്ടി ഈ ചെടികളെ കൂട്ടത്തോടെ വെട്ടി നശിപ്പിച്ചതാണ് ഇതിനു കാരണം. ഉയരങ്ങളിലേക്കു താങ്ങുമരങ്ങളിലും മറ്റും പിടിച്ചു വളരുന്ന ഇതിന്‍റെ വ്യത്യസ്തമായ പുഷ്പഭംഗി ആസ്വദിക്കാൻ താഴെ നിന്നു നോക്കുകയാണു കൂടുതൽ ഉത്തമം. സവിശേഷരൂപവും വലി പ്പവും നിറവും ഒക്കെ ഉള്ളതുകൊണ്ട് തന്നെ ഇതു ഭൂദൃശ്യചാരുത വർധി പ്പിക്കാൻ നട്ടുവളർത്തുക പതിവാണ്. ഹവായ് തുടങ്ങിയ വിദേശനാടുകളിൽ ഇതിന്‍റെ പൂക്കൾ ഹാരം കോർക്കാൻ ഉപയോഗിക്കുന്നു.

വേഴാന്പൽ പൂവള്ളി കേരളത്തിലും!

കേരളത്തിലെ സവിശേഷ കാലാവ സ്ഥയിൽ ജെയ്ഡ് വൈൻ വളരുകയും പുഷ്പ്പിക്കുകയും ചെയ്യുന്നത് അടു ത്ത കാലത്തു വാർത്താപ്രാധാന്യം നേടിയിരുന്നു. ഇടുക്കിയിൽ തൊടുപു ഴയിലും നെടുങ്കണ്ടം, കട്ടപ്പന എന്നിവി ടങ്ങളിലും തൃശൂർ ഉൾപ്പടെയുള്ള ചില സ്ഥലങ്ങളിലുമാണ് ഈ വള്ളിച്ചെടി വളർന്നു പുഷ്പ്പിച്ചത്. നേരത്തെ തന്നെ ജെയ്ഡ് വൈൻ ഇവിടെ പലയിടത്തും വളർന്നിരുന്നിരുന്നെ ങ്കിലും ഇതാദ്യമായാണ് കേരളത്തിൽ ഈ അതിശയവള്ളി പുഷ്പ്പിക്കുന്നത്.

ചുവന്ന പൂങ്കുലകളുള്ളതാണ് പൂത്തു മറിഞ്ഞത്. വയനാട് അന്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഈ ചെടി വളരുന്നു. ചെടി ഇവിടെ അത്ര സുലഭമല്ലെങ്കിലും ചിലർ വിദേശത്തു നിന്നും മറ്റു ചില കാർഷിക സർവകലാശാലകളുടെ തോട്ടങ്ങളിൽ നിന്നും തൈകൾ കൊണ്ടുവന്ന് ഇവിടെ നട്ടുവളർത്താ റുണ്ട്. വേനൽക്കാലത്തോടനുബ ന്ധിച്ചാണ് ഇതിന്‍റെ പൂക്കാലം. ചെടി പൂവിടാൻ രണ്ടു മൂന്നു വർഷമെ ടുക്കും. ചെടിയുടെ ചുവടു മുക്കാൽ ഇഞ്ച് വ്യാസത്തിൽ കനം വയ്ക്കാതെ ചെടി പൂക്കില്ല.

സീമ ദിവാകരൻ
ജോയിന്‍റ് ഡയറക്ടർ (റിട്ട:) കൃഷി വകുപ്പ്