കന്നുകാലി സംരക്ഷകർക്ക് ഗോപാൽ രത്ന പുരസ്കാരം
കന്നുകാലി സംരക്ഷകർക്ക് ഗോപാൽ രത്ന പുരസ്കാരം
Monday, August 23, 2021 8:01 PM IST
രാജ്യത്തെ തനതു ജനുസിൽപ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്ന വ്യക്തികൾക്കും സഹകരണ സംഘങ്ങൾക്കും കേന്ദ്രസർക്കാർ ന്ധദേശീയ ഗോപാൽ രത്ന’ പുരസ്കാരം നൽകുന്നു.

പുരസ്കാരത്തിന് അർഹരാകുന്നവർക്ക് ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപയും രണ്ടാം സമ്മാന മായി മൂന്നു ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ടു ലക്ഷം രൂപയും സർട്ടിഫിക്കേറ്റും മൊമെന്‍റോ നൽകും. തനതു ജനുസുകളുടെ പാലുത്പാദനവും ഉത്പാദ നക്ഷമതയും വർധിപ്പിക്കുന്നതിനു പ്രോത്സാഹനം നൽകുകയാണു ലക്ഷ്യം.

അവാർഡുകൾ വിവിധ തലങ്ങളിൽ

മൂന്നു വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുന്നത്.

• തനതു ജനുസിൽപ്പെട്ട കന്നുകാലികളെ ശാസ്ത്രീയ മായി പരിപാലിക്കുന്ന ക്ഷീര കർഷകൻ.

• ഏറ്റവും നല്ല എഐ ടെക്നീഷ്യൻ (AIT)

• ഏറ്റവും നല്ല ഡയറി കോ ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ കന്പനി, ഡയറി ഫാർമർ ഓർഗ നൈസേഷൻ.

അപേക്ഷ എങ്ങനെ?

ഡിഎഎച്ച്ഡിയുടെ www.dahd.nic.in, എംഎച്ച്എയുടെ www.mha.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ ഇതേ വെബ്സൈറ്റിൽ തന്നെ അപ്ലോഡ് ചെയ്യണം.


• മൂന്നു വിഭാഗങ്ങളിലെയും പുരസ്കാരങ്ങൾക്കുളള അപേക്ഷ നൽകുന്നതിനുളള ലിങ്ക് ജൂലൈ 15 മുതൽ സെപ്റ്റംബർ 15നു വൈകുന്നേരം അഞ്ചുവരെ ഡിഎഎച്ച്ഡിയുടെ വെബ്സൈറ്റിൽ ലഭ്യമാകും. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ എംഎച്ച്എയുടെ വെബ് സൈറ്റിലും ലഭിക്കും.

• അവസാന തീയതി: സെപ്റ്റംബർ 15 , വൈകുന്നേ രം അഞ്ച്.

താത്പര്യമുളള ക്ഷീര കർഷകർ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഏറ്റവും അടുത്തുളള മൃഗാശുപത്രി ഉദ്യോഗസ്ഥനേയോ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥനെയോ ക്ഷീര സഹകരണ സംഘങ്ങളെയോ സമീപിക്കണം. ദേശീയ തല പുരസ്കാരത്തിന്‍റെ ഒൗദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 31 നായിരിക്കുമെന്നു കേരള കന്നുകാലി വികസന ബോർഡ് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.