കര്‍ഷക സമരവും തെറ്റായ പ്രചരണങ്ങളും
കര്‍ഷക സമരവും തെറ്റായ പ്രചരണങ്ങളും
Monday, March 1, 2021 4:58 PM IST
പുതിയ കേന്ദ്ര കാര്‍ഷിക നിയമങ്ങളുടെ ഉദ്ദേശം വ്യക്തമാണ്.

* കാര്‍ഷിക വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില(എംഎസ്പി) ഉറപ്പു വരത്തുന്ന സര്‍ക്കാര്‍ പരിപാടി അവസാനിപ്പിക്കണം.

* കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് ഇഷ്ടംപോലെ അവശ്യ കാര്‍ഷികോത്പന്നങ്ങള്‍ ശേഖരിച്ച്, വിപണി കൈക്കലാക്കണം.

* തങ്ങള്‍ക്ക് ആവശ്യമുള്ള ഉത്പന്നങ്ങള്‍ തടസങ്ങളൊന്നുമില്ലാതെ കരാര്‍കൃ ഷിയിലൂടെ ലഭ്യമാകണം.

ഇതൊക്കെ മനസിലാക്കിയതു കൊണ്ടാണ് കര്‍ഷകര്‍ ജീവന്‍മരണപോരാട്ടത്തിലേക്കു പോയത്. ബില്ലുകള്‍ക്കു വേണ്ടി വാദിക്കുന്നവര്‍ പല നുണകളും അര്‍ധസത്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. അപലനീയമാണിത്. ഇത്തരം ചില പ്രചരണങ്ങളും അവയുടെ സത്യാവസ്ഥയും പരിശോധിക്കാം.

* താങ്ങുവില കൂടുതലാണോ?

നിലവിലുള്ള താങ്ങുവില(എംഎസ്പി) വളരെ കൂടുതലാണ് എന്നതാണ് ആദ്യത്തേത്. ഇതിന്റെ സത്യം മനസിലാക്കണമെങ്കില്‍ എംഎസ്പി എങ്ങനെയാണ് നിശ്ചയിക്കുക എന്നു മനസിലാക്കണം. പല കാര്‍ഷികോ ത്പന്നങ്ങളുടെയും വില താഴ്ന്നു നില്‍ക്കുന്നത് സര്‍ക്കാരി ന്റെ പൊതുവിതരണ സംവിധാനത്തില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ കിട്ടുമെന്നതുകൊണ്ടു കൂടിയാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് കുറഞ്ഞ താങ്ങുവില വേണ്ടി വരുന്നതും.

1966- ലാണ് കുറഞ്ഞ താങ്ങുവില എന്ന ആശയം ഉരിത്തിരിയുന്നത്. ആദ്യം ഗോതമ്പിനു മാത്രമായിരുന്നു ഇത്. 1966-ല്‍ ഗോതമ്പിന് പ്രഖ്യാപിച്ച താങ്ങുവില ക്വിന്റലിന് 54 രൂപ ആയിരുന്നു. ഇപ്പോള്‍ 1975 രൂപ. 55 വര്‍ഷങ്ങളുടെ വിലക്കയറ്റം പരിഗണിച്ചാല്‍ ഈ വര്‍ധനവ് തീര്‍ത്തും അപര്യാപ്തമാണെന്നു മനസിലാകും.

നെല്ല്, ഗോതമ്പ്, മക്കച്ചോളം, കമ്പം, റാഗി, ചോളം, ബാര്‍ലി, ഉഴുന്ന്, ചെറുപയര്‍, കടല, തുവര, മസൂര്‍, നിലക്കടല, സോയാബീന്‍, സൂര്യ കാന്തി, എള്ള്, നൈജര്‍വിത്ത്, കടുക്, സാഫ്‌ളവര്‍, കൊപ്ര എന്നീ 20 വിളകള്‍ക്കു പുറമേ കരിമ്പ്, പരുത്തി, ചണം എന്നീ വാണിജ്യവിളകളെയും കൂട്ടി 23 വിളകള്‍ക്കാണ് ഇപ്പോള്‍ എംഎസ്പി ഉള്ളത്. കരിമ്പിനു മാത്രം എഫ്ആര്‍പി എന്നാണു പറയുക. ഫാക്ടറികള്‍ നേരിട്ടാണ് കരിമ്പു വാങ്ങുക, മണ്ഡി വഴിയല്ല. ഇവ കൂടാതെ, പൊതിച്ച തേങ്ങയ്ക്കും , ടോറിയ( എന്ന കടുകിനും യഥാക്രമം കൊപ്ര, കടുക് എന്നിവയുടെ എംഎസ്പി നോക്കി താങ്ങുവില നിശ്ചയിക്കാ റുണ്ട്.

'നാഷണല്‍ കമ്മീഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍' എന്ന പ്രഫ. സ്വാമി നാഥന്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാര മുള്ള സമഗ്രഉത്പാദന ചെലവും അതിന്റെ 50 ശതമാനവും കൂട്ടിയുള്ള താങ്ങുവില പ്രഖ്യാപിക്കുമെന്നു പറ ഞ്ഞാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ ക്കാര്‍ അധികാരത്തിലെത്തിയത്.

ഇക്കാര്യത്തില്‍ കര്‍ഷകരെ കബളിപ്പിച്ചെന്നതാണു സത്യം. സ്വാമി നാഥന്‍ കമ്മീഷന്‍ ശിപാര്‍ശ നടപ്പിലാ ക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യ പ്പെടുന്നത്.

* താങ്ങുവില- കണക്കിലെ കളി

കര്‍ഷകന്റെ ചെലവുകള്‍ പല തരത്തിലാണ്. പണിക്കൂലി, സ്വന്തം അധ്വാനം, വിത്ത്, വളം, ജലസേചന ച്ചെലവ്, കീടനാശിനി, ഡീസല്‍ ചാര്‍ജ്, വൈദ്യുതി, ഇന്‍ഷ്വറന്‍സ് പ്രീമിയം, ഭൂമിയുടെ പാട്ടം, യന്ത്രസാമ ഗ്രികള്‍, പണിയായുധങ്ങള്‍, മുത ലിന്റെ പലിശ തുടങ്ങി പലവിധ ചെല വുകളുണ്ട്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുന്നതാണ് സമഗ്ര ഉത്പാദനച്ചെലവ് ഇതിനൊപ്പം ഇതിന്റെ 50 ശതമാനവും കൂട്ടിയുള്ള താങ്ങുവിലയാണ് വേണ്ടതെന്നാണ് സ്വാമിനാഥന്‍ കമ്മീഷന്‍ പറഞ്ഞത്.

പക്ഷേ, കേന്ദ്രസര്‍ക്കാര്‍ ഉത്പാദന ച്ചെലവ് കണക്കാക്കുന്നത് A2+FL എന്ന മാനദണ്ഡത്തിലാണ്. അ2 എന്നാല്‍ പണവും സാധനങ്ങളുമാ യുള്ള ആകെ ചെലവാണ്. ഇതി നൊപ്പം കുടുംബാംഗങ്ങളുടെ പണി ക്കൂലി കൂടി കൂട്ടും. ഇത് സി2 വിനെക്കാള്‍ കുറവായിരിക്കും. മിക്ക സംസ്ഥാന ങ്ങളിലെയും താങ്ങുവില ഉത്പാദന ചെലവിലും തഴെയാണ്! ഇങ്ങനെ നിശ്ചയിക്കുന്ന എംഎസ്പി തന്നെ എന്തോ ഭയങ്കര സംഭവമെന്ന മട്ടി ലാണ് ചിലരുടെ പ്രചരണം. കുത്ത കകള്‍ക്ക് വരിക്കോരി കൊടുക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ കാര്യം വരു മ്പോള്‍ വലിയ ഔദാര്യമെന്ന മട്ടില്‍ പെരുമാറുന്നത് ശരിയല്ല.

* താങ്ങുവില എടുത്തുകളയില്ലെന്നതോ?

എംഎസ്പി എടുത്തു കളയുന്നില്ല, പ്രഖ്യാപിച്ചു കൊണ്ടേയിരിക്കും എന്നു കേന്ദ്രം പറയുന്നുണ്ട്. ഇങ്ങനെ പ്രഖ്യാ പിച്ചതു കൊണ്ടുമാത്രം ഒരു കാര്യ വുമില്ല! പുതിയ നിയമങ്ങള്‍ പ്രകാരം അതുറപ്പു വരുത്താന്‍ ഒരു സംവിധാന വുമില്ലെന്നതാണു സത്യം! ചുരുക്ക ത്തില്‍ എംഎസ്പി നിരക്കില്‍ ഉത്പ ന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് അംബാ നി, അദാനി മുതലാളിമാര്‍ ചുളുവില്‍ ഒഴിവായെന്നു കര്‍ഷകര്‍ പറയുന്നു. മുതലാളിമാര്‍ക്ക് ഫീസ്, കമ്മീഷന്‍ ഇനത്തില്‍ 8.5 ശതമാനം ലാഭം വേറെയുമുാണ്ട്.

* മറ്റു രാജ്യങ്ങള്‍ ചെയ്യുന്നത് പല രാജ്യങ്ങളും കൃഷിക്ക് വന്‍ സബ് സിഡികള്‍ നല്‍കുന്നുണ്ട്. കര്‍ഷകരെ കൃഷിയില്‍ പിടിച്ചു നിര്‍ത്തുകയാണ് ഉദ്ദേശം. ഭാരതത്തിലെ ഉത്പാദനം കുറഞ്ഞാലും പ്രശ്‌നമില്ല, ഇറക്കുമതി ചെയ്യാം എന്നൊക്കെ ചിലര്‍ വിളിച്ചു പറയുന്നതു കേട്ടു. എല്ലാം ആലോചിച്ചിട്ടു തന്നെയാണോ ഇത്? 1960 കളില്‍ ഇന്ത്യ ഇറക്കുമതിയിലൂടെ യായിരുന്നു സ്വന്തം ജനങ്ങള്‍ക്ക് ആഹാരം നല്കിയിരുന്നത് എന്നതു മറക്കണ്ട! ഇങ്ങനെ പോയാല്‍ താമസിയാതെ കരിഞ്ചന്തയുടെയും പൂഴ്ത്തിവയ്പ്പിന്റെയും പട്ടിണി യുടെ യും ആ കാലം തിരിച്ചു വരാന്‍ അധി ക സമയമൊന്നും വേണ്ടിവരില്ല.

* എന്തുകൊണ്ട് പഞ്ചാബും ഹരിയാനയും?

ഭാരതത്തിന്റെ ഭക്ഷ്യ ശേഖരത്തി ലേക്ക് ഏറ്റവുമധികം ഗോതമ്പും നെല്ലും അളക്കുന്ന സംസ്ഥാനങ്ങ ളാണ് പഞ്ചാബും ഹരിയാനയും. പഞ്ചാബില്‍ ആകെ ഭൂ വിസ്തീര്‍ ണത്തിന്റെ 82 ശതമാനം അതായത് 41 ലക്ഷം ഹെക്ടറില്‍ കൃഷിയുണ്ട്. ഖാരീഫ് വിളയായി 31 ലക്ഷം ഹെക്ടറില്‍ നെല്ല് കൃഷി ചെയ്യുന്നു, വിളവ് 190 ലക്ഷം ടണ്‍. റാബി വിളയായി 35 ലക്ഷം ഹെക്ടറില്‍ ഗോത മ്പും കൃഷി ചെയ്യുന്നു- വിളവ് 180 ലക്ഷം ടണ്‍. കേന്ദ്ര പൂളിലേക്കുള്ള അവരുടെ വിഹിതം 110 ലക്ഷം ടണ്‍ അരിയും 130 ലക്ഷം ടണ്‍ ഗോത മ്പുമാണ്. ആകെ 240 ലക്ഷം ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍!

* കേരളത്തില്‍ ആകെ രണ്ടു ലക്ഷം ഹെക്ടറില്‍ താഴെയാണ് നെല്‍കൃഷി. ഉത്പാദനം ആറു ലക്ഷം ടണ്ണുമാണെന്നും ഓര്‍ക്കുക.

* താങ്ങുവില പ്രഖ്യാപിച്ചതില്‍ നെല്ല്, ഗോതമ്പ് എന്നിവയ്ക്കു മാത്രമാണ് സര്‍ക്കാര്‍ സംഭരണമുള്ളത്. പഞ്ചാ ബിലും ഹരിയാനയിലും ഉത്പാദി പ്പിക്കുന്ന 75 ശതമാനം ഗോതമ്പും നെല്ലും സര്‍ക്കാര്‍ ഏജന്‍സികളാണ് സംഭരിക്കാറ്. പഞ്ചാബിന്‍റെ ആകെ കാര്‍ഷിക ഉത്പാദനത്തിന്റെ 65 ശതമാനവും ഹരിയാനയുടെ 46 ശതമാനവും നെല്ലും ഗോതമ്പുമാണ്. അതിനാല്‍ ഇവിടത്തെ കര്‍ഷകര്‍ സര്‍ക്കാര്‍ സംഭരണത്തെയും കുറഞ്ഞ താങ്ങുവിലയെയും അത്രകണ്ട് ആശ്രയിക്കുന്നെന്നതാണ് സത്യം. അല്ലാതെ രാഷ്ട്രീയമായി ഇതിനെ കാണുന്നത് തെറ്റാണ്.

* മണ്ഡികള്‍ കര്‍ഷകരെ പിഴിയുന്നുണ്ടോ?

സര്‍ക്കാര്‍ മണ്ഡി സംവിധാനവും കമ്മീഷന്‍ ഏജന്‍റുമാരും കര്‍ഷകരെ കൊള്ളയടിക്കുന്നു എന്ന പ്രചാരണത്തിലെ നിജസ്ഥിതി പരിശോധിക്കാം.

$ പഞ്ചാബ് മണ്ഡിബോര്‍ഡ് മൂന്നു ശതമാനം മാര്‍ക്കറ്റിംഗ് ഫീസും, മൂന്നു ശതമാനം റൂറല്‍ ഡെവലപ്‌മെന്റ് സെസും വാങ്ങും. ഇതു കച്ചവടക്കാ രാണു നല്‍കുന്നത്. ഈ തുക ഗ്രാമീണ അടിസ്ഥാന വികസന ത്തിനും മണ്ഡിയുടെ പരിപാലന ത്തിനും വികസനത്തിനുമാണു ചെല വഴിക്കുക. 'അരതിയാ' എന്ന കമ്മീ ഷന്‍ ഏജന്‍റുമാര്‍ക്ക് 2.5 ശതമാനം കമ്മീഷനുണ്ട്. ഇത് കര്‍ഷകരാണു കൊടുക്കേണ്ടത്. ഇതൊഴിവാക്കി കിട്ടുന്നത് ഗുണം ചെയ്യുന്നതും കേര്‍പ്പറേറ്റ് കച്ചവടക്കാര്‍ക്കാണ്. പഞ്ചാബിന്റെ സാമ്പത്തിക അടിത്തറ തന്നെ ഈ സംവിധാനമാണെന്നു പറയാം. സുസജ്ജമായ ഈ മാര്‍ക്കറ്റ് സംവിധാനം തകരുമെന്നതിനാലാണ് ഇവര്‍ പ്രക്ഷോഭങ്ങളുടെ മുമ്പില്‍ തന്നെയുള്ളത്.


* സമരത്തിനു പിന്നില്‍ ഇടനിലക്കാരോ?

പഞ്ചാബ് കര്‍ഷകരുടെ സമരം 'പഞ്ചനക്ഷത്ര' സമരമാണെന്നും സമരം ചെയ്യുന്നത് അല്ലെങ്കില്‍ ചെയ്യി പ്പിക്കുന്നത് ഇടനിലക്കാ രാണെന്നുള്ള ആക്ഷേപവും ചിലര്‍ പരത്തുന്നുണ്ട്. കര്‍ഷകര്‍ നന്നായി ഒരുങ്ങി, വേണ മെങ്കില്‍ ആറുമാസം വരെ സമരം ചെയ്യാനുള്ള സന്നാഹവുമായാണ് എത്തിയിട്ടുള്ളത്. അമേരിക്കന്‍ കര്‍ഷകരുടെ ഒപ്പം നില്‍ക്കുന്ന സാങ്കേ തിവിദ്യ ഉപയോഗിക്കുന്ന അവരുടെ സമരവും വേറിട്ട രീതിയിലായിരിക്കും. ബീഹാറിലെയും ഒറീസയിലെയു മൊക്കെ ദരിദ്രകര്‍ഷകരെ കണ്ടു പരിചയപ്പെട്ട ചിലര്‍, ഇങ്ങനെയൊ ക്കെ കര്‍ഷകര്‍ പ്രതികരിക്കു മെന്നു പ്രതീക്ഷിച്ചിട്ടുണ്ടാവില്ല!

ഇടനിലക്കാരാണ് സമരത്തിനു പിന്നില്‍ എന്നതു തന്നെ വലിയൊരു നുണയാണ്. ജോലി നഷ്ടപ്പെടുമെന്ന തിനാല്‍ അവരും ഉണ്ടാകും. പക്ഷേ, ഇങ്ങനെയൊരു സമരം അവര്‍ക്കോ, അവരുടെ ശിങ്കിടികള്‍ക്കൊ തുടര്‍ന്നു കൊണ്ടു പോവാനാവില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷ ണത്തിലാണ് അവരെല്ലാം! ഇന്‍കം ടാക്‌സ് റെയ്ഡുകള്‍ മുറയ്ക്കു നടക്കുന്നുമുണ്ട്.

* ഇടനിലക്കാരുടെ കൊള്ളയുണ്ടോ?

കര്‍ഷക നിയമങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കുന്നു എന്നു പറഞ്ഞു സന്തോഷിക്കുന്നവര്‍ ഏറെയുണ്ട്. സമരം ചെയ്യുന്നവര്‍ക്ക് ആ സന്തോഷ മില്ല, എന്താകും കാരണം? പഞ്ചാബിലെ എപിഎംസി മണ്ഡി കളുടെ ഭാഗമായുള്ള 'അരതിയാ' എന്നു പറയുന്ന കമ്മീഷന്‍ ഏജന്റു മാരാണ് ഇവര്‍ പറയുന്ന കൊള്ളക്കാരായ ഇടനിലക്കാര്‍. പ്രചരിപ്പിക്കുന്നപോലെ ഭീകരരല്ല ഇവര്‍. മണ്ഡി നിയ മപ്രകാരം 2.5 ശതമാനം കമ്മീഷന്‍ മാത്രമാണ് ഇവര്‍ക്കു ലഭിക്കുന്നത്. ഈ കമ്മീഷന്‍ കൊണ്ടുവേണം ഇവര്‍ കര്‍ഷകര്‍ കൊണ്ടുവരുന്ന ധാന്യം വൃത്തിയാക്കി ചാക്കുകളില്‍ നിറച്ചു വിപണിയില്‍ എത്തിക്കാന്‍.

ആയിരക്കണക്കിനു തൊഴിലാളി കള്‍ ആവശ്യമുള്ള ജോലിയാണിത്. മണ്ഡിക്കു പുറത്തു വില്‍ക്കുമ്പോള്‍ വൃത്തിയില്ല, ഗുണനിലവാരമില്ല എന്നൊക്കെ പറഞ്ഞ് വില കുറക്കാ നുള്ള പഴുതു കള്‍ ധാരാളമുണ്ട് എന്നു കര്‍ഷകര്‍ക്ക് നന്നായറിയാം. ഇതിനാല്‍ ഈ കമ്മീഷന്‍ നല്‍കുന്നതില്‍ കര്‍ഷകര്‍ക്ക് പരാതിയുമില്ല.

* ഇടനിലക്കാര്‍ കര്‍ഷകരുടെ ശത്രുക്കളാണോ?

വിളവിറക്കുന്നതിനു മുമ്പ് കമ്മീ ഷന്‍ ഏജന്‍റുമാര്‍ കര്‍ഷകര്‍ക്ക് ചെറു കിട വായ്പകള്‍ നല്‍കും.

വിളവെടുത്തു കഴിഞ്ഞാല്‍ ആ പണം കര്‍ഷകര്‍ മടക്കിനല്‍കും. ചെറുകിട കൃഷി ക്കാര്‍ക്കാണ് ഇതുകൊണ്ടു പ്രയോ ജനം. കമ്മീഷന്‍ ഏജന്റുമാര്‍ പ്രദേശ വാസി കളാണ്. അവര്‍ക്ക് വിശ്വാസ്യത യുണ്ട്. എന്നാല്‍ പുതിയ നിയമപ്രകാരം എത്തുന്ന കമ്പനി ഏജന്റ് പുറത്തുനിന്നുള്ള 'പുത്തന്‍' വ്യാപാരി യാണ്. ഇവര്‍ക്ക് വിശ്വാസ്യതയു ണ്ടാകില്ലെന്നു കര്‍ഷകര്‍ കരുതുന്നു. പുതിയ നിയമങ്ങള്‍ പ്രകാരം പഴയ കമ്മീഷന്‍ ഏജന്‍റുമാര്‍ കളം ഒഴിയുമെങ്കിലും കോര്‍പറേറ്റ് വ്യാപാരി കള്‍ക്ക് കോട്ടും സ്യൂട്ടുമിട്ട പുത്തന്‍ ഇടത്തട്ടുകാരെ അവതരിപ്പിക്കാതെ ചെറുകിട കര്‍ഷകരുമായി കച്ചവടം നടത്താനാവില്ല.

മണ്ഡികളിലെ ഇടനിലക്കാരായ 'അരതീയ' കള്‍ കോര്‍പറേറ്റ് ഇടനില ക്കാരായി വേഷം മാറാം. വിപണിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറുന്നതിനാല്‍ കൂടുതല്‍ കമ്മീഷനും ഇവര്‍ക്ക് ഈടാക്കാനാവും. ഇടനിലക്കാര്‍ തകര്‍ന്നു പോകും എന്നു കരുതുന്നവരോട് ഒരു ചോദ്യം. ഈ ബില്ലുകള്‍ അംഗീകരിച്ച്, കര്‍ഷകര്‍ സമരവും നിര്‍ത്തി എന്നിരി ക്കട്ടെ. മണ്ഡികള്‍ക്കു പുറത്തുള്ള ഇടനിലക്കാര്‍ എങ്ങനെയാണ് ഇല്ലാ താവുന്നത്?

* കേരളത്തില്‍ എപിഎംസി മണ്ഡികള്‍ എന്തുകൊണ്ടില്ല?

കേരളത്തില്‍ എപിഎംസി മണ്ഡികള്‍ എന്തുകൊണ്ട് ഉണ്ടായില്ല?

നിയമത്തെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്ന മറ്റൊരു ചോദ്യം. ഇവിടത്തെ കൃഷിയെപ്പറ്റി അറിവുള്ളവര്‍ ഇതു ചോദിക്കില്ല! നാണ്യവിളകളാണ് നമ്മുടെ കാര്‍ഷിക ഉത്പന്നങ്ങള്‍. അവയ്ക്ക് നിയന്ത്രിതവും ഏകോപിതവുമായ വിപണന സൗകര്യം വാണിജ്യ ബോര്‍ഡുകള്‍ വഴി ഉറപ്പാക്കി യിരുന്നു. തേയില, കാപ്പി, റബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, നാളികേരം ഇവക്കെല്ലാം വാണിജ്യ ബോര്‍ഡുകള്‍ നിലവിലുണ്ട്. ഇത്തരം ബോര്‍ഡുകള്‍ കേരളത്തി ലെ നാണ്യവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വിപണനത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. അതായത് ഇവ മണ്ഡികള്‍ പോലുള്ള റെഗുലേറ്റഡ് മാര്‍ക്കറ്റ് വഴി കച്ചവടം നടത്തേണ്ട സാഹചര്യം കേരളത്തിലില്ല.

ഇന്ത്യയില്‍ എംഎസ്പി പ്രഖ്യാ പിച്ചു സംഭരിക്കുന്ന കൃഷിയുത്പന്നങ്ങളില്‍ രണ്ടെണ്ണം മാത്രമാണു കേരളത്തില്‍ കൃഷിചെയ്യുന്നത്. നെല്ലും കൊപ്രയും. പൊതിച്ച തേങ്ങയും സംഭരിക്കാം. കേരളത്തില്‍ നെല്ലിന്റെ സംഭരണം ഇടനിലക്കാരില്ലാതെ സംസ്ഥാന സിവില്‍ സപ്ലൈസ് വഴി നേരിട്ടാണ്. ഈ വര്‍ഷം സഹകരണ സംഘങ്ങളെയും നെല്ലെടുക്കാന്‍ ചുമതലപ്പെടുത്തി. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന്‍റെ 90 ശതമാനവും സര്‍ക്കാര്‍ സംഭരിക്കുന്നുണ്ട്. അതുമാത്രമല്ല, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താങ്ങുവില നല്‍കുന്നതും കേരളമാണ്.

എംഎസ്പി ഇല്ലാത്ത പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്ക് സാധാരണ മാര്‍ക്കറ്റ് വില മാത്രമാണു മണ്ഡികളിലും ലഭിക്കുക. അതുകൊണ്ടാണ് സവാളയും തക്കാളിയുമൊക്കെ വിലയിടിയുമ്പോള്‍ റോഡുകള്‍ വഴി ചിതറുന്നത്. ഇവയുടെ കാര്യ ത്തിലും കേരളത്തിന്റെ ഇടപെടലിനു സമാനതകളില്ല! നമ്മുടെ പ്രധാനപ്പെട്ട 16 ഇനം പഴം, പച്ചക്കറി വിളകള്‍ക്കു സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചു. താങ്ങുവിലയേക്കാള്‍ മാര്‍ക്കറ്റ് വില താഴെപ്പോയാല്‍ ഇടപെടുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളിവിടുണ്ട്.

* നാണ്യവിളകളുടെ വിലയിടിവും കേന്ദ്രവും

പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്‍റെ അധീനതയിലുള്ള വാണിജ്യ ബോര്‍ഡുകളുടെ ഇടപെടലുകള്‍ കുറയുകയും ഇറക്കുമതി ഉദാരമാക്കുകയും ചെയ്തതോടെ നാണ്യവിളകള്‍ക്ക് വിലയിടിവു സംഭവിച്ചു. കേരളത്തിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലായി.

* കര്‍ഷക സമരം ചതിക്കുഴികള്‍ മനസിലാക്കി

പുതിയ കാര്‍ഷിക നിയമങ്ങളിലെ ചതിക്കുഴികള്‍ മനസിലാക്കിയ കര്‍ഷകരുടെ അതിജീവനത്തിന്റെ സമരമാണ് ഇപ്പോള്‍ നടക്കുന്നത്. ഭാരതത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കൃഷിയെയും കര്‍ഷകനെയും മൂലധനത്തിന് അടിയറവച്ച് ആത്മാഭിമാനത്തെയും ഭക്ഷ്യസുരക്ഷയെയും തകര്‍ക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

* വ്യാജ ദേശീയബോധം ഉയര്‍ത്തി യഥാര്‍ഥ ഇന്ത്യയുടെ ആത്മബോധത്തെ ഇല്ലാതാക്കാനാണ് അധികാരികള്‍ ശ്രമിക്കു ന്നത്. ഭരണാധികാരികളുടെ വാക്കുകള്‍ പൊള്ളയും കബളിപ്പിക്കലുമാണെന്ന തിരിച്ചറിവിലാണ് സുപ്രീം കോടതി ഇടപെട്ടിട്ടും സമരവീര്യം ചോരാതെ കര്‍ഷകര്‍ക്കു മുന്നോട്ടു പോകാന്‍ സാധിക്കുന്നത്. നിയമങ്ങള്‍ താത്കാലികമായി സ്‌റ്റേ ചെയ്തിട്ടുണ്ടെങ്കിലും ഇവ പൂര്‍ണമായും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന ദൃഢനിശ്ചയത്തിലാണ് കര്‍ഷകര്‍. ഈ സമരം പരാജയപ്പെടാന്‍ പാടില്ല.

ഡോ. സി. ജോര്‍ജ് തോമസ്
മുന്‍ ഡീന്‍, കേരള കാര്‍ഷിക സര്‍വകലാശാല