സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമെന്നതാണിതിന്റെ മേന്മ. തേനിന്റെ നിറവും സ്വാദുമുള്ള, ദ്രവശര്‍ക്കരയക്ക്(തേന്‍ ശര്‍ക്കര) വിപണി കീഴടക്കാനുമാകും. കണ്ണൂരിലെ ഐസിഎആര്‍-ഷുഗര്‍കെയ്ന്‍ ബ്രീഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് സെന്റര്‍ ഇതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. കോവിഡ് ആക്രമണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കരിമ്പു കര്‍ഷകര്‍ക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കരിമ്പുകൃഷിയില്‍ വരുമാനം ഇരട്ടിയാക്കാം. ചില ആരോഗ്യകാരണങ്ങളാലും ഇതിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. കരിമ്പിന്‍ നീരിനെ രാസസംസ്‌കരണം ചെയ്യാത്തതിനാല്‍ പ്രകൃതിദത്ത മൂലകങ്ങള്‍ നഷ്ടപ്പെടുന്നില്ല. ശരീര വളര്‍ച്ചയ്ക്കും രോഗപ്രതിരോധശേഷി വര്‍ധനവിനും ഉതകുന്ന ജീവകങ്ങളും മറ്റു ഘടകങ്ങളും ശര്‍ക്കരയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

നല്ല ശര്‍ക്കരയേത്?

കരിമ്പിന്‍ പാലില്‍ നിന്നു രാസപദാര്‍ഥങ്ങള്‍ ഒന്നും ചേര്‍ക്കാതെ നിര്‍മിക്കുന്ന ഖര രൂപത്തിലുള്ള ശര്‍ക്കരയ്ക്ക് ഇരുണ്ട നിറമായിരിക്കും. എന്നാല്‍ വിപണിസാധ്യത സ്വര്‍ണ നിറത്തിലുള്ള ശര്‍ക്കരയ്ക്കാണ്. ഇതുണ്ടാക്കുന്നതിനും ഇരുണ്ട നിറം മാറ്റുന്നതിനുമുള്ള ബ്ലീച്ചിംഗിലാണ് രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത്. ഉദ്ദേശിക്കുന്ന നിറം വരുത്താനും ഇവ ഉപയോഗിക്കുന്നു.

പരിശോധനയില്‍ കണ്ടത്?

ഈയിടെ നടത്തിയ വ്യാപകപരിശോധനയില്‍ ഖര ശര്‍ക്കരയില്‍ വലിയതോതില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി. ഈ രാസപദാര്‍ഥ ങ്ങള്‍ ആരോഗ്യത്തിനു ഹാനികരമായതിനാല്‍ കേരളത്തിലെ പല ജില്ലകളിലും ഇത്തരം ശര്‍ക്കരയുടെ വിപണനം നിരോധിച്ചിട്ടുമുണ്ട്.

ശര്‍ക്കര വ്യവസായം പച്ചപിടിക്കാന്‍

കരിമ്പുകൃഷിയോളം തന്നെ പഴക്ക മുണ്ട് ഇന്ത്യയിലെ ശര്‍ക്കര നിര്‍മാണത്തിന്. അതുകൊണ്ടുതന്നെ ഗ്രാമീണ ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ വികാസത്തില്‍ ശര്‍ക്കര വ്യവസായം വഹിക്കുന്ന പങ്കു വലുതാണ്. ചെറിയ മുതല്‍മുടക്കിലാരംഭിച്ച്, ചെറിയ രീതിയില്‍ നടത്താമെന്നതാണ് ശര്‍ ക്കര വ്യവസായത്തെ സാധാരണക്കാര്‍ക്ക് പ്രിയങ്കരമാക്കിയത്. കാലഹ രണപ്പെട്ട യന്ത്രങ്ങളും അതിയന്ത്ര വത്കരണത്തിലെ തടസങ്ങളും ഈ മേഖലയെ തളര്‍ത്തുന്നു. ശര്‍ക്കര വ്യവസായം നേരിടുന്ന പ്രധാന പ്രശ്‌നം സംസ്‌കരണ മേഖലയിലെ ഗവേഷണത്തിന്റെ അഭാവമാണ്.

പരിഹാരമായി 'തേന്‍ ശര്‍ക്കര'

തേന്‍ ശര്‍ക്കരയുണ്ടാക്കുന്ന സാങ്കേ തികവിദ്യ ഇതിനെല്ലാമൊരു പരിഹാരമാണ്. യന്ത്രവത്കരണത്തോടെ ഒരു രാസപദാര്‍ഥവും ചേര്‍ക്കാതെ നിര്‍മിക്കാം. അതിനാല്‍ ചെലവുകുറവും വിപണി സാധ്യത കൂടുതലുമായിരിക്കും. തേന്‍ ശര്‍ക്കരയുണ്ടാക്കുന്നത് കരിമ്പിന്‍ നീര് കുറുക്കിത്തന്നെയാണ്. ഒന്നോ രണ്ടോ ദിവസത്തെ പരിശീ ലനം കൊണ്ട് ആര്‍ക്കു വേണമെങ്കിലും തേന്‍ശര്‍ക്കരയുണ്ടാക്കാം. തണുക്കു മ്പോള്‍ ഖര രൂപത്തിലാകാനുള്ള ശരിയായ പാകത്തെകുറിച്ചുള്ള (സെറ്റ് പോയിന്റ്) സന്ദേഹവും ഇവിടുണ്ടാകില്ല. ഒരു 'ടെമ്പറേച്ചര്‍ പ്രോബ് ' ഉപ യോഗിച്ചാല്‍ ശരിയായ പാകം അറി യാം.

പഠിക്കാം, തേന്‍ശര്‍ക്കരയുണ്ടാക്കുന്ന വിധം

തേന്‍ ശര്‍ക്കരയുണ്ടാക്കുന്നതിനു നല്ല മൂപ്പുള്ള, അതായത് 9-12 മാസം പ്രായമുള്ള കരിമ്പിന്‍ തണ്ടുകളാണു വേണ്ടത്. ഇലകള്‍ മാറ്റി, വൃത്തിയാക്കിയ തണ്ടുകള്‍ ക്രഷറിലിട്ട് നീരെ ടുക്കണം. അരിച്ചെടുക്കുന്ന നീര്, വായവിസ്തൃതി കൂടിയ പാത്രത്തിലൊഴിച്ചു തിളപ്പിക്കണം. തിളയ്ക്കുമ്പോള്‍ മുകളിലടിയുന്ന മട്ടിപ്പാട അരിപ്പയു പയോഗിച്ച് വടിച്ചു മാറ്റണം. നീരിന്റെ അമ്ലത വര്‍ധിപ്പിക്കാനായി 10 ലിറ്റര്‍ കരിമ്പിന്‍ നീരിന് നാലെന്ന തോതില്‍ ചെറുനാരങ്ങ നീരു ചേര്‍ക്കണം. നന്നായി കുറുക്കി, ചൂടോടെ അരിച്ചെടു ത്താല്‍ തേന്‍ശര്‍ക്കര റെഡി. തണുത്ത തിനു ശേഷം കുപ്പികളിലോ, അലൂമി നിയം പായ്ക്കുകളിലോ നിറച്ചു വായു കടക്കാത്ത സീല്‍ ചെയ്തു വില്‍ക്കാം. ആറു മാസം വരെ ഇതു കേടുകൂടാ തിരിക്കും. അനുവദനീയ അളവില്‍ പ്രിസര്‍വേറ്റീവ്‌സ് ഉപയോഗിച്ച് സംഭ രണ കാലാവധി നീട്ടാം. ശീതീകര ണിയില്‍ സൂക്ഷിച്ചാലും ഇതു സാധിക്കും.

തേന്‍ശര്‍ക്കരയുടെ സെറ്റ് പോയി ന്റും റിക്കവറിയും കരിമ്പിന്‍ നീരിലെ പഞ്ചസാരയുടെ അളവിന് അനുപാ തികമാണ്. 20 ശതമാനം ബ്രിക്‌സുള്ള പത്തുലിറ്റര്‍ കരിമ്പിന്‍ നീരില്‍ നിന്ന് ~ഒന്നര ലിറ്റര്‍ ശര്‍ക്കര ലഭിക്കും. പഞ്ചാ രയുടെ അളവ് കുറയുമ്പോള്‍ റിക്കവറി യും കുറയും. കുറുകുന്നതിനെടുക്കുന്ന സമയം ഉപയോഗിക്കുന്ന പാത്രത്തിന്റെ വ്യാസത്തിനും ചൂള യുടെ ചൂടിനും ആനുപാതികമായിരിക്കും. വിസ്തൃതിയും ചൂടും കൂട്ടിയാ ല്‍ സമയം കുറച്ചുമതി. 100 ലിറ്റര്‍ കുറു ക്കിയെടുക്കാന്‍ 3-4 മണിക്കൂര്‍ വേണ്ടിവരും.

തേന്‍ ശര്‍ക്കരയുടെ ഉത്പാദനം പോലെ ഉപയോഗവും വളരെ എളു പ്പമാണ്. സാധാരണ ശര്‍ക്കര വെള്ളം ചേര്‍ത്തു ചൂടാക്കി അരിച്ചെടുത്താണു പലഹാരങ്ങളുണ്ടാക്കുന്നത്. തേന്‍ ശര്‍ക്കര നേരിട്ടുപയോഗിക്കാം. തേന്‍ ശര്‍ക്കര ഉത്പാദന, ഉപഭോക്തൃ സൗഹൃദമാണ്. നിര്‍മാണത്തിന് അധികം മുതല്‍ മുടക്കും പരിശീല നവും ആവശ്യമില്ല. കര്‍ഷകന് ഈ മൂല്യവര്‍ധിത ഉത്പന്നം സ്വന്തമായു ണ്ടാക്കി അധികവരുമാനം നേടാം.


വെല്ലവും പോഷകമൂല്യവും

ശര്‍ക്കര അല്ലെങ്കില്‍ വെല്ലം ഉണ്ടാ ക്കുന്നത് കരിമ്പിന്‍ ജ്യൂസിനെ തിളപ്പി ച്ചാറ്റിയാണ്. ഇത് പഞ്ചസാര യെക്കാ ളും പോഷകഗുണമുള്ളതാണ്. ധാതു സമ്പുഷ്ടതയും ജീവക ങ്ങളുടെ ലഭ്യത യും ഇതിനെ ആരോഗ്യദായകമായ മധുര പദാര്‍ഥമാക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശര്‍ക്കര ഉത്പാ ദിപ്പിക്കുന്നത് ഉത്തര്‍പ്രദേശ്, തമിഴ് നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളി ലാണ്. ശര്‍ക്കര ഉത്പാദനം ഇന്ത്യ യിലെ ഒരു പ്രമുഖ കാര്‍ഷികോത്പന്ന സംസ്‌കരണ വ്യവസായമാണ്. 23 ലക്ഷം ആള്‍ക്കാര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ഈയിടെയായി ശര്‍ക്കരയുടെ ഉപഭോഗം ഗണ്യമായി വര്‍ധിക്കുന്നുണ്ട്. ആരോഗ്യകാര്യ ത്തിലുള്ള പ്രബുദ്ധതയാണിതിനു കാരണം. ലോകത്തുത്പാദിക്കുന്ന മൊത്തം ശര്‍ക്കരയുടെ 70 ശതമാന ത്തിലധികം ഇന്ത്യയുടെ സംഭാവനയാണ്. 50 മുതല്‍ 70 വരെ ലക്ഷം ടണ്ണാണ് ഇന്ത്യയുടെ ശര്‍ക്കര ഉത് പാദനം.


പഞ്ചസാര ഉത്പാദിപ്പിക്കുന്നതും കരിമ്പില്‍ നിന്നാണല്ലോ. കേരളത്തി ലെ കരിമ്പുകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പാലക്കാട്, ഇടുക്കി ജില്ല കളിലാണ്. പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും കൃഷിയുണ്ട്. ഇന്ത്യയില്‍ വിളയുന്ന കരിമ്പിന്റെ 80 ശതമാനവും ഉപയോഗിക്കുന്നത് പഞ്ചസാര ഉത്പാദനത്തിനാണ്. എന്നാല്‍ കേരളത്തിലെ കരിമ്പുകൃഷി പ്രധാനമായും ശര്‍ക്കര ഉത്പാദന ത്തിനാണ്. കുറഞ്ഞതോതില്‍ കരിമ്പു ജ്യൂസിനും ചവച്ചു നീര് കഴിക്കുന്ന തിനും പൂജാദികര്‍മങ്ങള്‍ക്കും ഉപയോ ഗിക്കുന്നു.

ശര്‍ക്കര പലരൂപത്തില്‍

ഖരം, ദ്രവം, ലേഹ്യം എന്നിങ്ങനെ ശര്‍ക്കര പലരൂപത്തില്‍ നിര്‍മിക്കാം. സാമാന്യം നല്ല ശര്‍ക്കരയില്‍ 70 ശതമാനത്തിലധികം സുക്രോസ്, 10 ശതമാനത്തില്‍ താഴെ ഗ്ലൂക്കോസും ഫ്രക്ടോസും, അഞ്ചുശതമാനത്തില്‍ താഴെ വീതം ധാതുക്കള്‍, ജലാംശം എന്നിവയും അടങ്ങിയിട്ടുണ്ട്. ദ്രവരൂപ ത്തിലുള്ള ശര്‍ക്കരയില്‍ 30-36 ശതമാനം ജലം, 40-60 ശതമാനം സൂക്രോ സ്, 15-25 ശതമാനം ഗ്ലുക്കോസും ഫ്രക്ടോസും, 0.3 ശതമാനം കാത്സ്യം എന്നിവ അടങ്ങിയിരിക്കുന്നു.

100 മില്ലിഗ്രാം ദ്രവ ശര്‍ക്കരയില്‍

100 മില്ലിഗ്രാം ദ്രവശര്‍ക്കരയില്‍ 8.5 മുതല്‍ -10 മില്ലിഗ്രാം വരെ ഇരുമ്പ്, 0.5 മില്ലിഗ്രാം ഫോസ്ഫറസ്, 0.1 മില്ലിഗ്രാം മാംസ്യം, 14 മില്ലിഗ്രാം ജീവകം എന്നി വ അടങ്ങിയിരിക്കുന്നു.

തരി ശര്‍ക്കരയില്‍

തരി ശര്‍ക്കരയില്‍ 80-90 ശതമാനം സൂക്രോസ്, 5-9 ശതമാനം ഗ്ലൂക്കോസും ഫ്രക്ടോസും, 0.4 ശതമാനം മാംസ്യം, 0.1 ശതമാനം കൊഴു പ്പ്, ഒമ്പതു ശതമാനം കാല്‍സ്യം, നാലു ശതമാനം ഫോസ്ഫറസ്, 12 ശതമാനം ഇരുമ്പ് എന്നിവയുണ്ട്.

ശര്‍ക്കര മരുന്ന്

ആയുര്‍വേദത്തില്‍ ശര്‍ക്കര മരു ന്നാണ്. രക്ത ശുദ്ധീകരണത്തിനും സിറപ്പുണ്ടാക്കുന്നതിനുമുള്ള അടി സ്ഥാന ഘടകമായും വലിയ തോതില്‍ ഉപയോഗിക്കുന്നു.

ഖര ശര്‍ക്കരയും പ്രതിസന്ധിയും

ഖര ശര്‍ക്കരയുണ്ടാക്കുന്നത് ഇ ന്നും പഴയ, പരമ്പരാഗത രീതിയി ലാണ്. ഉത്പാദനക്ഷമത കുറഞ്ഞ പഴയ ക്രഷറുകളും ചൂളകളുമാണ് ശര്‍ക്കര ഉത്പാദനം ലാഭകരമാകാ ത്തതിനു കാരണം. കിട്ടുന്ന വിലയും തുച്ഛമാണ്. 'സെറ്റ് പോയിന്റ്' അറിയു ന്നതിലും അച്ചുകള്‍ ഉണ്ടാക്കുന്ന തിലും ശരിയായ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യതക്കുറവും ഖര ശര്‍ക്കര നിര്‍മാണത്തെ പ്രതികൂല മായി ബാധിക്കുന്നു. ഇതൊക്കെ യാണെങ്കിലും ഇന്ത്യയില്‍ ഏറ്റവും അധികം ഉത്പദിക്കപ്പെടുന്നത് ഖരശര്‍ ക്കരയാണ്. അതില്‍ തന്നെ നല്ല സ്വര്‍ണ നിറത്തിലുള്ള ശര്‍ക്കരയ് ക്കാണ് കൂടുതല്‍ വിപണി. ഇന്ത്യയിലു ണ്ടാക്കുന്ന ശര്‍ക്കരയുടെ സിംഹ ഭാഗ വും കയറ്റുമതി ചെയ്യുകയാണ്. ഭൗമ സൂചക പദവി ലഭിച്ചിട്ടുള്ള മറയൂര്‍ ശര്‍ക്കരയും സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ശര്‍ക്കരയും കേരളത്തിലെ ശര്‍ക്കരയു ടെ യശസു കൂട്ടുന്നവയാണ്.

എപിഇഡിഎയുടെ 2018-19ലെ കണക്കനുസരിച്ചു 1600 കോടിയുടെ കയറ്റുമതി വരുമാനം ശര്‍ക്കര ഇന്ത്യ യ്ക്ക് നേടിത്തന്നിട്ടുണ്ട്. ശ്രീലങ്ക, നേപ്പാള്‍, ബെനിന്‍, അമേരിക്ക, ഇ ന്തോനേഷ്യ എന്നീ രാജ്യങ്ങളി ലേ ക്കാണ് പ്രധാന കയറ്റുമതി. അതു കൊണ്ടു തന്നെ ഈ മേഖല യിലെ ഉണര്‍വ്‌നിലനിര്‍ത്തണം. അതിന് ശര്‍ക്കരയില്‍ അനുവദനീയ അളവി ലേ രാസപദാര്‍ഥങ്ങളും സൂഷ് മാണു ക്കളുമുള്ളൂവെന്ന് പരിശോധിച്ച് ഉറപ്പാക്കണം.

ശര്‍ക്കര സംസ്‌കരണത്തില്‍ കുമ്മായം മുതല്‍ മാരക രാസപദാര്‍ഥങ്ങള്‍ വരെ

ശര്‍ക്കര സംസ്‌കരണത്തില്‍ മാരക രാസപദാര്‍ഥങ്ങള്‍ അമിത അളവില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊല്‍ഹാപൂരിലെ ശര്‍ക്കര നിര്‍മാണത്തെ കുറിച്ച് യോഗേഷ് ശങ്കര്‍ കുംഭാര്‍ എന്നയാള്‍ 2016-ല്‍ നടത്തിയ പഠനത്തില്‍ ശര്‍ക്കര സംസ്‌കരണത്തില്‍ കുമ്മായം, സോഡിയം കാര്‍ബണേറ്റ്, സോഡിയം ബൈ കാര്‍ബ ണേറ്റ്, സൂപ്പര്‍ ഫോസ്‌ഫേറ്റ്, ആലം, സോഡിയം ഹൈഡ്രജന്‍ സള്‍ഫേറ്റ് എന്നീ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തി. ശര്‍ക്കര കേടുകൂടാതെ സൂക്ഷിക്കുന്നതിനു വേറെയും രാസ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നു. ഇതു കൂടാതെ വെണ്ടയ്ക്കയും റവയും ഉപയോഗിക്കുന്നതായും പഠനത്തിലുണ്ട്. അമിതമായി ഉപയോ ഗിക്കുന്ന രാസപദാര്‍ഥങ്ങള്‍ കാന്‍സര്‍ പോലുള്ള മാരകരോഗ ങ്ങള്‍ക്കു വഴിവയ്ക്കും.

ശര്‍ക്കരയും പേരുകളും

ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും ശര്‍ക്കര വലിയതോതില്‍ ഉപയോഗിക്കുന്നു. പല രാജ്യങ്ങളിലും പല പേരുകളിലാണ് ശര്‍ക്കര അറിയപ്പെടുന്നത്. ഗുര്‍, ദേശി എന്ന് പാക്കിസ്ഥാനില്‍ അറിയപ്പെടുന്നു. ബ്രസീലില്‍ രാപാദുര എന്നാണ് വിളിപ്പേര്. ശ്രീലങ്കക്കാര്‍ ഹകുറാ എന്നു വിളിക്കുന്നു. പനേലയെന്നാണ് കൊളംബിയന്‍ നാമം. പിലോന്‍സില്ലോ എന്ന് മെക്‌സിക്കോക്കാര്‍ വിളിക്കും. അമേരിക്ക, ഇന്തോനേഷ്യ, ജര്‍മ്മനി, ചൈന, കാനഡ, കൊറിയ, മലേഷ്യ , നെതര്‍ലന്‍ഡ്‌സ് എന്നിവ ശര്‍ക്കര ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-
Dr.K. Chandran
Principal Scientist & S/ic
Sugarcane Breeding Institute
Research Centre, Kannur
Kerala-670002, India

Mob:09447486554, Ph: 0497-2705054:
Fax 0497-2705054
email:[email protected]
[email protected]

ഡോ. കെ. ചന്ദ്രന്‍, ഡോ. എം. നിഷ, ഡോ. ബി. മഹേന്ദ്രന്‍, ഡോ. ആര്‍. ഗോപി
ഐസിഎആര്‍ ഷുഗര്‍കെയ്ന്‍ ബ്രീഡിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് സെന്റര്‍, കണ്ണൂര്‍