കോവിഡാനന്തരം കാര്‍ഷിക സംരഭകത്വം
കോവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി ഉയര്‍ന്നു വരുന്നത് കാര്‍ഷികമേഖലയാണ്. ഉപഭോക്താക്കളില്‍ നിന്ന് ഉത്പാദകരിലേക്കു മാറുകയെന്നതാണ് പ്രതിവിധി. കൃഷിയില്‍ നിന്ന് നേട്ടമുണ്ടാകണമെങ്കില്‍ ഗുണനി ലവാരത്തോടെ ഉത്പാദിപ്പിച്ച് ഇടനില ക്കാരെ ഒഴിവാക്കി വിപണനം നടത്താ നുള്ള വഴികള്‍ പഠിക്കണം. തന്റെ അധ്വാനത്തിന്റെ ന്യായവിഹിതം നേരിട്ടു കര്‍ഷകന്റെ കൈകളിലെത്തി ക്കാന്‍ സംരംഭകത്വത്തിനേ സാധിക്കൂ. മറ്റേതൊരു വ്യവസായവും പോലെ കൃഷിയെയും സംരംഭമാക്കാം. കാര്‍ ഷിക മേഖലയിലെ സംരംഭ സാധ്യത കള്‍ ഉപയോഗപ്പെടുത്തി, കര്‍ഷകര്‍ സ്വയം സംരംഭകരായി മാറണം. അധിക ഉത്പാദനത്തെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റണം. ഉത്പന്ന നഷ്ടം കുറച്ച് അധിക ആദായം നേടാന്‍ ഇതുമൂലം സാധിക്കും. തൊഴില്‍ നഷ്ടപ്പെട്ട നിരവധി പേരാണ് പ്രത്യാശയോടെ കാര്‍ഷിക മേഖലയെ ഉറ്റുനോക്കുന്നത്. കാലം മാറിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷിക മേഖലയും സാങ്കേതിക വിദ്യയുടെ പിന്തുണയോടെയുള്ള സംരംഭകത്വത്തിന്റെ പാതയിലാണ്.

റീസ്റ്റാര്‍ട്ട് കേരള- റീസ്റ്റാര്‍ട്ട് സ്റ്റാര്‍ട്ടപ്പ്

സ്റ്റാര്‍ട്ടപ്പുകള്‍ തരംഗമാകുന്ന ഇ ക്കാലത്ത് കാര്‍ഷിക സംരംഭങ്ങള്‍ക്ക് ഉണര്‍വേകാന്‍ നിരവധി ധനസഹായ പദ്ധതികളാണുള്ളത്. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ സഹായഹസ്തവുമായി മുന്നിലുണ്ട്. കുറഞ്ഞ പലിശയ്ക്ക് വ്യാവസായിക ലോണ്‍ ലഭ്യമാകുന്നതിനാല്‍ സംരംഭകര്‍ക്കു വളരാന്‍ അനുകൂലമായ ഒരു സാഹചര്യമുണ്ട്. കൂടാതെ സ്ത്രീ സംരംഭക മുന്നേറ്റത്തിനായി പ്രത്യേക പാക്കേജുകളും സര്‍ക്കാര്‍ ആവിഷ് കരിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള അഗ്രിബി സിനസ് ഇന്‍ക്യുബേറ്ററുകള്‍ നവ സംരംഭകര്‍ക്ക് പ്രോത്സാഹനവും പ്രത്യാശയും നല്‍കുന്നു. കേരള കാര്‍ ഷിക സര്‍വകലാശാലയുടെ അഗ്രിബി സിനസ് ഇന്‍ക്യുബേറ്ററും കാര്‍ഷിക സംരംഭകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കുന്നുണ്ട്. കേരളത്തിലെ തനതു പഴങ്ങളു ടെയും പച്ചക്കറികളുടെയും സംസ്‌കരണ മാര്‍ഗങ്ങള്‍ പരിശീലിപ്പിച്ച്, സാങ്കേതികവിദ്യ കൈമാറി, അവ ഇന്‍ക്യുബേറ്ററിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നു. കര്‍ഷകരുടെയും സംരംഭകരുടെയും സംശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരവും നിര്‍ദേശിക്കുന്നു. സ്ത്രീസൗഹൃദ യന്ത്രങ്ങളുടെ വികസനവും അഗ്രി ബിസിനസ് ഇന്‍ക്യുബേറ്ററില്‍ ചെയ് തുവരുന്നു. ഇതിനായി എല്ലാമാസവും സൗജന്യപരിശീലനക്കളരികളും സംഘടിപ്പിക്കുന്നു.

റാഫ്താര്‍ അഗ്രിബിസിനസ് ഇന്‍ക്യുബേറ്റര്‍

കേരള കാര്‍ഷിക സര്‍വകലാശാലയുടെ സംരംഭകത്വ വികസന പ്രവര്‍ ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ് റാഫ്താര്‍ അഗ്രിബിസിനസ് ഇന്‍ക്യു ബേറ്റര്‍. കേന്ദ്ര കൃഷി മന്ത്രാലയ ത്തിന്റെ മേല്‍നോട്ടത്തില്‍ ആവിഷ്‌ക രിച്ചിരിക്കുന്ന പദ്ധതിയാണ് "RKVY- RAFTAAR'. കാര്‍ഷിക മേഖലയിലെ നൂതന ആശയങ്ങളെ വാണിജ്യ വത്കരിക്കുക, സംരംഭമായി വളര്‍ ത്തിയെടുക്കുക, അഗ്രിസ്റ്റാര്‍ട്ടപ്പുക ള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയാണ് KAU- RAFTAAR അഗ്രിബിസിനസ് ഇന്‍ക്യുബേറ്ററിന്റെ ലക്ഷ്യം. നൂതന ആശയമുള്ള ഏതൊരു വ്യക്തിക്കും അവരുടെ ആശയങ്ങളെ സംരംഭമായി മാറ്റിയെടുക്കുന്നതിനുള്ള സാങ്കേതിക, സാമ്പത്തിക, വിദഗ്ധ സഹായങ്ങള്‍ ഇതിലൂടെ നല്‍കുന്നു. സംരംഭകര്‍ക്കായി അഗ്രിപ്രണര്‍ഷിപ്പ് ഓറിയ ന്റേഷന്‍ പ്രോഗ്രാം, സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യു ബേഷന്‍ പ്രോഗ്രാം എന്നിങ്ങനെ രണ്ടു പ്രോഗ്രാമുകളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ആശയഘട്ടത്തിലുള്ള സംരംഭകരെ ലക്ഷ്യം വയ്ക്കുന്ന അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാമിലൂടെ (കെ.എ.യു. റെയ്‌സ്) നവസംരഭകര്‍ക്ക് അവരുടെ വേറിട്ട ആശയ ങ്ങള്‍ പ്രോട്ടോടൈപ്പുകളായി വിക സിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആശയങ്ങള്‍ പ്രോട്ടോടൈപ്പു കളായി വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക, സാമ്പത്തിക സഹായവും വിദഗ്ധ പിന്തുണയും അഗ്രി ബിസിനസ് ഇന്‍ക്യുബേഷന്‍ സൗകര്യം ഉപയോഗിക്കാനുള്ള അവസരവും നല്‍കുന്നു. രണ്ടുമാസത്തെ പരിശീലന കാലയളവില്‍ പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റും ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തി യാക്കിയവരില്‍ നിന്ന് തെരഞ്ഞെടു ക്കുന്നവര്‍ക്ക് അഞ്ചുലക്ഷംരൂപ വരെ ഗ്രാന്‍ഡ് അനുവദിക്കും.

സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍

പ്രാരംഭഘട്ടത്തിലുള്ള അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിലൂടെ (കെഎയു പേസ്) നിലവിലുള്ള പ്രോട്ടോടൈപ്പുകളുടെ വാണിജ്യവത്കരണത്തിന് അവസരമൊരുക്കു ന്നു. സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്ക പ്പെടുന്നവര്‍ക്ക് കാര്‍ഷിക സര്‍വക ലാശാലയുടെ ഇന്‍ക്യുബേഷന്‍ സൗ കര്യം ഉപയോഗപ്പെടുത്താനുള്ള അവസരത്തോടൊപ്പം ബിസിനസ് പ്ലാനുകള്‍ തയാറാക്കുന്നതിനുള്ള പരിശീലനവും വിപണി കണ്ടെത്തുന്നതിനുള്ള സഹായങ്ങളും ലഭ്യമാക്കുന്നു. വിവിധഘട്ട സ്‌ക്രീ നിംഗുകള്‍ക്കു ശേഷം തെരഞ്ഞെടു ക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പരമാ വധി 25 ലക്ഷം രൂപ ഗ്രാന്‍ഡ് ലഭ്യമാക്കും.

കെഎയു- റെയ്‌സ് 2019 പ്രോഗ്രാ മിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആറ് നവസംരംഭകര്‍ക്കും കെഎയു പേസ്- 2019 പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 10 സ്റ്റാര്‍ട്ടപ്പു കള്‍ക്കും ഗ്രാന്‍ഡ് ലഭ്യമാക്കുന്ന തിനുള്ള നടപടികള്‍ KAU RAF TAAR അഗ്രിബിസിനസ് ഇന്‍ക്യുബേറ്ററില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

ലോകബാങ്കും ഇന്ത്യന്‍ കൗണ്‍ സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ ച്ചും കേന്ദ്ര സര്‍ക്കാരും സംയു ക്തമായി നാഷണല്‍ അഗ്രിക്ക ള്‍ച്ചറല്‍ ഹയര്‍ എഡ്യുക്കേഷന്‍ പ്രോജക്ടിന്റെ ഭാഗമായി കേരള കാര്‍ ഷിക സര്‍വക ലാശാലയ്ക്കു കീഴില്‍ നാളികേരാ ധിഷ്ഠിത വിജ്ഞാന നൈപുണ്യ വികസന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. നാളികേര മേഖലയില്‍ ഉന്നത ഗവേഷണവും മൂല്യവര്‍ധനവും ലക്ഷ്യംവയ്ക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളെയും കര്‍ഷക കൂട്ടായ്മകളെയും വ്യക്തി ഗത സംരംഭങ്ങളെയും പ്രോത്സാഹി പ്പിക്കുന്നു. ഇന്‍ക്യുബേഷന്‍ സംവി ധാനവും സ്ത്രീകള്‍ക്കുള്ള പരാതി പരിഹാര കേന്ദ്രവും പ്രവര്‍ത്തി ക്കുന്നുണ്ട്.


അഗ്രിബിസിനസ് ഇന്‍ക്യുബേറ്റര്‍ നിരവധി സാങ്കേതിക വിദ്യകള്‍ വിക സിപ്പിച്ചെടുത്തിട്ടുണ്ട്. തനതായ നിറവും രുചിയും നിലനിര്‍ത്തി ഫ്രൈഡ് ചിപ്‌സുകള്‍ ഉണ്ടാക്കാവുന്ന വാക്വം ഫ്രൈയിംഗ് സാങ്കേതിക വിദ്യ അതിലൊന്നാണ്. എണ്ണ ഒരു തവണ ഉപയോഗിച്ച് ഒഴിവാക്കുന്നതിനു പകരം ഏകദേശം അറുപതു തവണ വരെ വീണ്ടും ഉപയോഗിക്കാമെന്ന താണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷത. കുറഞ്ഞ സമയത്തിനുള്ളില്‍ പാകം ചെയ്യാവു ന്ന പാസ്ത, ന്യൂഡില്‍സ് തുടങ്ങിയവ യ്ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാ ണ്. മൈദ പൂര്‍ണമായും ഒഴിവാക്കി ഞവര, രക്തശാലി എന്നീ ഔഷധഗു ണമേറിയ അരികളില്‍ നിന്നു പോഷക സമൃദ്ധവും ആരോഗ്യദായകരവുമായ ഗ്ലൂട്ടന്‍ രഹിത പാസ്ത, അവല്‍ എന്നിവ ഉണ്ടാക്കാം. ഗാമ- ബ്യൂട്ടെറിക് ആസിഡിനാല്‍ സമൃദ്ധമായ ഗാബ അരയില്‍ നിന്നുണ്ടാക്കുന്ന പോഷക സമൃദ്ധമായ അവലും അഗ്രിബിസി നസ് ഇന്‍ക്യുബേറ്ററിന്റെ കണ്ടുപിടി ത്തങ്ങളിലൊന്നാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉപഭോക്തൃ സ്വീകാര്യതയേറിയ, സ്വാദിഷ്ടവും മാര്‍ദ്ദവവുമുള്ള പുട്ട് ഉണ്ടാക്കി യെടുക്കുന്നതിനുള്ള സ്റ്റീമ്ഡ് പുട്ട് പൊടിയുടെ സാങ്കേതിക വിദ്യയും അഗ്രിബിസിനസ് ഇന്‍ക്യുബേറ്ററില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട ്.

ദീര്‍ഘകാലം സംഭരിച്ചു വയ്ക്കാന്‍ സാധിക്കുന്ന ഉത്പന്നങ്ങുടെ നിര്‍മാണ ത്തിനായുള്ള റിട്ടോര്‍ട്ട് പൗച്ച് സാങ്കേ തിക വിദ്യയും ലഭ്യമാണ്. കയറ്റുമതി സാധ്യതയുള്ള ചക്കവരട്ടി, ഇടിയന്‍ച്ചക്ക എന്നിവ വ്യാവസായികാടി സ്ഥാനത്തില്‍

സംസ്‌കരിച്ച് സംഭരിച്ചു വയ്ക്കുന്ന തിനായി റിട്ടോര്‍ട്ട് പൗച്ച് സാങ്കേതിക വിദ്യ ഉപയോഗിക്കാ വുന്നതാണ്. നെല്ലു പുഴുങ്ങി ഉണ ക്കി യെടുക്കുന്നതിനായി സ്ത്രീ സൗഹൃദ മിനി പാര്‍ബോയിലിംഗ് യൂണിറ്റും നെല്ല് കുത്തിയെടുക്കു ന്നതിനായി മിനി റൈസ്മില്‍ യൂ ണിറ്റും അഗ്രിബി സിനസ് ഇന്‍ക്യു ബേറ്ററില്‍ വികസിപ്പി ച്ചെടുത്തിട്ടു ണ്ട്. വിളവെടുപ്പിനുശേഷം ഉപയോഗ ശൂന്യമായി പാഴായി പോകുന്ന വാഴപ്പിണ്ടിയില്‍ നിന്ന് ആരോഗ്യ പ്രദമായ പൊടി ഉത്പന്നം ഉണ്ടാ ക്കുന്ന സാങ്കേതികവിദ്യ മറ്റൊരു കണ്ടുപിടിത്തമാണ്.

ഇവയ്ക്കു പുറമെ പഴങ്ങളുടെയും പച്ച ക്കറികളുടെയും സംസ്‌കരണ ത്തി നായുള്ള ഒട്ടേറേ സാങ്കേതിക വിദ്യകളും അഗ്രിബിസിനസ് ഇന്‍ ക്യു ബേറ്ററില്‍ ലഭ്യമാണ്. ചക്ക ചുള ആയാസരഹിതമായി അരിഞ്ഞെടു ക്കുന്നതിനായി വികസിപ്പിച്ച ചക്ക അരിയല്‍ യന്ത്രം ഇവയിലൊന്നാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളും ചെറു കഷണങ്ങളായി ചതുരാകൃതിയിലും നീളത്തിലും അരിഞ്ഞെടുക്കാന്‍ സഹായകരമായ സ്ലൈസര്‍ കം ഡൈസര്‍, പഴങ്ങളും പച്ചക്കറികളും അവയുടെ തനതായ നിറം നഷ്ട മാകാതെ ഉണക്കിയെടു ക്കുന്നതി നായി പുഴുങ്ങലും ഉണക്കലും ഒരു യന്ത്രത്തില്‍ ചെയ്‌തെടുക്കാവുന്ന ബ്ലാഞ്ചര്‍ കം ഡ്രൈയര്‍ എന്നിവയും ലഭ്യമാണ്.

പഴം, പച്ചക്കറി എന്നിവയുടെ സംഭരണ കാലാവധി വര്‍ധിപ്പിക്കു ന്നതിനായി രാസവസ്തുക്കളടങ്ങിയ മെഴുകിനു ബദലായി 'ഭക്ഷ്യമെഴുകായ തേനീച്ച മെഴുകും തവിടെണ്ണയും ചേര്‍ന്ന മിശ്രിതവും വികസിപ്പിച്ചിട്ടുണ്ട്. ഇവ പഴങ്ങളിലും പച്ചക്കറി കളിലും ആവരണം ചെയ്യാനനു യോജ്യമായ മെഴുക് ആവരണ യന്ത്രവുമുണ്ട്. പഴങ്ങളില്‍ നിന്നു ജാം, ജെല്ലി എന്നിവ നിര്‍മിക്കുന്നതിനായി ഫ്രൂട്ട് കോണ്‍സെന്‍ട്രേറ്ററുകളും ഉപയോഗിക്കാവുന്നതാണ്.

പഴങ്ങളില്‍ നിന്നും രുചിയേറിയ ഉണക്കിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കി യെടുക്കുന്നതിനായി ഓസ്‌മോ-ഡീ ഹൈഡ്രേഷന്‍ അല്ലെങ്കില്‍ വാക്വം ഇംപ്രിഗ്നേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാം. വാക്വം ഇംപ്രിഗ്നേ ഷന്‍ സാങ്കേതിക വിദ്യ ഉപയോഗ പ്പെടുത്തുക വഴി പഞ്ച സാര ലായിനി എളുപ്പത്തില്‍ പഴങ്ങളിലേക്ക് ആഗി രണം ചെയ്യ പ്പെടുന്നതിനാല്‍ സമയം ലാഭിക്കാ വുന്നതാണ്.

അഗ്രി ബിസിനസ് ഇന്‍ക്യു ബേറ്ററില്‍ മാസംന്തോറും സംഘടി പ്പിക്കുന്ന സൗജന്യപരി ശീലനക്കള രികളില്‍ പങ്കെടുക്കുന്നതിനും ഇന്‍ ക്യുബേഷന്‍ സൗകര്യങ്ങള്‍ ഉപയോ ഗപ്പെടു ത്തുന്നതിനുമായി താഴെ പറയുന്ന വിലാസത്തില്‍ ബന്ധ പ്പെടാവുന്ന താണ്.

കാര്‍ഷിക സര്‍വകലാശാലയില്‍ ബന്ധപ്പെടാം

അഗ്രി ബിസിനസ് ഇന്‍ക്യുബേറ്ററില്‍ സംഘടിപ്പിക്കുന്ന സൗജന്യ പരിശീലനക്കളരികളില്‍ പങ്കെടുക്കുന്നതിനും ഇന്‍ക്യുബേഷന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുമായി താഴെ പറയുന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
ഡോ. കെ.പി. സുധീര്‍
അഗ്രിബിസിനസ് ഇന്‍ക്യുബേറ്റര്‍ മേധാവി
കാര്‍ഷിക എന്‍ജിനീയറിംഗ് വിഭാഗം,
ഹോര്‍ട്ടികള്‍ച്ചര്‍ കോളജ്
കേരള കാര്‍ഷിക സര്‍വകലാശാല
വെള്ളാനിക്കര, തൃശൂര്‍- 680 656
ഫോണ്‍: 0487 243 83 32, 8075304392
e-mail: [email protected], [email protected]

ഡോ. കെ.പി. സുധീര്‍
ഗ്രീഷ്മ കെ.
ശ്രീലക്ഷ്മി കെ. ഉണ്ണി