കൃഷി പുനരുജ്ജീവനത്തിന് ജൈവഗൃഹവും സുഭിക്ഷ കേരളവും
കൃഷി പുനരുജ്ജീവനത്തിന് ജൈവഗൃഹവും സുഭിക്ഷ കേരളവും
മഹാപ്രളയം നാശം വിതച്ചത് 2018ലാണ്. 2019- ലെ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ മുതലായ പ്രകൃതി ക്ഷോഭങ്ങള്‍ പ്രതിസന്ധിയിലാക്കിയ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് 'റീബില്‍ഡ് കേരള ഇനീഷേറ്റീവിനു കീഴില്‍ 'ജൈവ ഗൃഹം' എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചത്. സംയോജിത കൃഷി രീതികളിലൂടെ കര്‍ഷകരുടെ ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുകയെന്നതാണ് 'ജൈവ ഗൃഹം' പദ്ധതികൊണ്ട് ഉദ്ദേശിക്കുക. 50 കോടി രൂപയുടെ പദ്ധതിയാണിത്. പ്രാരംഭഘട്ടത്തില്‍ വയനാട്, ഇടുക്കി ജില്ലകള്‍ക്കാണ് മുന്‍തൂക്കം.

സ്ഥലം, സമയം, ഊര്‍ജം എന്നിവ പരമാവധി ഉപയോഗപ്പടുത്തികൊണ്ടാണ് പദ്ധതി നടപ്പാക്കുക. കാര്‍ഷികയന്ത്രവത്കരണം, ആധുനിക കൃഷിരീതി കള്‍, കാര്‍ഷികവായ്പകള്‍ എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള വികേന്ദ്രീകൃത കാര്‍ഷിക ഉത്പാദനമാണ് ലക്ഷ്യം.

പ്രാരംഭഘട്ടത്തില്‍ പദ്ധതിയേക്കുറിച്ച് കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കും. ഇതോടനുബന്ധിച്ച് സംയോജിത കൃഷിരീതി നടപ്പാക്കാന്‍ തയാറുള്ള കര്‍ഷകരുടെ നിലവിലെ കൃഷിരീതികളുടെ അവലോകനം നടത്തണം. തുടര്‍ന്ന് വിശദമായ ഫാം പ്ലാന്‍ തയാറാക്കി കാര്‍ഷിക വിദഗ്ധരുടെ സമിതി മുമ്പാകെ അവതരിപ്പിച്ച് അംഗീകാരം വാങ്ങണം. ഫാം പ്ലാന്‍ അംഗീകരിച്ചതിനു ശേഷം കര്‍ഷകര്‍ക്ക് പദ്ധതി നടപ്പാക്കാവുന്ന താണ്.

പദ്ധതി നടപ്പാക്കല്‍ രണ്ടു രീതിയില്‍

1. നിലവിലുള്ള യൂണിറ്റുകളുടെ പരിപോഷണം

കൃഷി- മൃഗപരിപാലനം എന്നിവ സംയോജിപ്പിച്ചുകൊണ്ട് നിലവില്‍ സംയോജിത കൃഷി നടത്തുന്നവരുണ്ട്. ഈ യൂണിറ്റുകളില്‍ പലതും അടിസ്ഥാനസൗകര്യ അപര്യാപ്ത കളുള്ളവയാണ്. ഉദാഹരണമായി പഴ യ രീതിയിലുള്ള തൊഴുത്ത്, ശരിയായ മാലിന്യ സംസ്‌കരണ രീതികള്‍ അവലംബിക്കാത്തവ, മഴവെള്ള സംഭ രണത്തിന്റെ അപര്യാ പ്തത, കിണര്‍ റീചാര്‍ജിംഗ് ഇല്ലാത്തവ, യന്ത്രവത്ക രണത്തിന്റെ കുറവ് തുടങ്ങിയവ. നിലവിലുള്ള സംരംഭത്തിന്റെ അടി സ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കു ന്നതിനു കൂടുതല്‍ സഹായങ്ങള്‍ ന ല്കി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാ നം ലഭ്യമാക്കത്തക്ക രീതിയില്‍ ഇവയെ പുനരുധരിക്കുക. ഇങ്ങനെയുള്ള യൂണിറ്റുകള്‍ക്ക് വിദ ഗ്ധരുടെ മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം അനുവദിക്കുക.

2. പുതിയ സംയോജിത കൃഷി യൂണിറ്റുകള്‍ സ്ഥാപിക്കല്‍

സംയോജിത കൃഷിരീതി അവ ലംബി ക്കുന്നതിനു താത്പര്യമുള്ള, അഞ്ചു സെന്റെ ങ്കിലും കൃഷിയിടമുള്ള കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണ ഭോക്താവാകാവുന്നതാണ്. ഓരോ ഗുണഭോക്താവും തയാറാക്കുന്ന ഫാം പ്ലാന്‍ അനുസരിച്ച് കുറഞ്ഞത് അഞ്ചു സംരംഭ ങ്ങളെങ്കിലും ചെയ്തിരി ക്കണം.

സംസ്ഥാനത്ത് ആകെ 14,000 സംയോജിത കൃഷി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതി ലക്ഷ്യ മിടുന്നത്. യൂണിറ്റുകളുടെ സ്ഥലവിസ് തൃതിക്കും നടപ്പിലാക്കുന്ന സംരംഭങ്ങളുടെ എണ്ണത്തിനും ആനുപാതി കമായിട്ടാ യിരിക്കും പദ്ധതിയുടെ സാമ്പത്തിക സഹായം അനുവദി ക്കുന്നത്. യൂണിറ്റുകളുടെ സ്ഥലവി സ്തൃതി അനുസരിച്ചുള്ള സാമ്പത്തിക സഹായം താഴെ പറയും പ്രകാരമാണ്.

3. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്

കുറഞ്ഞത് 200 സ്‌ക്വയര്‍ മീറ്റര്‍ (അഞ്ചു സെന്റ്) മുതല്‍ 20,000 സ്‌ക്വയര്‍ മീറ്റര്‍ (500 സെന്റ്) സ്ഥല വിസ്തൃതിയുള്ള കര്‍ഷകനെ യാണ് ഗുണഭോക്താവായി തെരഞ്ഞെടുക്കേ ണ്ടത്. സ്വന്തമായി കുറഞ്ഞത് അഞ്ചു സെന്റ് ഭൂമിയുള്ളവരും മറ്റു കൃഷി കളായ വാഴ, പച്ചക്കറി, കിഴങ്ങു വര്‍ഗങ്ങള്‍ മുതലായവ വാടക ഭൂമിയി ലോ കുടുംബാംഗങ്ങളുടെ ഭൂമിയിലോ കൃഷി ചെയ്യുന്നവര്‍ക്കും പദ്ധതി ഗുണഭോക്താവാകാം. സ്വന്തം ഭൂമിയില്‍ പശു, ആട്, കോഴി മുത ലായവ ചെയ്യുന്നതോടൊപ്പം വാടക ഭൂമിയില്‍ സംയോജിത കൃഷിരീതി അവലംബിക്കുന്നതിനു സഹായം നല്കാം. കുറഞ്ഞത് 14,000 കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോ ജനം ലഭിക്കും. ഗുണഭോക്താവ് നടപ്പിലാക്കിയതോ മെച്ചപ്പെടുത്തിയ തോ ആയ അഞ്ചു സംരംഭങ്ങളുടെ മൂല്യനിര്‍ണയ ത്തിന്റെ അടിസ്ഥാന ത്തില്‍ സാമ്പത്തിക സഹായം നല്കും. ഇത്തരത്തില്‍ പരമാവധി 23,000 കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പദ്ധതി നടപ്പാക്കല്‍

തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് അംഗീ കാരം ലഭിച്ച ഫാം പ്ലാന്‍ പ്രകാരം, കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ സാങ്കേ തിക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട താണ്. ഓരോ യൂണിറ്റിലും താഴെ പറയുന്ന സംരംഭങ്ങളില്‍ നിന്ന് കുറഞ്ഞത് അഞ്ചെണ്ണം ഉള്‍ക്കൊള്ളി ക്കേണ്ടതാണ്.

പോഷകത്തോട്ടം: അഗ്രോ ഇക്കോള ജിക്കല്‍ സോണ്‍ അധിഷ്ഠിതമായി പോഷകത്തോട്ടം (വലമഹവ്യേ ുഹമലേ) എന്ന ആശയം നടപ്പിലാക്കുന്നതി നായി പ്രാദേശി കമായി അനുയോ ജ്യമായ ധാന്യങ്ങള്‍, ചെറുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങി യവ കൃഷിയിടത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

മൃഗ-പക്ഷി പരിപാലന യൂണിറ്റ്: പാല്, മുട്ട, ഇറച്ചി തുടങ്ങിയവയ്ക്കായി പശു, ആട്, എരുമ, പന്നി, കോഴി, മുയല്‍, താറാവ്, കാട തുടങ്ങിയവയില്‍ ഏതെങ്കിലും ഒരിനം നിര്‍ബന്ധമായും ഉള്‍പ്പെടു ത്തണം. 40 സെന്റിന് മുക ളില്‍ സ്ഥലവിസ്തൃ തിയുള്ള ഐ. എഫ്.എസ് പ്ലോട്ടുകളില്‍ പ്രത്യേകി ച്ചും കൃഷി പാഠശാലയായി തെരഞ്ഞെ ടുക്കുന്നവയി ല്‍ പശു, ആട് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരി ക്കേണ്ട താണ്.

മത്സ്യകൃഷി : സ്ഥല ലഭ്യതയ്ക്കും പുരയിടത്തിന്റെ വിസ്തൃതിക്കും അനുസൃതമായി കോണ്‍ക്രീറ്റ്, സില്‍ പോളിന്‍, ഫൈബര്‍ ടാങ്കു കളിലോ പ്രകൃതി ദത്തമായ കുളങ്ങളിലോ മത്സ്യകൃഷി നടത്താം.

കൂണ്‍കൃഷി: മാംസ്യത്തിന്റെ ലഭ്യത യ്ക്കായി കൂണ്‍കൃഷി യൂണിറ്റ് തുടങ്ങാവുന്നതാണ്.

തേനീച്ച വളര്‍ത്തല്‍: പുരയിടത്തിന്റെ വിസ്തൃതിക്ക് അനുസൃതമായി ചെറുതേനീച്ച യൂണിറ്റുകള്‍ സ്ഥാപി ക്കാവുന്നതാണ്. വലിയ പുരയിട ങ്ങള്‍, റബര്‍ തോട്ടങ്ങള്‍, വനങ്ങളു മായി ചേര്‍ന്നുകിടക്കുന്ന കൃഷിയിട ങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ തേനീച്ച (ഇന്ത്യന്‍, ഇറ്റാലിയന്‍) യൂണിറ്റുകള്‍ സ്ഥാപിക്കാവുന്ന താണ്. ഇവ സ്ഥാപി ക്കുന്നതു വഴി കാര്‍ഷിക വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കു ന്നതിനും തേനുത്പാദനത്തിലൂടെ അധിക വരുമാനം ഉണ്ടാക്കുന്നതിനും കര്‍ഷ കനെ സഹായിക്കുന്നു. ഹോര്‍ട്ടികോര്‍ പ്പുമായി ചേര്‍ന്ന് തേനീച്ച കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാം.

അസോള യൂണിറ്റ്: തീറ്റപ്പുല്‍, കന്നുകാലി, കോഴി, മത്സ്യം വളര്‍ ത്തുന്ന കര്‍ഷകര്‍ അസോള കൃഷി ചെയ്യുന്നതു വഴി തീറ്റയുടെ ചെലവ് കുറയ്ക്കാവു ന്നതാണ്. ഇതിനായി സില്‍പോളിന്‍ ടാങ്കില്‍ അസോള കൃഷി ചെയ്യാം. ഇവ ഒരു നല്ല ജൈവവള മായും ഉപയോഗിക്കാവു ന്നതാണ്. കൂടാതെ കാലിത്തീറ്റ ക്കായി സ്ഥലലഭ്യത അനുസരിച്ച് തീറ്റപ്പുല്‍ കൃഷിയും നടപ്പിലാക്കാം.

ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ്:

ജൈവമാലിന്യങ്ങള്‍ പുനഃ ചക്രമണം ചെയ്യുന്നതിന് മണ്ണിര കമ്പോസ്റ്റ്, ബയോ ഡൈജസ്റ്റര്‍, അക്വാപോണിക്‌സ്, ബയോ കമ്പോ സ്റ്റര്‍ തുടങ്ങിയവ സ്ഥാപിക്കാവുന്ന താണ്.

ജലസംരക്ഷണ യൂണിറ്റ്: ജലസംര ക്ഷണം, ഉറപ്പാക്കുന്നതിന് തിരിനന, കണിക ജലസേചനം, പുതയിടല്‍, മേല്‍കൂര മഴവെള്ള സംഭരണം, തെങ്ങിന് തടം തുറക്കല്‍, മഴക്കുഴി നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടുത്താ വുന്നതാണ്. പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാ ക്കുന്ന കണിക ജലസേചനം ഈ പദ്ധതിയുടെ ഗുണ ഭോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്.

പുഷ്പകൃഷി: വിപണന സാധ്യ തയും കര്‍ഷകന്റെ താത്പര്യവും കണക്കി ലെടുത്ത് കട്ട് ഫ്‌ളവേഴ്‌സ്, ലൂസ് ഫ്‌ളവേഴ്‌സ് എന്നിവ കൃഷി ചെയ്യാ വുന്നതാണ്.

തെങ്ങ് അധിഷ്ഠിത ബഹുനില, ഇടവിള കൃഷി: തെങ്ങിന്‍ തോട്ട ങ്ങളില്‍ പപ്പായ, ഗ്രാമ്പൂ, ജാതി, മാവ്, പ്ലാവ്, ശീമച്ചക്ക, വാഴ, കിഴങ്ങുവര്‍ഗ ങ്ങള്‍, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, തീറ്റപ്പുല്ലിനങ്ങള്‍ തുടങ്ങിയവ ബഹു നില, ഇടവിള കൃഷിയായി ചെയ്യാവു ന്നതാണ്.

നിലവിലുള്ള ഐഎഫ്എസ് യൂണിറ്റു കളെ പരിപോഷിപ്പിക്കുന്നതിന് കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ നിര്‍ മാണം, പുനരുധാരണം, പമ്പുസെറ്റ് ഉള്‍പ്പെടെ യുള്ള കാര്‍ഷിക യന്ത്രോ പകരണങ്ങളുടെ വാങ്ങല്‍, നില വിലുള്ള കന്നുകാലികള്‍, വളര്‍ത്തു പക്ഷികള്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയും ഉള്‍പ്പെടുത്താവുന്നതാണ്. കൃഷിഭവന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിശദവിവരങ്ങള്‍ക്ക് കൃഷിഭവനുകളുമായി ബന്ധപ്പെടുക.സുഭിക്ഷ കേരളം: 3860 കോടിയുടെ പദ്ധതി

ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സം സ്ഥാനം 3860 കോടി രൂപയുടെ സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നു. കൃഷി - 1449 കോടി രൂപ, മൃഗസംരക്ഷണം - 118 കോടി, ക്ഷീര വികസനം - 215 കോടി, മത്സ്യ ബന്ധനം - 2078 കോടി എന്നിങ്ങനെയാണ് പദ്ധതി വിഹിതം.

തരിശുനിലങ്ങളില്‍ പൂര്‍ണമായി കൃഷിയിറക്കുക, ഉത്പാദന വര്‍ധന വിലൂടെ കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവ സരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യുവാക്ക ളെയും തിരിച്ചുവരുന്ന പ്രവാസി കളെയും കൃഷിയിലേക്ക് ആകര്‍ഷി ക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധി പ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ യാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

തരിശുനിലങ്ങളില്‍ ശാസ്ത്രീയമാ യാണ് കൃഷിയിറക്കേണ്ടത്. ഏതു കൃഷിയാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായതെന്ന് പ്രാദേശിക തലത്തില്‍ തീരുമാനിക്കണം. ഉടമ സ്ഥരുടെ സമ്മതത്തോടെയും പങ്കാളി ത്തത്തോടെയും കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിനു നേതൃത്വം നല്‍കേണ്ടത്. പുരയിടങ്ങളിലും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ തരിശായി കിടക്കുന്ന ഭൂമിയിലും കൃഷി നടത്തും. മഴക്കാലം തുടങ്ങു മ്പോള്‍ ഒരു കോടി ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കും.

വിപണി വിപുലമാക്കാനും പദ്ധതി യുണ്ട്. പ്രാദേശികമായി തന്നെ വിപണിക്ക് വിപുലമായ സംവിധാനം ഉണ്ടാക്കും. പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കുന്നതിന് ശീതികരണ സംവിധാന ശൃംഖല സൃഷ്ടിക്കും.

സാധാരണഗതിയില്‍ കൃഷിഭൂമി യുടെ ഉടമസ്ഥര്‍ക്കാണ് വായ്പ അനുവദിക്കുക. എന്നാല്‍ തരിശുനില ങ്ങളില്‍ കൃഷിയിറക്കുന്ന സന്നദ്ധ സംഘങ്ങള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ കമ്മിറ്റികള്‍ക്കോ പ്രാഥമിക കാര്‍ഷിക സംഘങ്ങളും സഹകരണ ബാങ്കു കളും വായ്പ അനുവദിക്കും. എല്ലാ കൃഷിക്കും വായ്പ നല്‍കും. ചില പഞ്ചായത്തില്‍ ഒന്നിലേറെ ബാങ്കുകള്‍ കാണും. അങ്ങനെയാണെങ്കില്‍ ഒരു ബാങ്കിനെ ലീഡ് ബാങ്കായി കണക്കാ ക്കുകയും മറ്റു ബാങ്കുകള്‍ അതിനോട് സഹകരിക്കുകയും വേണം. പലിശ രഹിത വായ്പയോ കുറഞ്ഞ പലിശ യ്ക്കുള്ള വായ്പയോ ലഭ്യമാക്കാ നാണ് ഉദ്ദേശിക്കുന്നത്.

കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ രൂപീകരിക്കും. വിത്തുവിതരണ ത്തിനുള്ള ശൃംഖല സ്ഥാപിക്കും. നടീല്‍ വസ്തുക്കള്‍, വളം, കീടനാ ശിനി, തീറ്റ, കോഴിക്കുഞ്ഞു ങ്ങള്‍, ആട്ടിന്‍കുട്ടികള്‍, കന്നുകുട്ടി കള്‍, മത്സ്യക്കുഞ്ഞുങ്ങള്‍ എന്നിവയൊ ക്കെ ഇത്തരം കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കണം. കാര്‍ഷിക സര്‍വകലാ ശാലയുടെയും കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളുടെയും വെറ്റിറിനറി സര്‍വകലാശാലയുടെയും ഫിഷറീസ് സര്‍വകലാശാലയുടെയും കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെയും സേവനം ഈ പദ്ധതിയുടെ വിജയ ത്തിനു വേണ്ടി പരമാവധി പ്രയോജന പ്പെടുത്തും.

സുഭിക്ഷ കേരളം പദ്ധതി നടപ്പാ ക്കുന്നതിന് പഞ്ചായത്ത് തല ത്തില്‍ വ്യക്തമായ പദ്ധതിയുണ്ടാകും. ബന്ധ പ്പെട്ട എല്ലാ വകുപ്പു കളേയും ഇതില്‍ പങ്കാളികളാക്കും.

25,000 ഹെക്ടര്‍ തരിശുനിലത്തില്‍ കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. അതില്‍ നെല്ല് 5000 ഹെക്ടര്‍, പച്ചക്കറി 7000 ഹെക്ടര്‍, വാഴ 7000 ഹെക്ടര്‍, കിഴങ്ങ് 5000 ഹെക്ടര്‍, പയര്‍വര്‍ഗങ്ങള്‍ 500 ഹെക്ടര്‍, ചെറുധാന്യങ്ങള്‍ 500 ഹെക്ടര്‍ എന്നിങ്ങനെയാണ് കണക്കാ ക്കുന്നത്. പുരയിട കൃഷിയില്‍ പച്ച ക്കറിയും കിഴങ്ങുവര്‍ഗങ്ങളും ആകാം.

മൃഗസംരക്ഷണ മേഖല

പതിനായിരം ക്രോസ് ബ്രീഡ് പശു യൂണിറ്റുകള്‍ സ്ഥാപിക്കും. ശുചിത്വ മുള്ള കന്നുകാലി ഷെഡിനു സഹായം നല്‍കും. 5000 ശുചിത്വമുള്ള കന്നു കാലി ഷെഡുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. പുല്‍കൃഷിയുടെ കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

വാണിജ്യ ക്ഷീരകര്‍ഷകര്‍ക്കുള്ള യന്ത്രവത്കരണ പദ്ധതിയില്‍ രണ്ടു കോടി രൂപ സര്‍ക്കാര്‍ സഹായ ത്തോടെ ഇരുനൂറു യൂണിറ്റുകള്‍ സ്ഥാപിക്കും.

ക്ഷീരവികസനം

എല്ലാ പഞ്ചായത്തിലുമായി 8000 ഡയറി യൂണിറ്റുകള്‍. അതുവഴി 11,000 മൃഗങ്ങളെ കര്‍ഷകരുടെ പങ്കാളി ത്തത്തോടെ കൊണ്ടുവരും. ചീസ്, തൈര് തുടങ്ങി പാലില്‍ നിന്നുണ്ടാ ക്കുന്ന മൂല്യവര്‍ധിത വസ്തുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കും. കറവ യന്ത്രങ്ങള്‍ക്കുള്ള സബ്‌സിഡി വര്‍ധി പ്പിക്കാന്‍ ശ്രമിക്കും.

മത്സ്യബന്ധനം

മൂവായിരം ഹെക്ടര്‍ ഉപ്പുവെള്ള കുളങ്ങളില്‍ പേള്‍ സ്‌പോട്ട് ഫാമിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കും. ഇതുവഴി 6,000 മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കും.

ഉപ്പുവെള്ളത്തില്‍ കൂട്ടില്‍ കൃഷി ചെയ്യുന്നതിന് 5000 യൂണിറ്റ് സ്ഥാപി ക്കും. ഇതുവഴി മത്സ്യഉത്പാദനം 5000 ടണ്‍ വര്‍ധിക്കും. 12,000 മത്സ്യത്തൊ ഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കും.

ഒരു യൂണിറ്റിന് ഒരു ലക്ഷം രൂപ ചെലവില്‍ പടുതാകുളത്തില്‍ 5000 മത്സ്യകൃഷി യൂണിറ്റുകള്‍ സ്ഥാപി ക്കും. ഇതുവഴി 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. 14 ജില്ലകളിലും രോഗ നി രീക്ഷണത്തിന് ഓരോ മൊബൈല്‍ അക്വാ ലാബ് സ്ഥാപിക്കും.

സുഭിക്ഷ കേരളം പദ്ധതി വിജയ മാക്കുന്നതിന് തദ്ദേശസ്വയംഭരണ തലത്തിലും വാര്‍ഡ് തലത്തിലും സമിതികള്‍ രൂപീകരിക്കണം. നിയോ ജകമണ്ഡല അടിസ്ഥാനത്തിലും സമിതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശി ക്കുന്നുണ്ട്.

ഗുണഭോക്തൃ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍

1. പ്രളയം, മണ്ണിടിച്ചില്‍ എന്നിവമൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍.
2. യുവകര്‍ഷകര്‍ (40 വയസിനു താഴെ)
3. യുവകര്‍ഷക
4. എസ്.സി., എസ്.ടി. കര്‍ഷകര്‍.
5. കുറഞ്ഞത് അഞ്ചു സംരംഭങ്ങള്‍ ചെയ്യുന്ന, ചെയ്യുവാന്‍ താത്പര്യമുള്ള കര്‍ഷകര്‍.
6. പ്രദര്‍ശനത്തോട്ടമാക്കി മാറ്റാന്‍ താത്പര്യമുള്ള കര്‍ഷകര്‍.

സുഭിക്ഷകേരളം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയായ സുഭിക്ഷകേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ബഹുജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്കാവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായം നല്‍കുന്നതിനും വിവര ശേഖരണ ത്തിനുമാണ് കര്‍ഷക രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചി രിക്കുന്നത്.

www.aims.kerala.gov.in/subhikshakeralam എന്ന വിലാസത്തില്‍ ഈ പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാണ്. ഈ പോര്‍ട്ടലില്‍ വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

വ്യക്തിഗത വിവരങ്ങള്‍ക്കു പുറമെ കൃഷിയുമായി ബന്ധപ്പെട്ട സ്ഥലത്തിന്റെ വിവരങ്ങള്‍, കൃഷി ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന കാര്‍ഷിക വിളകളുടെ നടീല്‍, വിളവെടുപ്പ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ എന്നിവ ഈ പോര്‍ട്ടലില്‍ രേഖപ്പെടുത്താവുന്നതുമാണ്.

വാര്‍ഡ്, കൃഷി ഭവന്‍, ജില്ല, സംസ്ഥാനതലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡികരിച്ച് പദ്ധതി ആസൂത്രണത്തിനും നടത്തി പ്പിനുമായി വിനിയോഗിക്കും.

സി. എസ്. അനിത
കൃഷി ഓഫീസര്‍, കൃഷി ഡയറക്ടറേറ്റ്, തിരുവനന്തപുരം